ആലുവയില്‍ മൂന്ന് വയസുകാരിയെ മാതാവ് പുഴയിലേക്ക് വലിച്ചെറിഞ്ഞു എന്ന മൊഴിയ്ക്ക് പിന്നാലെ കുഞ്ഞിന്റെ മൃതദേഹം കണ്ടെത്തി. മറ്റക്കുഴി സ്വദേശി കല്യാണി ആണ് സംഭവത്തിൽ മരിച്ചത്. മൂഴിക്കുളം പുഴയില്‍ നിന്നാണ് കുട്ടിയുടെ ജഡം കണ്ടെത്തിയത്. പൊലീസും ഫയര്‍ഫോഴ്‌സും നാട്ടുകാരും സ്‌കൂബ ഡൈവിങ് സംഘവും രാത്രി വൈകിയും പ്രദേശത്ത്തിരച്ചില്‍ നടത്തിയിരുന്നു. മോശം കാലാവസ്ഥയും വെളിച്ചക്കുറവും ഉണ്ടായിരുന്നുവെങ്കിലും വെല്ലുവിളികളെയൊക്കെ മറന്ന്ഉറക്കമില്ലാതെ നാടൊന്നാകെ തിരഞ്ഞ ശേഷം ആണ് എല്ലാവരേയും ദുഃഖത്തിലാഴ്ത്തി കല്യാണിയുടെ ചേതനയറ്റ ശരീരം പുഴയില്‍ നിന്ന് ലഭിക്കുന്നത്. താന്‍ തന്നെയാണ് കുഞ്ഞിനെ […]
Read MoreMonth: May 2025
എറണാകുളം തിരുവാങ്കുളത്ത് മൂന്ന് വയസുകാരിയെ കാണാനില്ലെന്ന് പരാതി. തിരുവാങ്കുളത്ത് നിന്നും ആലുവ ഭാഗത്തേക്ക് അമ്മയ്ക്കൊപ്പംയാത്രചെയ്ത കുട്ടിയെയാണ് കാണാതായത്.
കല്യാണി എന്ന കുട്ടി ഇന്ന് വൈകുന്നേരം അംഗനവാടിയിൽ നിന്ന് അമ്മയ്ക്കൊപ്പം യാത്ര ചെയ്യുന്നതിനിടെ ബസ്സിൽ നിന്നാണ് കുട്ടിയെ കാണാതായെന്നാണ് വിവരം. പരാതിയുടെഅടിസ്ഥാനത്തിൽപോലീസ്അന്വേഷണം ഊർജ്ജിതമാക്കി.
Read Moreദുരന്ത നിവാരണ നടപടികൾ ഇഴയുന്നു. കാലവർഷത്തിനു മുമ്പായി അപകട സാധ്യതയുള്ള മരങ്ങളും മറ്റും വെട്ടിമാറ്റി സുരക്ഷ ഒരുക്കണമെന്നാവശ്യം ശക്തം.
കാലവർഷത്തിനു മുന്നോടിയായി ദുരന്ത നിവാരണ നടപടികൾക്കായി സർക്കാർ നിർദ്ദേശം വന്നെങ്കിലും നടപടികൾ ഇഴയുന്നു. കാലവർഷത്തിനു മുമ്പായി അപകട സാധ്യതയുള്ള മരങ്ങളും മറ്റും വെട്ടിമാറ്റി സുരക്ഷ ഒരുക്കുന്നതിന് നിർദ്ദേശം നിലനിൽക്കുമ്പോൾ നിരവധി ഉണങ്ങിയ മരങ്ങളാണ് നെന്മാറ പോത്തുണ്ടി റോഡിൽ ഭീഷണി ഉയർത്തി നിൽക്കുന്നത്. അളുവശ്ശേരി കുരിശുപള്ളിക്ക് സമീപം കൂറ്റൻ പാലമരം ഉണങ്ങി നിൽക്കാൻ തുടങ്ങിയിട്ട് ഒരു വർഷത്തിലേറെയായി. കൽനാട് ഉണങ്ങിയ ആൽമരവും, പോത്തുണ്ടി ഉദ്യാനത്തിന് മുന്നിലെ വാഹന പാർക്കിങ്ങിന് സമീപമുള്ള കൂറ്റൻ മരവും കൂടാതെ ഇതേ പാതയോരത്ത് നിരവധി […]
Read Moreനെല്ലിയാമ്പതി ചുരം റോഡിൽ കാട്ടുപോത്ത്; വിനോദസഞ്ചാരി ബൈക്ക് ഉപേക്ഷിച്ച് രക്ഷപ്പെട്ടു.
ദൃശ്യം പകർത്തിയത് ബൈജു നെന്മാറ. നെല്ലിയാമ്പതി കുണ്ടറ്ചോല പാലത്തിനു സമീപം ചുരം പാതയിലൂടെ എത്തിയ കാട്ടുപോത്തിനെ കണ്ട് വിനോദസഞ്ചാരി ബൈക്ക് ഉപേക്ഷിച്ച് രക്ഷപ്പെട്ടു. കാട്ടുപോത്ത് വാഹനങ്ങൾക്കിടയിലൂടെ നടന്ന് ഉൾവനത്തിലേക്കു കയറിപ്പോയി. ഇന്നലെ വൈകുന്നേരം നാലരയോടെ ബൈക്ക് യാത്രക്കാരൻ നെല്ലിയാമ്പതിയിൽ നിന്ന് നെന്മാറയിലേക്ക് മടങ്ങുന്നതിനിടെയാണ് സംഭവം. നെല്ലിയാമ്പതി-പോത്തുണ്ടി ചുരം റോഡിൽ വന്യമൃഗങ്ങൾ പതിവായി എത്തുന്നത് വിനോദ സഞ്ചാരികളെ ഏറെ ഭീതിയിലാക്കുന്നുണ്ട്.
Read More