ടൊവിനോ തോമസ് നായകനായ നരിവേട്ടയെ പ്രശംസിച്ചതാണ് മർദനത്തിന് കാരണമെന്ന് വിപിൻ കുമാർ പറയുന്നു. കൊച്ചിയിലെ തന്റെ ഫ്ലാറ്റിലെത്തി മർദിച്ചു എന്നാണ് വിപിൻ കുമാർ പരാതി നൽകിയത്. വിശദമായ മൊഴി രേഖപ്പെടുത്തിയ ശേഷമാണ് പോലീസ് കേസെടുത്തത്.
Read MoreMonth: May 2025
നെല്ലിയാമ്പതിയിൽ പുലിയെ പരിക്കേറ്റ നിലയിൽ കണ്ടെത്തി.
നെല്ലിയാമ്പതി റോഡിൽ പുലിയെ തലയ്ക്കു പരിക്കേറ്റ നിലയിൽ കണ്ടെത്തി. സീതാർകുണ്ട് പോബ്സൺ എസ്റ്റേറ്റ്റോഡിലാണ് പുലിയെ കണ്ടെത്തിയത്. ജീപ്പ് ഡ്രൈവർമാരാണ് പരിക്കേറ്റ നിലയില്‍ പുലിയെ റോഡരികില്‍ അവശനിലയിൽ കണ്ടെത്തിയത്. നെല്ലിയാമ്പതി ഫോറസ്റ്റ് സ്റ്റേഷനിൽ വിവരം അറിയിച്ചെങ്കിലും കൊല്ലങ്കോട് റേഞ്ച് വനമേഖലയിൽ പെട്ട സ്ഥലമായതിനാൽ റേഞ്ച് ഫോറസ്റ്റ് ഓഫീസർ പ്രമോദിന്റെ നേതൃത്വത്തിൽ ആർആർടി ഉദ്യോഗസ്ഥസംഘം സ്ഥലത്തെത്തി പുലിയെ കൂട്ടിലാക്കി എസ്റ്റേറ്റിലെ സുരക്ഷിതസ്ഥാനത്തേക്ക് മാറ്റി. മണ്ണുത്തി സർവകലാശാല ഡോക്ടർമാർ എത്തി ചികിത്സ നടപടികൾ സ്വീകരിച്ചു. നാലുവയസ്സ് പ്രായം തോന്നിക്കുന്ന ആൺ പുലിക്കുട്ടിയാണ്. […]
Read Moreനെഹ്റുവിനെക്കുറിച്ച് അശ്ലീല പരാമർശം; ഒരാൾ അറസ്‌റ്റിൽ. കൊഴിഞ്ഞാമ്പാറ സ്വദേശിയായ വാണിയർ സ്ട്രീറ്റിൽ കരുണാകരനെയാണ് (58) ചിറ്റൂർ പൊലീസ് അറസ്റ്റ് ചെയ്തത്.
സമൂഹമാധ്യമത്തിലൂടെ മുൻ പ്രധാനമന്ത്രി ജവാഹർലാൽ നെഹ്റുവിനെക്കുറിച്ച് അശ്ലീല പരാമർശം നടത്തിയ കൊഴിഞ്ഞാമ്പാറ സ്വദേശിയെ പൊലീസ് അറസ്‌റ്റ് ചെയ്തു. വാണിയർ സ്ട്രീറ്റിൽ കരുണാകരനെയാണ് (58) ചിറ്റൂർ പൊലീസ് അറസ്റ്റ് ചെയ്തത്. കരുണാകരൻ സമൂഹമാധ്യമത്തിൽ പങ്കുവച്ച ചിത്രവും സന്ദേശവും പൊലീസിന്റെ പാലക്കാട് ജില്ലാ സൈബർ പട്രോൾ വിഭാഗമാണു കണ്ടെത്തിയത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. സമൂഹമാധ്യമങ്ങളിലൂടെ പൊതുജനങ്ങൾക്കിടയിൽ തെറ്റിധാരണ പരത്തുന്നതും മതസ്‌പർധ വളർത്തുന്നതുമായ സന്ദേശങ്ങൾ പങ്കുവയ്ക്കുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് ജില്ലാ പൊലീസ് മേധാവി അജിത് കുമാർ അറിയിച്ചു.
Read More