Month: May 2025

പാലക്കാട് ചിറ്റൂർ താലൂക്കാശുപത്രി പുതിയ കെട്ടിടം മുഖ്യമന്ത്രി നാളെ ഉദ്ഘാടനം ചെയ്യും. സ്ത്രീകൾക്കും കുട്ടികൾക്കുമായുള്ള പ്രത്യേക ബ്ലോക്ക് ആരോഗ്യമന്ത്രി വീണാ ജോർജും ഉദ്ഘാടനം ചെയ്യും.

ചിറ്റൂർ അത്യാധുനിക സൗകര്യങ്ങളോടുകൂടി ഒരുക്കിയ ചിറ്റൂർ താലൂക്കാശുപത്രി പുതിയ കെട്ടിടം നാളെ വൈകിട്ട് 3 ന് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. കിഫ്‌ബി ഫണ്ടിൽനിന്ന് 70.51 കോടി രൂപ വിനിയോഗിച്ചാണ് ഫർണിച്ചറുകളും  ഉപകരണങ്ങളുമുൾപ്പെടെ ആറുനിലകളിലായി പുതിയ കെട്ടിടം ഒരുക്കിയിരിക്കുന്നത്. അത്യാഹിതം, ഇഎൻടി, ഓർത്തോപീഡിക്, ഒഫ്‌താൽമിക്, ജനറൽ സർജറി എന്നിങ്ങനെ അഞ്ച് ഓപ്പറേഷൻ തിയേറ്ററുകളും 220 കിടക്കകളുമാണ് പുതിയകെട്ടിടത്തിൽ സജ്ജീകരിച്ചിരിക്കുന്നത്. ഓക്സിജൻ സിലിൻഡറുകൾ ഉപയോഗിക്കുന്നതിനു പകരമായി പൈപ്പ്‌ലൈനിലൂടെ ഓക്സിജനെത്തുന്ന സംവിധാനമാണ് ആശുപത്രിയിൽ ഏർപ്പെടുത്തിയിട്ടുള്ളത്. സിടി സ്കാൻ, അൾട്രാ […]

Read More

25 ലിറ്റർ ചാരായം പിടികൂടി. പോത്തുണ്ടി ഭാഗത്ത് നിന്ന് 25 ലിറ്റർ ചാരായവും വാറ്റുപകരണങ്ങളും പിടിച്ചു. അനധികൃതമായി ചാരായ വാറ്റും വിൽപ്പനയും നടക്കുന്നുണ്ടെന്ന രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ നെന്മാറ എക്സൈസ് റേഞ്ച് ഓഫീസിന്റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിലാണ് ചാരായം പിടികൂടിയത്. പോത്തുണ്ടി അരിമ്പൂർപ്പതിയിൽ മുല്ലശ്ശേരി വീട്ടിൽ ഷൈൻ പ്രകാശ് (44) നെയാണ് 25 ലിറ്റർ ചാരായവും, വാറ്റുപകരണങ്ങളുമായി നെന്മാറ എക്സൈസ് റേഞ്ച് ഇൻസ്പെക്ടറും സംഘവും അറസ്റ്റ് ചെയ്ത് കേസ് എടുത്തത്. ആലത്തൂർ കോടതിയിൽ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേക്ക് റിമാന്റ് ചെയ്തു. എക്സൈസ് ഇൻസ്പെക്ടർ പി.സുരേഷ്, പ്രിവന്റീവ് ഓഫീസർ കെ.പ്രവീൺ, വേണുഗോപാൽ, സിവിൽ എക്സൈസ് ഓഫീസർമാരായ എം.രാകേഷ്, എം.പ്രകാശ്, ജി.ശ്രുതീഷ്, സി.സനോജ്, വുമൺ സിവിൽ എക്സൈസ് ഓഫീസർ മാരായ ഷീജ, പ്രീന എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പരിശോധന നടത്തിയത്.

Read More

ലോട്ടറി വാങ്ങുന്നവരെ നിങ്ങൾ കോളടിച്ചു; സമ്മാനഘടനയിൽ മാറ്റം വരുത്താൻ ഒരുങ്ങി ലോട്ടറി വകുപ്പ്.

