ആശ പ്രവർത്തകർ സെക്രട്ടേറിയറ്റിനുമുന്നിൽ നടത്തുന്ന അനിശ്ചിതകാല രാപകൽ സമരത്തിന്റെ 100-ാം ദിവസമായ ഇന്നലെ പാലക്കാട് സ്റ്റേഡിയം ബസ് സ്റ്റാൻഡ് പരിസരത്ത് കേരള ആശ ഹെൽത്ത് വർക്കേഴ്സ് അസോസിയേഷൻ പ്രവർത്തകർ സമരജ്വാല തെളിയിച്ചു. രാപകൽ സമരയാത്ര ക്യാപ്റ്റനും കേരള ആശ ഹെൽത്ത് വർക്കേഴ്സ് അസോസിയേഷൻ സംസ്ഥാന ജനറൽ സെക്രട്ടറിയുമായ എം.എ. ബിന്ദു പ്രതിഷേധജ്വാല തെളിയിച്ച് പ്രവർത്തകർക്ക് കൈമാറി. അഞ്ചിന് കാസർകോട്ടുനിന്നാരംഭിച്ച സമരയാത്രയിലെ അംഗങ്ങളാണ് സമരജ്വാല തെളിയിച്ചത്.
Read MoreMonth: May 2025
തലമുടി വച്ചുപിടിപ്പിക്കൽ ചികിത്സയെ തുടർന്ന് അണുബാധ ഉണ്ടായ സംഭവത്തിൽ പനമ്പിള്ളി നഗർ ഇൻസൈറ്റ് ഡർമ്മ ക്ലിനിക്കിലെ ഡോക്ടർ ഉൾപ്പെടെയുള്ളവർക്കെതിരെ എറണാകുളം സൗത്ത് പൊലീസ് കേസെടുത്തു.
ഡോക്ടർ ശരത് കുമാർ, ജീവനക്കാരായ ഗോകുൽ, കണ്ടാലറിയാവുന്ന ഒരു സ്ത്രീ എന്നിവർക്കെതിരെയാണ് നടപടി. വൈപ്പിൻ സ്വദേശിയായ സനിലിൻ്റെ പരാതിയെ തുടർന്നാണ് കേസ്. സമൂഹ മാധ്യമങ്ങളിലെ പരസ്യങ്ങൾ കണ്ടാണ് സനിൽ ഇൻസൈറ്റ് ഡർമ്മ ക്ലിനിക്കിലേക്കെത്തി മുടി വെച്ചുപിടിപ്പിച്ചത്. എന്നാൽ പിന്നീട് അസഹനീയമായ തലവേദന അനുഭവപ്പെടുകയും കൂടുതൽ പരിശോധനകളിൽ മുടി പിടിപ്പിച്ച ഭാഗത്ത് മാംസം തിന്നുതീർക്കുന്ന ബാക്ടീരിയയുടെ സാന്നിധ്യം സ്ഥിരീകരിക്കുകയും ചെയ്തിരുന്നു.
Read Moreസ്കൂൾ തുറക്കാൻ ദിവസങ്ങൾ മാത്രം ; വിപണികൾ സജീവം.
ജോജി തോമസ് വ്യാപാര സ്ഥാപനങ്ങൾ സ്കൂൾ സീസൺ കച്ചവടത്തിന് ഒരുങ്ങി. വ്യാപാരം നടക്കുന്നില്ലെന്ന് വ്യാപാരികളും. വ്യാപാരസ്ഥാപനങ്ങൾ സ്കൂൾ വിപണി ലക്ഷ്യമാക്കി നോട്ടുബുക്കുകൾ, പെൻസിൽ ബോക്സ്, ബാഗ്, വാട്ടർബോട്ടിൽ, കുട, പേന, പെൻസിൽ തുടങ്ങി വൈവിധ്യമാർന്ന ഉൽപ്പന്നങ്ങൾ പല വർണ്ണത്തിലും വലിപ്പത്തിലും ഒരുക്കി പ്രദർശിപ്പിച്ച് വ്യാപാരത്തിന് ഒരുങ്ങിയിരിക്കുകയാണ്. സ്കൂൾ തുറക്കാൻ ദിവസങ്ങൾ മാത്രം ബാക്കിയുള്ളപ്പോഴും വ്യാപാരം കാര്യമായി നടക്കുന്നില്ലെന്ന് വ്യാപാരികൾ പറയുന്നു. പ്രധാന വ്യാപാരം നടക്കുന്ന നോട്ടുബുക്കുകൾ തുടങ്ങിയവ സ്കൂൾ അധികൃതർ നിർബന്ധിച്ചു വില്പന നടത്തുന്നതിനാലും, പുസ്തകങ്ങൾ പൊതിയുന്നതിന് […]
Read Moreകണ്ണൂർ പയ്യാവൂരിൽ യുവാവിനെ രണ്ടംഗസംഘം വീട്ടിൽ കയറി വെട്ടിക്കൊന്നു. ഭാര്യയ്ക്ക് പരിക്ക്. ഇന്ന് ഉച്ചയ്ക്കാണ് സംഭവം.
