ആഴ്ചയിൽ ഒരു ദിവസം വെജിറ്റബിൾ ഫ്രൈഡ് റൈസ്, ലെമൺ റൈസ്, വെജിറ്റബിൾ ബിരിയാണി എന്നീ വിഭവങ്ങൾ ഉൾപ്പെടുത്താൻ നിർദേശം നൽകിയതായി വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി വ്യക്തമാക്കി. വിദഗ്ധ സമിതി തയാറാക്കിയ റിപ്പോർട്ട് പ്രകാരമാണ് ഉച്ചഭക്ഷണ മെനു ശാസ്ത്രീയമായി പരിഷ്കരിച്ചിരിക്കുന്നത്. ആഴ്ചയിൽ ഒരു ദിവസം ഫോർട്ടിഫൈഡ് അരി കൊണ്ടുള്ള റൈസ് വിഭവങ്ങൾ തയാറാക്കാൻ നിർദേശം നൽകിയിട്ടുണ്ട്. ഇവയോടൊപ്പം വെജിറ്റബിൾ കറികളും നൽകും. ഇവ കൂടാതെ പുതിന, നെല്ലിക്ക, മാങ്ങ, ഇഞ്ചി എന്നിവ ഉപയോഗിച്ചു കൊണ്ടുള്ള ചമ്മന്തിയും പരിഗണനയിലുണ്ട്.
Read MoreMonth: June 2025
ചാലക്കുടിയിൽ വന്‍ തീപിടിത്തം.. പെയിന്റ് ഉൽപ്പന്നങ്ങൾ വിൽക്കുന്ന കടയായതിനാലുംതൊട്ടടുത്ത് ഗ്യാസ് ഗോഡൗണ്‍ ആയതിനാലും പരിഭ്രാന്തിയിൽ ജനങ്ങൾ. അഗ്നിരക്ഷാസേനയും നാട്ടുകാരും പോലീസും ചേര്‍ന്ന് തീയണയ്ക്കാനുള്ള ശ്രമം തുടരുന്നു. ഇന്നു രാവിലെ ഒമ്പതോടെയാണ് തീപിടുത്തം ഉണ്ടായത്.
തൃശൂര്‍ ചാലക്കുടിയിലെ പെയിന്റ് ഹാര്ഡ്വെയര് കടയില്‍ വന്‍ തീപിടിത്തം. കടയുടെ തൊട്ടടുത്ത് ഗ്യാസ് ഗോഡൗണ്‍ ഉള്ളത് ആശങ്കയ്ക്ക് ഇടയാക്കുന്നുണ്ട്. സിലിണ്ടറുകള്‍ അതിവേഗം ഇവിടെനിന്ന് മാറ്റുകയാണ്
Read More