Month: June 2025

സ്കൂളിലെ വിദ്യാർത്ഥികളുടെ കണക്കെടുപ്പ് നാളെ; യുഐഡി ഇല്ലാത്ത കുട്ടികളെ പരിഗണിക്കില്ല!!

കണക്കെടുപ്പിൽ അപാകത സംഭവിച്ചാൽ ”ഉത്തരവാദിത്വം പ്രധാന അധ്യാപകന് ആയിരിക്കുമെന്ന് മന്ത്രി അറിയിച്ചു. അടുത്ത അധ്യയന വര്‍ഷത്തെ സ്കൂൾ വിദ്യാർത്ഥികളുടെ കണക്കെടുപ്പ് നാളെ നടക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി ആറാം പ്രവൃത്തി ദിനമാണ് കണക്കെടുപ്പ് നടത്തുന്നത്. ജൂണ്‍ രണ്ടിന് സ്‌കൂള്‍ തുറന്നതിനാല്‍ നാളെയാണ് (ജൂണ്‍ 10) ആറാം പ്രവൃത്തി ദിനം. കുട്ടികളുടെ കണക്കനുസരിച്ചായിരിക്കും തസ്തിക നിര്‍ണയം നടത്തുകയെന്ന് മന്ത്രി പറഞ്ഞു. നാളെ വൈകിട്ട് അഞ്ച് മണി വരെയാണ് കുട്ടികളുടെ എണ്ണം ശേഖരിക്കുക. അതിനുശേഷം ഉണ്ടാകുന്ന കണക്കുകൾ നിർണയത്തിന് […]

Read More

നെല്ലിയാമ്പതിയിലും പോത്തുണ്ടിയിലും വിനോദസഞ്ചാരികളുടെ തിരക്ക്.

ബക്രീദ് അവധിയിൽ നെല്ലിയാമ്പതിയിലും പോത്തുണ്ടിയിലും വിനോദസഞ്ചാരികളുടെ തിരക്ക്. കാലവർഷത്തിന്റെ കനം കുറഞ്ഞതും ബക്രീദ് അവധിയും ഒത്തു വന്നതോടെ നെല്ലിയാമ്പതിയിലും പോത്തുണ്ടിയിലും വിനോദസഞ്ചാരികളുടെ തിരക്ക് വർദ്ധിച്ചു. പോത്തുണ്ടി വനം ചെക്ക് പോസ്റ്റ് വഴി ഇരുചക്രവാഹനം ഉൾപ്പെടെ 1700 വാഹനങ്ങൾ ഉച്ചയ്ക്ക് 2 മണിക്ക് മുമ്പായി നെല്ലിയാമ്പതിയിലേക്ക് പ്രവേശിച്ചതായി പോത്തുണ്ടി ചെക്ക് പോസ്റ്റ് അധികൃതർ പറഞ്ഞു. ഉദ്ദേശം അയ്യായിരത്തോളം വിനോദസഞ്ചാരികൾ ഒരു ദിവസം കൊണ്ട് നെല്ലിയാമ്പതിയിൽ എത്തിയതായാണ് അനുമാനിക്കുന്നത്. ഉച്ചയ്ക്കുശേഷം പോത്തുണ്ടി ഉദ്യാനത്തിലും വിനോദസഞ്ചാരികളുടെ തിരക്ക് അനുഭവപ്പെട്ടു. വിനോദസഞ്ചാരികളെ കൂടാതെ […]

Read More

ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ്ദം രൂപപ്പെടാൻ സാധ്യത.. കേരളത്തിൽ ചൊവ്വാഴ്ച മുതൽ മഴ ശക്തമാകും ബംഗാൾ ഉൾക്കടലിൽ വീണ്ടും ന്യൂനമർദ്ദം രൂപപ്പെടാൻ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്.

വരും ദിവസങ്ങളിൽ ന്യൂനമർദ്ദം രൂപപ്പെടാൻ സാധ്യതയുള്ളതിനാൽ ജാഗ്രത പാലിക്കണമെന്നും കാലാവസ്ഥ വകുപ്പ് അറിയിച്ചിട്ടുണ്ട്. കഴിഞ്ഞ കുറച്ചു ദിവസങ്ങളിലായി മഴ കുറഞ്ഞെങ്കിലും ചൊവ്വാഴ്ചയോടെ മഴ കൂടുതൽ ശക്തിപ്രാപിക്കാനും സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ് വ്യക്തമാക്കി.ഈ സാഹചര്യത്തിൽ വിവിധ ജില്ലകളിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു. എറണാംകുളം, കോട്ടയം, ആലപ്പുഴ, പത്തനംതിട്ട എന്നീ ജില്ലകളിലാണ് ചൊവ്വാഴ്ച്ച യെല്ലോ അലേർട്ട് പ്രഖ്യാപിച്ചത്. ബുധനാഴ്ച്ച കോഴിക്കോട്, മലപ്പുറം, തൃശൂർ, എറണാംകുളം, ആലപ്പുഴ എന്നീ ജില്ലകളിലും യെല്ലോ അലേർട്ട് ഉണ്ട്. വ്യാഴാച്ച കാസർഗോഡ്, കണ്ണൂർ, വയനാട്, കോഴിക്കോട്, […]

Read More

ഇന്ത്യ ‘ഡിജിപിന്‍’ എന്ന ഡിജിറ്റല്‍ വിലാസം അവതരിപ്പിച്ചിരിക്കുകയാണ്. ഇതായിരിക്കും ഇനി മുതല്‍ രാജ്യത്ത് പുതിയ അഡ്രസ് സംവിധാനം. ഒരു വീടിന്‍റെയോ സ്ഥാപനത്തിന്‍റെയോ കൃത്യമായ ലൊക്കേഷനെ പ്രതിനിധീകരിക്കുന്നതാണ് പത്തക്ക ഡിജിപിന്‍ സംവിധാനം.

ഡിജിപിന്നിനുള്ള ഗുണങ്ങൾ? വരൂ , നോക്കാം. കത്തിടപാടുകള്‍ കൃത്യസ്ഥലത്ത് എത്തിക്കൽ തന്നെ ഏറ്റവും പ്രധാനം. പക്ഷെ വേറെയും ഉപയോഗങ്ങളുമുണ്ട് . ആംബുലന്‍സ്, അഗ്നിശമന വിഭാഗം, പോലീസ് പോലുള്ള എമര്‍ജന്‍സി സേവനങ്ങള്‍ക്ക് ലൊക്കേഷന്‍ മനസിലാക്കി കൃത്യമായി എത്തിച്ചേരാന്‍ സഹായിക്കുകയും ചെയ്യുമെന്നതാണ് ഡിജിപിന്നിന്‍റെ ഏറ്റവും മേന്മ. ഒരു വാഹനാപകടം ഉണ്ടായാൽ പോലും നമുക്ക് അറിയാത്ത സ്ഥലത്തു വെച്ചാണെങ്കിൽ പോലീസിനെ അറിയിക്കുമ്പോൾ ഏറ്റവും പ്രശ്നമാണ് സ്ഥലം അറിയിക്കുക എന്നത്. ഇത് മാത്രമല്ല, ഇനി മുതൽ ആമസോണിലും സ്വിഗിയിലെല്ലാം ഈ പിൻ മാത്രം […]

Read More