അഹമ്മദാബാദില്‍ എയര്‍ ഇന്ത്യയുടെ യാത്രാവിമാനം തകര്‍ന്നു വീണുണ്ടായ അപകടത്തില്‍ ഗുജറാത്ത് മുന്‍ മുഖ്യമന്ത്രി വിജയ് രൂപാണി അടക്കം വിമാനത്തിലുണ്ടായിരുന്ന 242 പേർ മരിച്ചതായി അധികൃതര്‍ അറിയിച്ചു. എമർജൻസി എക്സിറ്റിലൂടെ ചാടിയ രമേഷ് കുമാർ ചികിത്സയിൽ തുടരുന്നു. മരിച്ചവരില്‍ രണ്ട് മലയാളികളും ഉള്‍പ്പെടുന്നു. മെഡിക്കല്‍ കോളജ് വിദ്യാര്‍ഥികളുടെ ഹോസ്റ്റല്‍ കെട്ടിടത്തിന് മുകളിലാണ് കെട്ടിടം തകര്‍ന്നുവീണത്. ഹോസ്റ്റലില്‍ ഉണ്ടായിരുന്ന അഞ്ച് ജൂനിയര്‍ ഡോക്ടര്‍മാരും മരിച്ചിട്ടുണ്ട്. വിദ്യാര്‍ഥികള്‍ ഭക്ഷണം കഴിക്കുന്നതിനിടെയാണ് വിമാനം തകര്‍ന്നുവീണത്. രാജ്യത്തെ ഏറ്റവും വലിയ രണ്ടാമത്തെ വിമാന ദുരന്തമാണ് […]
Read MoreMonth: June 2025
അഹമ്മദാബാദ് ഗുജറാത്തിലെ അഹമ്മദാബാദ് വിമാനത്താവളത്തിന് സമീപം യാത്രാവിമാനം തകര്‍ന്നുവീണുണ്ടായ അപകടത്തിൽ 110 പേർ മരിച്ചു. മരണസംഖ്യ ഇനിയും ഉയർന്നേക്കുമെന്ന് ആശങ്കയുണ്ട്.👇
വിമാനത്തിൽ ഉണ്ടായിരുന്ന ഗുജറാത്ത് മുന്‍ മുഖ്യമന്ത്രി വിജയ് രൂപാണിയുടെ നില അതീവ ഗുരുതരമാണെന്നാണ് വിവരം. ഇന്ന് ഉച്ചയ്ക്ക് 1:38നാണ് അപകടം. പറന്നുയർന്ന് മിനിറ്റുകൾക്കുള്ളിൽ വിമാനം തകർന്നുവീഴുകയായിരുന്നു. 270 അംഗ എന്‍ഡിആര്‍എഫ് സംഘമാണ് രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകുന്നത്. അർധസൈനിക വിഭാഗങ്ങളും ഉടൻ സ്ഥലത്തെത്തും. ലണ്ടനിലേക്ക് പുറപ്പെട്ട എയര്‍ ഇന്ത്യ ബോയിംഗ് 787 ഡ്രീംലൈനര്‍ വിമാനമാണ് അപകടത്തില്‍പ്പെട്ടത്. വിമാനത്തില്‍ 230 യാത്രക്കാരും 12 ക്രൂ അംഗങ്ങളുമാണ് ഉണ്ടായിരുന്നത്.
Read Moreകടുവയെ കിടുവ പിടിച്ചെന്നോ?.. മംഗലംഡാം കടുവയെ കണ്ട നേർച്ചപ്പാറയിൽ തിരച്ചിലിനായി കൊല്ലങ്കോട്ടുനിന്ന് വനംവകുപ്പിൻ്റ തിരച്ചിലിനായി ആർആർടിയും സംഘവും ക്യാമ്പ് ചെയ്തെങ്കിലും കടുവയെ കണ്ടെത്താനായില്ല!
