Month: April 2025
മുതിർന്ന കോൺഗ്രസ് നേതാവ് ഡോ. ശൂരനാട് രാജശേഖരൻ അന്തരിച്ചു. എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ ഇന്ന് പുലർച്ചെ ആയിരുന്നു അന്ത്യം.
നിലവിൽ കെപിസിസി രാഷ്ട്രീയകാര്യ സമിതി അംഗവും വീക്ഷണം പത്രത്തിന്റെ മാനേജിംഗ് എഡിറ്ററുമായിരുന്നു അദ്ദേഹം. ഏറെനാളായി അർബുദ ബാധിതനായി ചികിത്സയിലായിരുന്നു.
Read Moreസപ്ലൈകോയിൽ അഞ്ച് ഇനങ്ങൾക്ക് വില കുറച്ചു; വിതരണം ഇന്ന് മുതൽ.
തുവരപ്പരിപ്പ് ,മുളക്, കടല, ഉഴുന്ന്, വൻപയർ എന്നീ 5 സബ്സിഡി ഇനങ്ങളുടെ വില കുറച്ച് സപ്ലൈകോ. കുറച്ച വില ഇന്ന് മുതൽ (ഏപ്രിൽ 11) സപ്ലൈകോ വില്പന ശാലകളിൽപ്രാബല്യത്തിൽവരും.ഈ ഇനങ്ങൾക്ക് നാലു മുതൽ 10 രൂപവരെയാണ്കിലോ ഗ്രാമിന് കുറയുക. വൻകടല കിലോഗ്രാമിന് 65 രൂപ, ഉഴുന്ന് 90 രൂപ, വൻപയർ 75 രൂപ, തുവരപ്പരിപ്പ് 105 രൂപ, മുളക് 500 ഗ്രാമിന് 57.75 രൂപ എന്നിങ്ങനെയാണ് സപ്ലൈകോ വില്പനശാല കളിൽ ജിഎസ്ടി അടക്കമുള്ള സബ്സിഡി സാധനങ്ങളുടെ ഇന്നു […]
Read Moreസമ്മർ ബമ്പർ ; 10 കോടി അടിച്ചത് സേലം സ്വദേശിക്ക്.
സമ്മർ ബമ്പർ അടിച്ച ഭാഗ്യവാനെ കണ്ടെത്തി. തമിഴ്നാട് സേലം സ്വദേശിക്കാണ് 10 കോടി സമ്മർ ബമ്പർ അടിച്ചത്. ഒന്നാം സമ്മാനം അടിച്ച പാലക്കാട്ടെ ഏജൻസിയിൽ ഭാഗ്യവാൻ എത്തിയെങ്കിലും പേര് രഹസ്യമാക്കി വയ്ക്കാൻ അഭ്യർത്ഥിക്കുകയായിരുന്നു. സംസ്ഥാന ഭാഗ്യക്കുറി വകുപ്പ് പുറത്തിറക്കിയ സമ്മർ ബമ്പറിന്റെ ഒന്നാം സമ്മാനം ഇത്തവണ പാലക്കാട് ജില്ലയിൽ വിറ്റ ടിക്കറ്റിനാണ് അടിച്ചത്. ടിക്കറ്റ് നമ്പർ S G 513715 ആണ് സമ്മർ ബമ്പറിന്റെ ഒന്നാം സമ്മാനമായ 10 കോടി രൂപ ലഭിച്ചത്. പാലക്കാട് സബ് ഓഫിസിലെ […]
Read Moreനെന്മാറയിൽ കാർ ബൈക്കിലും കലുങ്കിലും ഇടിച്ച് രണ്ടുപേർക്ക് ദാരുണാന്ത്യം; അഞ്ചുപേർക്ക് പരിക്കേറ്റു.
നെന്മാറ മേലാർകോട് പുളിഞ്ചോട്ടിൽ നിയന്ത്രണംവിട്ട കാർ ബൈക്കിലും കലുങ്കിലും ഇടിച്ചുകയറി രണ്ടുപേർ മരിച്ചു. പുളിഞ്ചോട്ടിൽ ചായക്കട നടത്തുന്ന ആണ്ടിത്തറയിൽ രഘുനാഥന്റെ മകൻ ബാലസുബ്രഹ്മണ്യൻ (38), ബൈക്ക് യാത്രികനായ കൊല്ലങ്കോട് കോവിലകംമുക്ക് പാലസ് കോർണർ പ്രസാദ് നിവാസിൽ രാഹുൽ ചന്ദ്രശേഖരൻ (45) എന്നിവരാണ് മരിച്ചത്. ഇന്നലെ ഉച്ചയ്ക്കു രണ്ടരയോടെയാണ് അപകടം. ആലത്തൂരിൽനിന്നു നെന്മാറയിലേക്കു പോകുകയായിരുന്ന കാർ നിയന്ത്രണംവിട്ട് എതിർദിശയിൽ വന്ന ബൈക്കിനെ ഇടിച്ചുതെറിപ്പിച്ചതിനുശേഷം ചായക്കടയ്ക്കടുത്തുള്ള റോഡരികിലെ കലുങ്കിൽ ഇടിക്കുകയായിരുന്നു. കലുങ്കിലിരിക്കുകയായിരുന്നു ബാലസുബ്രഹ്മണ്യൻ. അമിതവേഗമാണ് അപകടത്തിനു കാരണമെന്നു ദൃക്സാക്ഷികൾ പറഞ്ഞു. […]
Read Moreആലത്തൂർ മേലാർകോട് വേലക്ക് സ്വർണ്ണമാല നഷ്ടപ്പെട്ട സംഭവം; 67 മണിക്കൂർ കാത്തിരിപ്പിന് ശേഷം തൊണ്ടിമുതൽമോഷ്ടാവിന്റെ വയറ്റിൽ നിന്നും ലഭിച്ചു.
മോഷ്ടാവിന്റെ വയറ്റിൽ നിന്നും മാല പുറത്തെത്തുന്നതുവരെ ജില്ലാ ആശുപ്രതിയിൽ പോലീസ് കാവൽ ഏർപ്പെടുത്തിയിരുന്നു. ഇന്നലെ വൈകിട്ട് മധുര സ്വദേശി മുത്തപ്പന്റെ (34) വയറ്റിൽ നിന്നും മലപ്പുറത്ത് വന്നത് പോലീസുകാർക്ക് ആശ്വാസമായി. ചിറ്റൂർ പട്ടഞ്ചേരി വിനോദിന്റെ മകൾ നക്ഷത്രയുടെ (3) മാലയാണ് ലഭിച്ചത്. ഇന്നലെ എൻഡോസ്കോപ്പി ചെയ്യാനും തീരുമാനിച്ചിരുന്നു. മാല പുറത്തെടുക്കാനായി ശസ്ത്രക്രിയ ചെയ്യേണ്ടി വരുമെന്ന് മോഷ്ടാവിനെ അറിയിച്ചതോടെയാണ് ഇയാൾ പൊലീസുമായി സഹകരിക്കാൻ തയ്യാറായി. പിന്നീട് പൊലീസ് നൽകിയ ഭക്ഷണവും മറ്റും കഴിച്ചാണ് മാല പുറത്താക്കിയത്. തൊണ്ടിമുതലും പ്രതിയുമായി […]
Read More