Month: June 2025
10 പേരെ വിവാഹം ചെയ്തു മുങ്ങി!! 2 വയസ്സുള്ള കുട്ടിയുടെ അമ്മ അറസ്റ്റിൽ… ഓൺലൈനിൽ വിവാഹപരസ്യം നൽകി തട്ടിപ്പ് നടത്തിയ യുവതിയാണ് പിടിയിലായത്.
സിനിമയെ വെല്ലുന്ന കഥകൾ മെനഞ്ഞാണ് വിവിധ ജില്ലകളിലായി പത്തുപേരെ വിവാഹം കഴിച്ച് യുവതി മുങ്ങിയത്. എറണാകുളം കാഞ്ഞിരമറ്റം സ്വദേശിയും രണ്ടു വയസ്സുള്ള കുട്ടിയുടെ മാതാവുമായ രേഷ്മയാണ് വിവാഹത്തിന് തൊട്ടുമുമ്പ് കുടുങ്ങിയത്.ഇന്നലെ രാവിലെയാണ് പ്രതിശ്രുത വരനായ പഞ്ചായത്ത് അംഗത്തിന്റെ പരാതിയിൽ ആര്യനാട് പൊലീസ് നാടകീയമായി യുവതിയെ അറസ്റ്റ് ചെയ്തത്. രേഷ്മ മറ്റൊരു വിവാഹതട്ടിപ്പ് നടത്തിയിട്ടാണ് ആര്യനാട് വിവാഹം നടത്താൻ എത്തിയതെന്നും അടുത്ത മാസം തിരുവനന്തപുരം സ്വദേശിയായ മറ്റൊരാളുമായി വിവാഹം നിശ്ചയിച്ചിരിക്കുകയായിരുന്നുവെന്നും പൊലീസ് വ്യക്തമാക്കി.45 ദിവസം മുമ്പാണ് രേഷ്മ മറ്റൊരാളെ […]
Read Moreമരം മുറിച്ചു മാറ്റുന്നതിനിടെ കൊമ്പു വീണ് കുരിശുപള്ളിയുടെ മേൽക്കൂര തകർന്നു.
അളുവശ്ശേരിയിൽ റോഡരികിലെ ഉണങ്ങിയ മരം വെട്ടി മാറ്റുന്നതിനിടെ മരക്കൊമ്പ് വീണ് കുരിശുപള്ളിയുടെ മേൽക്കൂരയിൽ തകർന്നു. അളുവശ്ശേരി സെന്റ് സെബാസ്റ്റ്യൻസ് ചർച്ച് കുരിശുപള്ളിയുടെ മുകളിലേക്ക് ഉണങ്ങിയ മരക്കൊമ്പ് വീണതിനെ തുടർന്ന് മേൽക്കൂര, ചില്ലു കൂട്, പ്രധാന സ്ലാബ് മെഴുകുതിരി സ്റ്റാൻഡ് സൗരോർജ ലൈറ്റ് എന്നിവയാണ് തകർന്നത്. നെന്മാറ – പോത്തുണ്ടി റോഡിലെ ഉണങ്ങിയ മരങ്ങൾ പൊതുമരാമത്ത് നിരത്ത് വിഭാഗത്തിന്റെ നേതൃത്വത്തിൽ മുറിച്ചുമാറ്റുന്നതിനിടെയാണ് അപകടം ഉണ്ടായത്. കയർകെട്ടി മണ്ണുമാന്തി യന്ത്രം ഉപയോഗിച്ച് ഒരു വശത്തേക്ക് വലിച്ചു മുറിച്ചു മാറ്റാനുള്ള ശ്രമത്തിനിടയാണ് […]
Read Moreമുതിർന്ന കോൺഗ്രസ് നേതാവ് തെന്നല ബാലകൃഷ്ണപിള്ള അന്തരിച്ചു.
മുതിർന്ന കോൺഗ്രസ് നേതാവ് തെന്നല ബാലകൃഷ്ണപിള്ള അന്തരിച്ചു. 95 വയസായിരുന്നു. വാർധക്യ സംബന്ധിയായ അസുഖങ്ങളെ തുടർന്ന് ചികിത്സയിലായിരുന്നു. മുൻ കെപിസിസി അധ്യക്ഷനായിരുന്നു തെന്നല ബാലകൃഷ്ണപിള്ള. കൊല്ലം ജില്ലയിലെ കുന്നത്തൂർ താലൂക്കിലെ ശൂരനാട് ഗ്രാമത്തിൽ തെന്നല എൻ. ഗോവിന്ദപിള്ളയുടേയും ഈശ്വരിയമ്മയുടേയും മകനായി 1931 മാർച്ച് 11നായിരുന്നു ജനനം. ശൂരനാട് വാർഡ് കമ്മിറ്റി അംഗമായിട്ടാണ് രാഷ്ട്രീയ പ്രവർത്തനം തുടങ്ങിയത്. 1977ലും 1982ലും അടൂരിൽ നിന്ന് രണ്ട് തവണ നിയമസഭയിലെത്തി. 1991ലും 1992ലും 2004 ലും മൂന്ന് തവണ രാജ്യസഭാംഗമായി. 1998 […]
Read Moreവിളവെടുപ്പിന് പാകമായ പാവൽ കൃഷിക്ക് മഞ്ഞളിപ്പ് രോഗം; കർഷകനായ പനങ്കുറ കാട്ടൂർമാക്കിൽ ശശിയേട്ടൻ പ്രതിവിധിയും കാത്തിരിപ്പാണ്.
വിളവെടുപ്പിന് പാകമായ പാവൽ കൃഷിക്ക് മഞ്ഞളിപ്പ് രോഗം നെന്മാറ: വിളവെടുപ്പിന് പാകമായ പാവൽ കൃഷിയിടത്തിൽ മഞ്ഞളിപ്പ് രോഗം വ്യാപകം. നട്ട് 45 ദിവസത്തിന് ശേഷം ഒന്നാം വിളവെടുപ്പ് പാവൽ പറച്ചതിനുശേഷമാണ് പന്തലിലെ പാവൽവള്ളികളിൽ മഞ്ഞളിപ്പ് രോഗം പ്രത്യക്ഷപ്പെട്ടത്. ഒരേക്കറോളം വിസ്തൃതിയുള്ള പാവൽ കൃഷിയിടത്തിൽ വിളവെടുപ്പ് ആരംഭിച്ച ഉടനെ ഉണ്ടായ രോഗബാധ കർഷകന് വൻ നഷ്ടമുണ്ടാക്കി. പാതിനായിരങ്ങൾ ചെലവഴിച്ച് പന്തലൊരുക്കലും, വളമിടലും കഴിഞ്ഞശേഷമാണ് കൃഷിയിടത്തിൽ ഒന്നാകെ ഇലകളും തണ്ടുകളും മഞ്ഞളിക്കുന്ന രോഗം പടർന്നു പിടിച്ചത്. പ്രത്യേക വൈറസ് ബാധയാണെന്ന് […]
Read More