Month: April 2025

മേയ് ഒന്ന് മുതൽ എടിഎം കൗണ്ടർ വഴി പണം പിൻവലിക്കുന്നതിന് നൽകേണ്ട നിരക്കുകളിൽ മാറ്റം. റിസർവ് ബാങ്കാണ് എടിഎം ഇടപാടുകളിൽ നിരക്ക് വർധന പ്രഖ്യാപിച്ചത്.

പ​ണം പി​ൻ​വ​ലി​ക്കാ​നു​ള്ള സൗ​ജ​ന്യ ഇ​ട​പാ​ടു​ക​ൾ​ക്ക് പു​റ​മെ​യു​ള്ള ഓ​രോ ട്രാൻസാ​ക്ഷ​നും നി​ല​വി​ൽ 21 രൂ​പ​യാ​ണ് ന​ൽ​കു​ന്ന​ത്. എ​ന്നാ​ൽ ഒ​ന്നാം തീ​യ​തി മുത​ൽ അ​ത് 23 രൂ​പ​യാ​കും. അ​ക്കൗ​ണ്ടു​ള്ള ബാ​ങ്കു​ക​ളു​ടെ എ​ടി​എ​മ്മി​ൽ നി​ന്ന് അഞ്ച് ത​വ​ണ​യും മ​റ്റ് ബാ​ങ്കു​ക​ളു​ടെ എ​ടി​എ​മ്മി​ൽ നി​ന്ന് മൂ​ന്ന് ത​വ​ണ​യും (മെ​ട്രോ അ​ല്ലാ​ത്ത ന​ഗ​ര​ങ്ങ​ളി​ൽ ഇ​ത് അ​ഞ്ച് ത​വ​ണ​യും) പ​ണം സൗ​ജ​ന്യ​മാ​യി പി​ൻ​വ​ലി​ക്കാം.

Read More

പോപ്പ് ഫ്രാൻസിസ് മാർപാപ്പയുടെ അനുസ്മരണയോഗം.

നെന്മാറ ക്രിസ്തുരാജ ദേവാലയത്തിൽ നടന്ന പോപ്പ് ഫ്രാൻസിസ് മാർപാപ്പയുടെ അനുസ്മരണയോഗം ഇടവക വികാരി ഫാ. സെബാസ്റ്റ്യൻ താമരശ്ശേരി ഉദ്ഘാടനം ചെയ്തു. ഫാ. വിജു മുരിങ്ങാശ്ശേരി അധ്യക്ഷനായി. ബ്രദർ. ക്രിസ്റ്റോ, ബ്രദർ. ഗോഡ്വിൻ, സിസ്റ്റർ ധന്യ, ആൻ്റണി ഫ്രാൻസിസ് കുറ്റിക്കാടൻ, ഗ്രേസി ചാലിശ്ശേരി, ഷാജി കളമ്പാടൻ തുടങ്ങിയവർ പ്രസംഗിച്ചു.

Read More

നെന്മാറ എൻ.എസ്.എസ് കോളേജിൽ അതിഥി അധ്യാപക തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു.

നെന്മാറ എൻ.എസ്.എസ് കോളേജിൽ 2025 – 2026 അദ്ധ്യയന വർഷത്തിൽ ഇംഗ്ലീഷ്, ജേണലിസം, ഹിസ്റ്ററി, മലയാളം, സംസ്കൃതം, ഹിന്ദി, കമ്പ്യൂട്ടർ സയൻസ്, കെമിസ്ട്രി, ബോട്ടണി, സുവോളജി, കോമേഴ്‌സ് മാത്തമാറ്റിക്സ്. സ്റ്റാറ്റിസ്റ്റിക്‌സ്. എക്കണോമിക്‌സ് ഫിസിക്‌സ് എന്നീ വിഷയങ്ങൾക്ക് അതിഥി അദ്ധ്യാപക തസ്‌തികകൾക്കായി അപേക്ഷ ക്ഷണിക്കുന്നു. ഉദ്യോഗാർത്ഥികൾ കോളേജ് വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്‌ടർ, തൃശ്ശൂർ മേഖലാ ഓഫീസിൽ രജിസ്‌റ്റർ ചെയ്തവർ ആയിരിക്കണം. യൂ ജി സി നിഷ്‌കർഷിക്കുന്ന യോഗ്യതയുള്ളവർക്ക് മുൻഗണന ഉണ്ടായിരിക്കും. അപേക്ഷകൾ നേരിട്ടോ തപാൽ മുഖേനയോ മെയ് അഞ്ചാം […]

Read More

സാമൂഹ്യ സുരക്ഷ ക്ഷേമ പെൻഷൻ നിങ്ങൾ വാങ്ങുന്നുണ്ടോ?..സാമൂഹ്യ സുരക്ഷ ക്ഷേമ പെൻഷൻ നേരിട്ട് വീടുകളിൽ എത്തിക്കുന്നതിന് വേണ്ടി ഒരു തുകയും ഗുണഭോക്താക്കൾ നൽകേണ്ടതില്ല!

പെൻഷൻ വിതരണത്തിനായി സഹകരണ സംഘങ്ങൾക്ക് ഓരോ ഗുണഭോക്താവിനും 30 രൂപ ഇൻസെന്റീവ് സർക്കാർ അനുവദിക്കുന്നുണ്ട്. അതിനാൽ വിതരണക്കാർക്ക് ഗുണഭോക്താക്കൾ യാതൊരു തുകയും നൽകേണ്ടതില്ലെന്ന് തദ്ദേശ സ്വയംഭരണ വകുപ്പ് അറിയിച്ചു.

Read More