Month: June 2025
ട്രെയിൻ റിസര്‍വേഷൻ ചാര്‍ട്ട് ഇനി എട്ടു മണിക്കൂര്‍ മുമ്പ്. പുതിയ സംവിധാനവുമായി ഇന്ത്യൻ റെയില്‍വേ.
ട്രെയിൻ പുറപ്പെടുന്നതിന് എട്ടു മണിക്കൂർ മുമ്പ് യാത്രാ റിസർവേഷൻ ചാർട്ട് അന്തിമമാക്കുന്ന പുതിയ സംവിധാനം അവതരിപ്പിക്കാനൊരുങ്ങി ഇന്ത്യൻ റെയില്‍വേ. ടിക്കറ്റ് ബുക്കിങ്ങിന് ആധുനിക റിസർവേഷൻ സംവിധാനം അവതരിപ്പിക്കുമെന്നും റെയില്‍വേ വൃത്തങ്ങളെ ഉദ്ധരിച്ച് ദേശീയമാധ്യമങ്ങള്‍ റിപ്പോർട്ട് ചെയ്യുന്നു. നിലവില്‍, സീറ്റ് ഉറപ്പായോ എന്ന് സ്ഥിരീകരിക്കുന്ന അന്തിമ ചാർട്ട്, ട്രെയിൻ പുറപ്പെടുന്ന സ്റ്റേഷനില്‍നിന്ന് യാത്ര ആരംഭിക്കുന്നതിന് നാല് മണിക്കൂർ മുമ്പ് മാത്രമാണ് തയാറാക്കുന്നത്. പുതിയ സംവിധാനം നിലവില്‍ വരുന്നത് യാത്രക്കാർക്ക് ഏറെ ആശ്വാസമാകും.
Read Moreകേരളാ പോലീസ് സേനയുടെ തലപ്പത്ത് ഇനി റവാഡ ചന്ദ്രശേഖർ.
സംസ്ഥാന പോലീസ് മേധാവിയായി റവാഡ ചന്ദ്രശേഖറിനെ തെരഞ്ഞെടുത്തു. രാവിലെ ചേർന്ന പ്രത്യേക മന്ത്രിസഭാ യോഗത്തിൽ മുഖ്യമന്ത്രിയാണ് പോലീസ് മേധാവിയെ തെരഞ്ഞെടുത്തത്. വൈകുന്നേരം മൂന്നിന് പുതിയ പോലീസ് മേധാവി ചുമതലയേറ്റെടുക്കും.
Read Moreകാസർഗോഡ് തോണി മറിഞ്ഞ് മത്സ്യത്തൊഴിലാളി മരിച്ചു.
തോണി മറിഞ്ഞ് മത്സ്യത്തൊഴിലാളി മരിച്ചു. പടന്ന വടക്കേപ്പുറത്ത് ദിവാകരന് ആണ് മരിച്ചത്. ഞായറാഴ്ച പുലര്‍ച്ചെ കായലിൽ മത്സ്യബന്ധനത്തിനായി പോയതായിരുന്നു ദിവാകരന്. നാട്ടുകാര്‍ കായലില്‍ നടത്തിയ തെരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്. ഇന്ന് പുലർച്ചെ അഞ്ചോടെയാണ് ദിവാകരന് സ്വന്തം ചെറുവള്ളത്തില്‍ കായലിലേക്ക് പോയത്. ഉച്ചയായിട്ടും ഇയാള്‍ തിരിച്ചുവരാതായതോടെയാണ് നാട്ടുകാര്‍ അന്വേഷിച്ചിറങ്ങിയത്. തെരച്ചിലില്‍ കായലിന്റെ തീരത്തുനിന്ന് ദിവാകരന്റെ തോണി കണ്ടെത്തി.
Read More