Month: April 2025
കാറ്റിലും മഴയിലും നെല്ലിയാമ്പതി ചുരം റോഡിൽ മരം വീണു ഗതാഗതം തടസ്സപ്പെട്ടു. വിനോദസഞ്ചാരികൾ വഴിയിൽ കുടുങ്ങിയതോടെ P O ജോസഫും സംഘവുമെത്തി മരങ്ങൾ മാറ്റി ഗതാഗതം പുനസ്ഥാപിച്ചു.
കനത്ത മഴയിലും കാറ്റിലും നെല്ലിയാമ്പതി ചുരം റോഡിൽ മരം വീണ് ഗതാഗതം തടസ്സപ്പെട്ടു. കുണ്ടറ്ചോല പാലത്തിനു സമീപം ചുരം റോഡിന് കുറുകെ മരങ്ങൾ വീണ് റോഡ് ഗതാഗതം ഒന്നര മണിക്കൂർ തടസ്സപ്പെട്ടു. കഴിഞ്ഞദിവസം ചെറുനെല്ലി ബംഗ്ലാവ് വളവിലും സമീപവും മരക്കൊമ്പുകൾ പൊട്ടിവീണ ഗതാഗതം തടസ്സപ്പെട്ടിരുന്നു. സർവീസ് ബസ് ഉൾപ്പെടെ നൂറിലേറെ ചെറുതും വലുതുമായ വാഹനങ്ങൾ റോഡിൽ കുടുങ്ങിയിരുന്നു. വൈകുന്നേരം ഏഴു മണിയോടെയാണ് ഗതാഗതം പുനസ്ഥാപിച്ചത്. കോൺഗ്രസ് പ്രവർത്തകരായ പി. ഒ. ജോസഫും ഷിബു, ഷെരീഫ്, മുകേഷ്, സൂരജ് […]
Read Moreനെന്മാറയിൽ വേറിട്ട വിഷു കൈനീട്ടവുമായി പാടശേഖര സമിതി.
വിഷു കൈനീട്ടമായി പാടശേഖര സമിതിയിലെ എല്ലാ കർഷകർക്കും മുറവും,കളമുറവും വിതരണം ചെയ്തു. വല്ലങ്ങി തവളാക്കുളം പാടശേഖര സമിതിയുടെ നേതൃത്വത്തിലാണ് കണിവിഭവങ്ങളുമായി അപൂർവമായ വിഷുക്കൈനീട്ടം നടത്തിയത്. പാടശേഖര സമിതി പ്രസിഡൻ്റ് ജി. ജയപ്രകാശൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ നെന്മാറ ക്യഷി ഓഫീസർ വി. അരുണിമ മുറങ്ങൾ കൈനീട്ടമായി എല്ലാ കർഷകർക്കും നൽകി ഉദ്ഘാടനം നിർവഹിച്ചു. നെല്ല് കാറ്റത്തിടാനും നെല്ലിലെ മാലിന്യങ്ങൾ വ്യത്തിയാക്കാനും, പഴമക്കാർ വ്യാപകമായി ഉപയോഗിച്ചിരുന്നതും ആധുനിക കാലത്ത് കളപ്പുരകളിൽ നിന്ന് അന്യം നിന്ന് പോയതുമായ ഈറ്റ കൊണ്ടുള്ള […]
Read Moreസംസ്ഥാന ഫിലിം ക്രിട്ടിക്‌സ് പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു..👇
48-ാമത് സംസ്ഥാന ഫിലിം ക്രിട്ടിക്‌സ് പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. എആര്‍എം, അന്വേഷിപ്പിന്‍ കണ്ടെത്തും എന്നീ ചിത്രങ്ങളിലെ അഭിനയത്തിനു മികച്ച നടനുള്ള പുരസ്കാരം ടൊവിനോ തോമസ് നേടി. മികച്ച നടിക്കുള്ള പുരസ്‌കാരം റിമ കല്ലിങ്കലും നസ്രിയ നസീമും പങ്കിട്ടു. സൂക്ഷ്മദര്‍ശിനിയാണ് നസ്രിയയെ അവാർഡിന് അർഹയാക്കിയത്. അതേസമയം, തിയേറ്റര്‍: മിത്ത് ഓഫ് റിയാലിറ്റി എന്ന ചിത്രത്തിലെ പ്രകടനമാണ് റിമയ്ക്ക് പുരസ്കാരം നേടികൊടുത്തത്. ഫാസില്‍ മുഹമ്മദ് സംവിധാനം ചെയ്ത ‘ഫെമിനിച്ചി ഫാത്തിമ’യാണ് മികച്ച ചിത്രം. നടന്‍ ജഗദീഷിന് റൂബി ജൂബിലി അവാര്‍ഡും നടി […]
Read More