Month: April 2025
ഫ്രാന്‍സിസ് മാര്‍പാപ്പയുടെ വിയോഗത്തില്‍ ആദരമര്‍പ്പിച്ച് ലോകരാജ്യങ്ങള്‍. ഇന്ത്യയില്‍ മൂന്നു ദിവസത്തെ ദുഃഖാചരണം പ്രഖ്യാപിച്ചു. കേന്ദ്ര ആഭ്യന്തരമന്ത്രാലയമാണ് ദുഃഖാചരണം പ്രഖ്യാപിച്ചത്. ഇന്നും നാളെയും പോപ്പിന്റെ സംസ്‌കാരദിവസവുമാണ് ദു:ഖാചരണം. ദേശീയപതാക താഴ്ത്തിക്കെട്ടും. ഔദ്യോഗിക ആഘോഷ പരിപാടികള്‍ ഉണ്ടായിരിക്കുന്നതല്ല!!
അതേസമയം മാര്‍പാപ്പയുടെ കബറടക്ക ശുശ്രൂഷകളില്‍ പങ്കെടുക്കാന്‍ അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ്ട്രം പ് വത്തിക്കാനിലേക്ക് പോകുമെന്ന് അറിയിച്ചു. മാര്‍പാപ്പയോടുള്ള ആദരസൂചകമായി ദേശീയ പതാക താഴ്ത്തിക്കെട്ടാന്‍ പ്രസിഡന്റ് ട്രംപ് ഉത്തരവിട്ടു. ബ്രസീലില്‍ ഏഴുദിവസത്തെ ദുഃഖാചരണം പ്രഖ്യാപിച്ചിട്ടുണ്ട്. പോപ്പിന്റെ വിയോഗം കത്തോലിക്കര്‍ക്ക് മാത്രമല്ല, എല്ലാ മതത്തിനും എല്ലാ സമൂഹത്തിനും തീരാനഷ്ടമാണെന്ന് പ്രസിഡന്റ് ജോസ് റാമോസ് ഹോര്‍ത്ത പറഞ്ഞു. കാലംചെയ്ത ഫ്രാന്‍സിസ്മാര്‍പാപ്പയുടെ സംസ്‌കാര ശുശ്രൂഷകളിലും പുതിയ മാര്‍പാപ്പയെ തിരഞ്ഞെടുക്കുന്ന കോണ്‍ക്ലേവിലും പങ്കെടുക്കാനായി മേജര്‍ആര്‍ച്ച്ബിഷപ് കര്‍ദിനാള്‍മാര്‍ ബസേലയോസ്ക്ലീമീസ്കാതോലിക്കാബാവാ റോമിലേക്കുപോയി. അന്ത്യ വിശ്രമമൊരുക്കേണ്ടത് റോമിലെ സെന്റ്. […]
Read Moreപ്രിയപ്പെട്ട ലാലേട്ടന് എന്നെഴുതിയാണ് മെസി ജഴ്സിയിൽ ഒപ്പിട്ടത്. നടൻ മോഹൻലാലിന് ഓട്ടോഗ്രാഫ് നൽകി ഫുട്ബോൾ ഇതിഹാസം ലയൺൽ മെസി. അർജന്റീനയുടെ പത്താം നമ്പർ ജഴ്സിയിൽ മെസി ഓട്ടോഗ്രാഫ് നൽകുന്ന വീഡിയോ.
സുഹൃത്തുക്കളായ രാജീവ് മാങ്ങോട്ടിലും രാജേഷ് ഫിലിപ്പുമാണ് മോഹൻലാലിന് മെസിയുടെ ഓട്ടോഗ്രാഫ് കൈമാറിയത്.മെസി ജഴ്സിയിൽ ഓട്ടോഗ്രാഫ് നൽകുന്നതും, ജഴ്സി സുഹൃത്തുക്കളിൽ നിന്ന് സ്വീകരിക്കുന്നതും മോഹൻലാൽ പങ്കുവച്ച വീഡിയോയിൽ കാണാം.“ജീവിതത്തിലെ ചില നിമിഷങ്ങൾ വാക്കുകൾ കൊണ്ട് പറയാൻ പറ്റാത്തത്ര ആഴമുള്ളതാണ്. അവ എന്നെന്നും നിങ്ങളോടൊപ്പം നിലനിൽക്കും. അത്തരം നിമിഷങ്ങളിൽ ഒന്ന് ഞാൻ അനുഭവിച്ചു. സമ്മാനപ്പൊതി അഴിക്കുമ്പോൾ, എന്റെ ഹൃദയമിടിപ്പ് കൂടുന്നുണ്ടായിരുന്നു – ഇതിഹാസം , ലയണൽ മെസി ഒപ്പിട്ട ഒരു ജഴ്‌സി. അതാ എന്റെ പേര്, അദ്ദേഹത്തിന്റെ സ്വന്തം കൈപ്പടയിൽ […]
Read Moreപ്രശസ്ത ഹൃദ്രോഗ വിദഗ്ധൻ ഡോ. മാത്യു സാമുവേൽ കളരിക്കൽ (77) അന്തരിച്ചു. ചെന്നൈ അപ്പോളോ ആശുപത്രിയിലാണ് അന്ത്യം.