മംഗലംഡാം കടുവയെ കണ്ട നേർച്ചപ്പാറയിൽ തിരച്ചിലിനായി കൊല്ലങ്കോട്ടുനിന്ന് വനംവകുപ്പിൻ്റെ ദ്രുതപ്രതികരണ സംഘമെത്തി. മംഗലംഡാം ഫോറസ്റ്റ് സ്റ്റേഷനിൽനിന്നുള്ള വനപാലകരും ചേർന്ന് ചൊവ്വാഴ്‌ച രാത്രിമുതൽ ബുധനാഴ്ച പുലർച്ചെവരെ പ്രദേശത്ത് ക്യാമ്പ് ചെയ്തെങ്കിലും കടുവയെ കണ്ടെത്താനായില്ല. നേർച്ചപ്പാറയിലും കടമാംകുന്നിലും സ്ഥാപിച്ച നിരീക്ഷണ ക്യാമറകളിലും കടുവയുടെ സാന്നിധ്യം കണ്ടെത്തിയില്ല.ചൊവ്വാഴ്ച രാവിലെ നേർച്ചപ്പാറയിൽ താഴത്തേൽ സണ്ണി, തന്റെ വീടിനു സമീപമുള്ള കൃഷിയിടത്തിൽ കടുവയെ കണ്ടത്. സമീപത്തെ കാടുമൂടിക്കിടക്കുന്ന ഭാഗത്തേക്ക് കടുവ ഓടിപ്പോവുകയായിരുന്നെന്ന് സണ്ണി പറഞ്ഞു.വനത്തിനുള്ളിലേക്ക് തിരികെ കയറിപ്പോയോ എന്ന് ഉറപ്പില്ലാത്തതിനാൽ നാട്ടുകാർ ഭീതിയിലാണ്. രാവിലെയും […]
Read More311.95 കോടിയുടെ കടബാധ്യതയുമായി ജില്ലയിലെ നെൽക്കർഷകർ.
പാലക്കാട് ജില്ലയിൽ കഴിഞ്ഞ രണ്ടാംവിളയുടെ നെല്ലു വിലയായി കർഷകർക്ക് കിട്ടാനുള്ളത് 311.95 കോടി. കഴിഞ്ഞ രണ്ടാം വിള നെല്ല് സപ്ലൈകോ സംഭരിച്ച വകയിലാണ് ഇത്രയും രൂപ കർഷകർക്ക് ലഭിക്കാനുള്ളത്. ഒന്നാം വിള നെൽകൃഷി പ്രവർത്തനങ്ങൾ ആരംഭിച്ചിട്ടും കഴിഞ്ഞ രണ്ടാം വിളയിലെ നെൽവില കിട്ടാത്തതിനാൽ കടബാധ്യതയിലായിരിക്കുകയാണ് കർഷകർ. കുട്ടികളുടെ വിദ്യാഭ്യാസം, വീട്ട് ചെലവുകൾ, ഉഴവു കൂലി, വിത്ത്, വളം, പണിക്കൂലി, തുടങ്ങിയ ആവശ്യങ്ങൾക്ക് സ്വർണ്ണപണയ വായ്പ മുതൽ സ്വകാര്യ ധനകാര്യ സ്ഥാപനങ്ങളെ വരെ ആശ്രയിക്കുകയാണ് കർഷകർ. മാർച്ച് അവസാനത്തോടെ […]
Read Moreബോധവൽക്കരണ കലാജാഥയ്ക്ക് തുടക്കം.
മുതിർന്ന പൗരന്മാരോടുള്ള അതിക്രമങ്ങൾക്കെതിരായുള്ള ബോധവൽക്കരണ വാരാചരണത്തിന്റെ ഭാഗമായി പാലക്കാട് ജില്ലാ സാമൂഹ്യനീതി ഓഫീസ്, ഗവൺമെൻറ് പോളിടെക്നിക് കോളേജ് നാഷണൽ സർവീസ് സ്കീം യൂണിറ്റ്, സാമൂഹ്യ സുരക്ഷാ മിഷൻ, മെയിൻറനൻസ് ട്രിബ്യൂണൽ എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ ബോധവൽക്കരണ കലാജാഥയ്ക്ക് തുടക്കമായി. കലാജാഥയുടെ ഉദ്ഘാടനം പാലക്കാട് കെഎസ്ആർടിസി ബസ്റ്റാൻഡിൽ വച്ച് ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് കെ. ബിനുമോൾ നിർവഹിച്ചു. ജില്ലാ സാമൂഹ്യനീതി ഓഫീസർ അശ്വതി വി അധ്യക്ഷത വഹിച്ചു. പോളിടെക്നിക് കോളേജ് പ്രിൻസിപ്പൽ ഡോ. പി. ദിലീപ്, എൻഎസ്എസ് പ്രോഗ്രാം ഓഫീസർ […]
Read More