Month: May 2025
വെഞ്ഞാറമൂട് കൂട്ടക്കൊലക്കേസ് പ്രതി അഫാന് ആത്മഹത്യക്ക് ശ്രമിച്ചതായി റിപ്പോര്‍ട്ട്. ജയിലിലെ ശുചിമുറിയില്‍ തൂങ്ങിമരിക്കാന്‍ ശ്രമിച്ച അഫാനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഉണക്കാന്‍ ഇട്ടിരുന്നമുണ്ട് ഉപയോഗിച്ചാണ് പ്രതി ജീവനൊടുക്കാൻ ശ്രമിച്ചത്. ഇയാളെ തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചു.
നാടിനെ നടുക്കിയ വെഞ്ഞാറമൂട് കൂട്ടക്കൊലപാതകത്തില്‍ പൊലീസ് ആദ്യ കുറ്റപത്രം കഴിഞ്ഞദിവസം സമര്‍പ്പിച്ചിരുന്നു.
Read Moreജാഗ്രതൈ… കേരളതീരത്ത് നിന്നും അകലെയായി അറബിക്കടലിൽ കപ്പലിൽ നിന്ന് അപകടരമായ വസ്തുക്കലുള്ള കാർഗോ കടലിൽ വീണതായി അറിയിപ്പ്. ഈ കാർഗോ തീരത്ത് അടിഞ്ഞാൽ പൊതുജനം തൊടരുത് എന്ന് നിർദ്ദേശം. ദുരന്തനിവാരണ അതോറിറ്റിയാണ് പ്രത്യേക മുന്നറിയിപ്പ്.
കണ്ടാൽ ഉടൻ 112 എന്ന നമ്പറിൽഇവ വിവരം അറിയിക്കാനാണ് നിർദേശം.ഈകാർഗോകൾ തീരത്തടിഞ്ഞാൽ ഉടൻ പൊലീസിനെയോ അധികൃതരെയോ വിവരമറിയിക്കാൻ നിർദേശമുണ്ട്. കൊച്ചി തീരത്തിന് സമീപം ആയാണ് സംഭവം. കണ്ടെയ്നറുകൾ തെന്നിയാണ് കടലിൽ വീണത്. കടൽ തീരത്ത് എണ്ണപ്പാടങ്ങൾ ഉണ്ടാക്കാൻ സാധ്യതയുണ്ട്.
Read More