കാഞ്ഞിരക്കൊല്ലി മഠേടത്തുവീട്ടിൽ നിധീഷാണ് (31) കൊലപ്പെട്ടത്. ഭാര്യ ശ്രുതിക്ക് (28) ഗുരുതര പരിക്കേറ്റു. ഇവരെ തളിപറമ്പിലെ ആശുപത്രിയിലേക്ക് മാറ്റി. ഇന്ന് ഉച്ചയ്ക്ക് പന്ത്രണ്ടോടെയാണ് സംഭവം. ബൈക്കില് രണ്ടംഗ സംഘം വീട്ടില് കയറി ആക്രമണം നടത്തുകയായിരുന്നു. ശരീരത്തിൽ നിരവധി വെട്ടുകളേറ്റ നിധീഷ് സ്ഥലത്തു തന്നെ മരിച്ചു. ആക്രമണം തടുക്കാൻ ശ്രമിക്കുന്നതിനിടെയാണ് ഭാര്യ ശ്രുതിക്ക് വെട്ടേറ്റത്.
Read Moreവിനോദ സഞ്ചാരികളെ ഇതിലെ… മലമ്പുഴ ചുറ്റികാണാൻ ഡാം ടോപ് സഫാരി.
മലമ്പുഴ ഡാമിൻ്റെ സൗന്ദര്യം ഇനി ഡാം ടോപ് സഫാരി വാഹനം ഉപയോഗിച്ച് ദീർഘനേരം സഞ്ചാരികൾക്ക് ചുറ്റിക്കാണാം. അഞ്ചു വർഷത്തിനുശേഷമാണ് ഡാം ചുറ്റിക്കാണാനുള്ള ഡാം ടോപ് സഫാരി വാഹനം വീണ്ടുമെത്തുന്നത്. ഇതോടെ സഞ്ചാരികളും ആവേശത്തിലാണ്. വാഹനത്തിൽ സുഖമായിരുന്ന് ഡാം മുഴുവനായും പതിനഞ്ച് മിനിറ്റിലേറെ സമയമെടുത്ത് ചുറ്റിക്കാണാം. ഏറ്റവും മുകളിലെത്തി കാഴ്ചകൾ കണ്ട് മടങ്ങാം. ഒരാൾക്ക് 50 രൂപയാണ് നിരക്ക്. ഒരു വാഹനത്തിൽ ഏഴുപേരെ വരെയാണ് കയറ്റുക. രാവിലെ പത്തുമുതൽ വൈകീട്ട് അഞ്ചുവരെയാണ് ഡാം ടോപ് സഫാരി.
Read Moreനെന്മാറയിൽ ഒന്നാം വിള ഒരുക്കം ആരംഭിച്ചു.
ഒന്നാം വിളക്കായി പൊടിയിൽ ഞാറ്റടി തയ്യാറാക്കുന്ന കർഷക തൊഴിലാളികൾ.👆 അമിതമായ വേനൽ മഴമൂലം ശരിയായ രീതിയിൽ നിലമൊരുക്കാൻ കഴിയാതെ കർഷകർ. നെന്മാറ അയിലൂർ പഞ്ചായത്തുകളിലെ നെൽകർഷകരാണ് ഏതു രീതിയിൽ വിളയിറക്കണം എന്നതിനെക്കുറിച്ച് ആശങ്കയിൽ നിൽക്കുന്നത്. പഞ്ചായത്തിലെ ഓരോ മേഖലയിലും വ്യത്യസ്ത രീതിയിലാണ് നെൽപ്പാടങ്ങളിൽ മഴയും വെള്ളവും ലഭിച്ചിരിക്കുന്നത്. ബഹുഭൂരിപക്ഷം കർഷകർക്കും രണ്ടാംവിള കൊയ്ത്തിനുശേഷം ശേഷം നെൽപ്പാടങ്ങൾ ഒഴുതുമറിച്ച് പാകപ്പെടുത്തിയെടുക്കാൻ പോലും കഴിഞ്ഞിട്ടില്ല. ആയതിനാൽ കൊഴിഞ്ഞുവീണ നെൽമണികളും കളകളും മുളച്ചു പൊന്തിയത് ഉഴുതുമറിച്ച് ഉണക്കി കളയാനോ മണ്ണിലെ ഈർപ്പം […]
Read More