രാജ്യത്തെ ആഞ്ജിയോപ്ലാസ്റ്റിയുടെ പിതാവെന്നാണ് അദ്ദേഹത്തെ വിശേഷിപ്പിച്ചിരുന്നത്. സംസ്കാരം തിങ്കളാഴ്ച ഉച്ചയ്ക്ക് രണ്ടിന് കോട്ടയം മാങ്ങാനത്ത് നടക്കും.1986-ൽ ഇന്ത്യയിലെ ആദ്യത്തെ ആഞ്ജിയോപ്ലാസ്റ്റി ശസ്ത്രക്രിയക്ക് നേതൃത്വം നൽകിയത് ഡോ. സാമുവേലായിരുന്നു. കോട്ടയം ജില്ലയിലെ മാങ്ങാനം സ്വദേശിയാണ്. 1974-ല്‍ കോട്ടയം മെഡിക്കല്‍ കോളജില്‍ നിന്ന് എംബിബിഎസ് ബിരുദം പാസായി.തന്‍റെ ആതുര ശുശ്രൂഷ കാലയളവിൽ 25,000 – ലേറെ ആൻജിയോപ്ലാസ്റ്റി ശസ്ത്രക്രിയകൾക്ക് അദ്ദേഹം നേതൃത്വം നൽകിയിട്ടുണ്ട്. രാജ്യത്തെ പ്രശസ്തമായ നിരവധി ആശുപത്രികളിൽ അദ്ദേഹം സേവനം അനുഷ്ഠിച്ചിട്ടുണ്ട്. 2000-ത്തിൽ രാജ്യം പത്മശ്രീ നൽകി ആദരിച്ചു.അന്തരിച്ച […]
Read Moreഇന്ന് പെസഹ… ദേവാലയങ്ങളില്‍ പ്രത്യേക പ്രാര്‍ത്ഥനകളും കാല്‍കഴുകല്‍ ശുശ്രൂഷയും നടന്നു. ഏവർക്കും എൻ്റെ മലയാളം ന്യൂസിന്റെ പെസഹ തിരുനാൾ മംഗളങ്ങൾ.
യേശു ക്രിസ്തുവിന്റെ അന്ത്യാത്താഴസ്മരണയില്‍ലോകമെമ്പാടുമുള്ളക്രൈസ്തവവിശ്വാസികള്‍ ഇന്ന് പെസഹ ആചരിക്കുന്നു. ക്രിസ്തു 12ശിഷ്യന്‍മാരുടെപാദങ്ങള്‍കഴുകിയതിന്റെയും വിശുദ്ധ കുര്‍ബാന സ്ഥാപിച്ചതിന്റെയും ഓര്‍മ പുതുക്കിയാണ് പെസഹ ആചരണം. ദേവാലയങ്ങളില്‍ പ്രത്യേകപ്രാര്‍ത്ഥനകളും കാല്‍കഴുകല്‍ശുശ്രൂഷയുംനടക്കും.കേരളത്തിലെക്രൈസ്തവദേവാലയങ്ങളില്‍ രാവിലെ മുതല്‍ തന്നെ പ്രത്യേക പ്രാര്‍ത്ഥനകളുണ്ട്.
Read Moreതൃശൂർ പൂരം.. മെയ് 6 ന് നടത്തുന്ന തൃശൂർ പൂരം ഗംഭീരമാക്കും. സുരക്ഷയിൽ വിട്ടുവീഴ്ചയില്ലാതെ തൃശൂർ പൂരം വെടിക്കെട്ട് ഗംഭീരമായി നടത്തുമെന്ന് മന്ത്രി അഡ്വ. കെ രാജനും ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ. ആർ ബിന്ദുവും അറിയിച്ചു.
കേന്ദ്രസർക്കാർ നടത്തിയ പെസോ നിയമ ഭേദഗതിയാണ് തൃശൂർ പൂരം വെടിക്കെട്ടിന് മുമ്പിലുള്ള പ്രധാന പ്രതിസന്ധി. വെടിമരുന്ന് സൂക്ഷിക്കുന്ന അറ ശൂന്യമാക്കി വയ്ക്കണമെന്ന പൊതുനിബന്ധന പാലിച്ചുകൊണ്ടാണ് ഇപ്രാവശ്യം പൂരത്തിന് വെടിക്കെട്ട് നടത്തുക. പൂരത്തിന്റെ എല്ലാ ശോഭയും വെടിക്കെട്ടിന് ഉണ്ടാകുമെന്നും നിയമോപദേശം സ്വീകരിച്ച് വേണ്ട നടപടികൾ സ്വീകരിക്കുമെന്നും മന്ത്രി കെ. രാജൻ പറഞ്ഞു.
Read Moreപോലീസ് കസ്റ്റഡിയിൽനിന്ന് അധ്യാപകൻ രക്ഷപ്പെട്ടു. കാടാമ്പുഴ എയുപി സ്കൂളിലെ അധ്യാപകനാണ് പോലീസിനെ വെട്ടിച്ച് ഓടി രക്ഷപ്പെട്ടത്.
സഹപ്രവർത്തകരായ അധ്യാപകരുടെ പിഎഫ് അക്കൗണ്ട് ഹാക്ക്ചെയ്ത് പണം ദുരിതാശ്വാസ നിധിയിലേക്ക് മാറ്റാൻ ശ്രമിച്ച കേസിലാണ് അധ്യാപകനായ സൈതലവി പിടിയിലായത്. ഒരു മോഷണക്കേസ് ഉൾപ്പെടെ എട്ട് കേസുകളിൽ ഇയാൾ പ്രതിയാണ്. പ്രതിക്കായി പോലീസ് തെരച്ചിൽ ഊർജിതമാക്കി.
Read More