Month: April 2025
കൂടുതല്‍ പലിശ നല്‍കാമെന്ന് വാഗ്ദാനം നൽകി തട്ടിപ്പ്; യുവതി അറസ്റ്റിലായി. തൃശൂര്‍ ഇരിങ്ങാലക്കുട ചന്തക്കുന്നില്‍ പ്രവര്‍ത്തിക്കുന്ന സ്വകാര്യ സ്ഥാപനത്തിലാണ് തട്ടിപ്പ്.
പണംനിക്ഷേപിച്ചാല്‍ കൂടുതല്‍ പലിശ നല്‍കാമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ച് നിരവധി പേരില്‍ നിന്ന് പണം തട്ടിയ കേസില്‍ മാനേജര്‍ അറസ്റ്റില്‍. മുട്ടിത്തടി സ്വദേശിയായ അറയ്ക്കല്‍ വീട്ടില്‍ ജീവലത (39) ആണ് അറസ്റ്റിലായത്. വല്ലച്ചിറ സ്വദേശിയില്‍ നിന്ന് 13,50000 രൂപ, തലോര്‍ സ്വദേശിയില്‍ നിന്ന്100000രൂപ,കോണത്തുകുന്ന് സ്വദേശിയില്‍ നിന്ന് 1500000രൂപ,ഇരിങ്ങാലക്കുട സ്വദേശിയില്‍ നിന്ന് 550000രൂപഎന്നിങ്ങനെയാണ് തട്ടിയെടുത്തത്. ഇരിങ്ങാലക്കുട മേഖലയിൽ സ്വകാര്യ സ്ഥാപനങ്ങളിൽ തട്ടിപ്പ് നടത്തുന്ന രീതി പതിവ് സംഭവമായി മാറിയതായി പ്രദേശവാസികൾ പറയുന്നു.
Read Moreമലയാളികളായ ബേക്കറി ഉടമകള്‍ കോയമ്പത്തൂരില്‍ മരിച്ച നിലയിൽ; മഹേഷിനെ കഴുത്തറുത്ത നിലയിലും, ജയരാജിനെ തൂങ്ങിമരിച്ചനിലയിലുമാണ് കണ്ടെത്തിയത്.
ദുരൂഹ സാഹചര്യത്തില്‍ മലയാളികളായ രണ്ട്പേരെ കോയമ്പത്തൂരില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കോഴിക്കോട് സ്വദേശികളായ ജയരാജ് (51),മഹേഷ് (48) എന്നിവരെയാണ് കോയമ്പത്തൂര് വിശ്വനാഥപുരത്തെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.
Read Moreതെക്ക് പടിഞ്ഞാറൻ ബംഗാള്‍ ഉള്‍ക്കടലിന് മുകളില്‍ രൂപപ്പെട്ട ന്യൂനമർദ്ദം ശക്തി കൂടിയ ന്യുനമർദ്ദമായി മാറിയതായി കേന്ദ്ര കാലാവസ്ഥാ വിഭാഗം അറിയിച്ചു.
അടുത്ത 24 മണിക്കൂർ വടക്ക് – വടക്ക് പടിഞ്ഞാറ് ദിശയില്‍ മധ്യ പടിഞ്ഞാറൻ ബംഗാള്‍ ഉള്‍ക്കടലിനു മുകളിലൂടെ സഞ്ചരിക്കുന്ന ന്യൂനമർദ്ദം തുടർന്നുള്ള 24 മണിക്കൂറില്‍ വടക്ക് -വടക്കു കിഴക്ക് ദിശയില്‍ സഞ്ചരിച്ച് ശക്തി കുറയാനാണ് സാധ്യത. ന്യൂനമർദത്തിന്‍റെ ഫലമായി കേരളത്തില്‍ അടുത്ത അഞ്ച് ദിവസം ഇടിമിന്നലോടു കൂടിയ നേരിയ മഴക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
Read More