ലോട്ടറി ഏജന്റുമാരുടെയും വിൽപ്പനക്കാരുടെയും എതിർപ്പ്മൂലം സമ്മാനഘടനയിൽ മാറ്റം വരുത്താൻ ഒരുങ്ങി ലോട്ടറി വകുപ്പ്. 5000 രൂപയുടെ സമ്മാനങ്ങളുടെ എണ്ണം വർദ്ധിപ്പിക്കുകയും പുതുതായി 2000, 200 എന്നീ സമ്മാനങ്ങൾ ഉൾപ്പെടുത്താനുമാണ് ആലോചന.

Read More

2.61 കോടിയുടെ വിറ്റു വരവ് നേടി വിത്തനശ്ശേരി സ്വാശ്രയ കർഷകസമിതി.

വി. എഫ്. പി. സി. കെ.യുടെ കീഴിൽ പ്രവർത്തിക്കുന്ന വിത്തനശ്ശേരി സ്വാശ്രയ കർഷകസമിതി 2.61 കോടി രൂപയുടെ വിറ്റു വരവ് കഴിഞ്ഞ സാമ്പത്തിക വർഷം നേടി.709 ടൺ പച്ചക്കറി സംഭരിച്ച് വില്പന നടത്തിയാണ് ഈ നേട്ടം കൈവരിച്ചത്. ഇതോടെ വിത്തനശ്ശേരി സ്വാശ്രയ കർഷകസമിതി ജില്ലയിൽ വിറ്റു വരവിൽ രണ്ടാം സ്ഥാനത്ത് എത്തി. വിത്തനശ്ശേരിയിൽ നടന്ന വാർഷിക പൊതുയോഗ റിപ്പോർട്ടിലാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.വിത്തനശ്ശേരി സ്വാശ്രയ കർഷകസമിതിയിൽ ചേർന്ന വാർഷിക പൊതുയോഗം വി. എഫ്. പി. സി. കെ. ജില്ലാ […]

Read More

അധ്യാപക ഒഴിവ്

ആലത്തൂർ ശ്രീനാരായണ കോളേജിൽ മാത്തമാറ്റിക്‌സ്, സ്റ്റാറ്റിസ്റ്റിക്‌സ്, സുവോളജി, ബോട്ടണി, കെമിസ്ട്രി, എൻവയോൺമെന്റ് ആൻഡ് വാട്ടർ മാനേജ്‌മെന്റ്, ഹിസ്റ്ററി, പൊളിറ്റിക്കൽ സയൻസ്, ഇംഗ്ലീഷ്, മലയാളം, ഫിസിക്‌സ്, കംപ്യൂട്ടർ ആപ്ലിക്കേഷൻ വിഷയങ്ങളിൽ അധ്യാപക ഒഴിവുണ്ട്. 19-ന് 10-ന് കോളേജ് ഓഫീസിൽ കൂടിക്കാഴ്ച ഉണ്ടാകും. www.sncollegealathur.ac.in എന്ന വെബ് സൈറ്റിൽ അപേക്ഷാഫോം ലഭിക്കും.

Read More

കൊഴിഞ്ഞാമ്പാറയിൽ പാചകവാതക സിലിൻഡർ പൊട്ടിത്തെറിച്ച് വീട് തകർന്നു.

വടകരപ്പതി മേനോൻപാറ ഷുഗർ ഫാക്ടറിക്കു സമീപം അമ്പാട്ടുകളത്തിൽ മുരുകേശന്റെ വീട്ടിലെ പാചകവാതക സിലിൻഡറാണു പൊട്ടിത്തെറിച്ചത്. ഓട് മേഞ്ഞ വീടിന്റെ മേൽക്കൂര പൂർണമായും തകർന്നു. ഗൃഹോപകരണങ്ങളും വിവിധ രേഖകളും കത്തിനശിച്ചു. മുരുകേശൻ വീടിന് സമീപത്തു തന്നെയുണ്ടായിരുന്നെങ്കിലും പരിക്കേൽക്കാതെ രക്ഷപ്പെട്ടു.

Read More