Month: April 2025
ചാർജ് ചെയ്യുന്നതിനിടെ ഇലക്ട്രിക് സ്കൂട്ടർ കത്തി നശിച്ചു. മലപ്പുറം വളാഞ്ചേരിയിലാണ് സംഭവം.
വളാഞ്ചേരി സ്വദേശി സൈഫുദ്ദീന്റെ സ്കൂട്ടറാണ് കത്തിയത്. ഇന്ന് പുലർച്ചെ 3.15നാണ് സംഭവമുണ്ടായത്. മൂന്നുവർഷമായി സ്കൂട്ടർ എടുത്തിട്ടെന്ന് ഉടമ പറഞ്ഞു. പുലർച്ചെ മൂന്നോടെ ശബ്ദം കേട്ടാണ് ഉണർന്നത്. പൈപ്പ് വെള്ളം ഉപയോഗിച്ച് തീയണച്ചു. ബാറ്ററിയുടെ ഭാഗത്തായിരുന്നു തീയുണ്ടായത്.
Read Moreഇലക്‌ട്രോണിക് വോട്ടിങ് യന്ത്രങ്ങൾ ഉപയോഗിച്ചുള്ള തെരഞ്ഞെടുപ്പുകളുടെ വിശ്വാസ്യത സംബന്ധിച്ച് സംശയമുയർത്തി അമേരിക്കൻ നാഷണൽ ഇന്റലിജൻസ് ഡയറക്ടർ. ഇലക്‌ട്രോണിക് വോട്ടിങ് യന്ത്രങ്ങൾ ഹാക്ക് ചെയ്യപ്പെടാൻ എളുപ്പമാണെന്ന് ഇന്റലിജൻസ് ഡയറക്ടർ തുൾസി ഗബ്ബാർഡ് ചൂണ്ടിക്കാട്ടുന്നു.അതിനാൽ,തെരഞ്ഞെടുപ്പുകൾ നടത്താൻ പേപ്പർ ബാലറ്റ് ഉപയോഗിക്കണമെന്നും തുൾസി ഗബ്ബാർഡ് ആവശ്യപ്പെട്ടു. കഴിഞ്ഞ ദിവസം യുഎസ് കാബിനറ്റ് യോഗത്തിലാണ് തുൾസി ഗബ്ബാർഡ് ഇക്കാര്യം ആവശ്യപ്പെട്ടത്.
വോട്ടിങ് യന്ത്രങ്ങൾ ഹാക്ക് ചെയ്യാനുള്ള സാധ്യതകളുടെ തെളിവുകളും കാബിനറ്റ് യോഗത്തിൽ തുൾസി നൽകിയെന്നാണ് റിപ്പോർട്ട്.
Read More