സീതയെ കാട്ടാന ആക്രമിച്ചതിന്‍റെ യാതൊരു ലക്ഷണവുമില്ലെന്ന് പോസ്റ്റ്‌മോര്‍ട്ടം നടത്തിയ ഡോക്ടര്‍മാര്‍ അറിയിച്ചു. എന്നാല്‍ മുഖത്തും കഴുത്തിലും മല്‍പ്പിടുത്തം നടന്ന പാടുകള്‍ കണ്ടെത്തി.തലയിലെ ഇരുവശത്തുമുള്ള മാരക പരിക്കുകള്‍ മരം പോലുള്ള പ്രതലത്തില്‍ ഇടിപ്പിച്ചതിനെ തുടര്‍ന്ന് ഉണ്ടായതാണ്. തലയുടെ പാറയുടെ പിന്‍ഭാഗത്തെ മുറിവ് പാറയില്‍ തലയിടിച്ച് ഉണ്ടായതാണെന്നുമാണ് നിഗമനം.
Read MoreMonth: June 2025
ലഹരി വിരുദ്ധ ബോധവൽക്കരണ യാത്രയിൽ ലോക റെക്കോർഡ് സൃഷ്ടിച്ച് ഹൈകോടതി അഭിഭാഷകർ.👇
കേരള ഹൈക്കോടതിയിൽ പ്രാക്ടീസ് ചെയ്യുന്ന അഭിഭാഷകരായ ബിനു വർഗീസ് (58), നിജാസ് താമരശ്ശേരി (28) എന്നിവർ വേൾഡ് വൈഡ് ബുക്ക് ഓഫ് റെക്കോർഡ്സിൽ ഇടം പിടിച്ചു. 1) ഇന്ത്യയിലെ എല്ലാ സംസ്ഥാനങ്ങളിലൂടെയും, കേന്ദ്ര ഭരണ പ്രദേശങ്ങളിലൂടെയും (ആൻഡമാൻ നിക്കോബാർ, ലക്ഷദ്വീപ് ഒഴികെ)അന്താരാഷ്ട്ര അതിർത്തികളിലൂടെയും ഏറ്റവും ദൈർഘ്യമേറിയ യാത്ര (ഡ്യുവോ)2) മയക്കുമരുന്ന് വിരുദ്ധ ബോധവൽക്കാരണത്തിനായി നടത്തിയ ഏറ്റവും ദൈർഘ്യമേറിയ യാത്ര (ഡ്യുവോ) രണ്ട് ഘട്ടങ്ങളിലായി ഇന്ത്യയിലും അയൽരാജ്യങ്ങളിലുടനീളവും വ്യത്യസ്തമായ ഭൂപ്രകൃതികളിലൂടെ സ്വന്തം വാഹനത്തിൽ നടത്തിയ ‘ഭാരത് ദർശൻ യാത്ര’ […]
Read Moreകുവൈത്തിൽ കെട്ടിടത്തിൽ നിന്നും താഴേക്ക് വീണ് പ്രവാസിയായ കണ്ണൂർ ശ്രീകണ്ഠപുരം സ്വദേശി ജോസ് മാത്യു മരിച്ചു.
കുവൈത്തിൽ കെട്ടിടത്തിൽ നിന്നും താഴേക്ക് വീണ് പ്രവാസി മലയാളി മരിച്ചു.മംഗഫിലുള്ള കെട്ടിടത്തിൽനിന്നുംതാഴേക്ക് വീണായിരുന്നുഅപകടം. കണ്ണൂർ ശ്രീകണ്ഠപുരം സ്വദേശിയായ ജോസ് മാത്യു (42) ആണ് മരിച്ചത്. ഇദ്ദേഹം കുടുംബത്തിനൊപ്പം കുവൈത്തിലായിരുന്നു താമസം. ഭാര്യ നഴ്സ്ആയി ജോലി ചെയ്യുന്നു. മൃതദേഹം മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. തുടർ നടപടികൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം നാട്ടിലെത്തിക്കുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.
Read Moreനെന്മാറ സാമൂഹിക ആരോഗ്യ കേന്ദ്രം; ഒപിയിൽ ഡോക്ടർമാരുടെ കുറവ് രോഗികൾ വലയുന്നു.👇
നെന്മാറ സാമൂഹിക ആരോഗ്യ കേന്ദ്രത്തിൽ പനി രോഗികളുടെ എണ്ണം വർദ്ധിച്ചു. കാലാവസ്ഥാ വ്യതിയാനം മൂലം ചൂടും മഴയും മാറി വരുന്നതിനാലാണ് പനിബാധയുടെ എണ്ണം വർദ്ധിക്കാൻ കാരണമെന്ന് ആരോഗ്യ പ്രവർത്തകർ പറയുന്നു. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ആയിരത്തിലേറെ രോഗികളാണ് ഒപിയിൽ ചികിത്സ നേടിയെത്തുന്നത്. ആശുപത്രിയിൽ ഒപി സേവനത്തിന് ഡോക്ടർമാരുടെ എണ്ണം കുറവായത് മൂലം ചികിത്സക്കായി രോഗികളുടെ കാത്തിരിപ്പ് സമയം മണിക്കൂറുകൾ നീളുന്നതായും പരാതി. 10 ഡോക്ടർമാരുടെ തസ്തികയുള്ള നെന്മാറ സാമൂഹിക ആരോഗ്യ കേന്ദ്രത്തിൽ 5 ഡോക്ടർമാരുടെ സേവനമാണ് നിലവിലുള്ളത്. […]
Read Moreവിമാന അപകടം; ഒരാൾ അത്ഭുതകരമായി രക്ഷപ്പെട്ടു..
രാജ്യത്തെ ഞെട്ടിച്ച അഹമ്മദാബാദ് വിമാനാപകടത്തിൽ ആശ്വാസമായി ഒരാൾക്ക് അത്ഭുത രക്ഷപ്പെടൽ. സീറ്റ് നമ്പർ 11എ യിലിരുന്ന രമേശ് ആണ് രക്ഷപ്പെട്ടത്. എമർജൻസി എക്സിറ്റ് വഴിയാണ് അദ്ദേഹം രക്ഷപ്പെട്ടത്. അദ്ദേഹം ഇപ്പോൾ ആശുപത്രിയിൽ ചികിത്സയിലാണ്.
Read More