Month: April 2025

സെക്യൂരിറ്റി ജീവനക്കാരൻ ചന്ദ്രബോസ് വധക്കേസ്  പ്രതിക്ക് 15 ദിവസത്തെ പരോൾ അനുവദിച്ച് ഹൈക്കോടതി.ശോഭാ സിറ്റിയുടെ ഗേറ്റ് തുറക്കാൻ വൈകിയെന്ന് ആരോപിച്ച് ചന്ദ്രബോസിനെ മുഹമ്മദ് നിഷാം കാറിടിപ്പിച്ച് കൊലപ്പെടുത്തിയതായിരുന്നു കേസ്.

ചന്ദ്രബോസ് വധക്കേസ് പ്രതി മുഹമ്മദ് നിഷാമിന് 15 ദിവസത്തെ പരോൾ ഹൈക്കോടതി അനുവദിച്ചു. സർക്കാരിൻ്റെ എതിർപ്പ് തള്ളിക്കൊണ്ടാണ് ഉത്തരവ് പുറപ്പെടുവിച്ചത്. സർക്കാർ വാദം പരോൾ അനുവദിക്കാതിരിക്കാൻ ്് മതിയായകാരണമല്ലെന്ന്ചൂണ്ടികാട്ടിയായിരുന്നു ഡിവിഷൻ ബെഞ്ചിൻ്റെ തീരുമാനം. സർക്കാരിന് യുക്തമായ വ്യവസ്ഥകൾ ചുമത്താമെന്നും ഹൈക്കോടതി അറിയിച്ചു. 2015 ജനുവരി 29ന് പുലര്‍ച്ചെയാണ് ശോഭാ സിറ്റിയുടെ ഗേറ്റ് തുറക്കാൻ വൈകിയെന്ന് ആരോപിച്ച് ചന്ദ്രബോസിനെ മുഹമ്മദ് നിഷാം കാറിടിപ്പിച്ച് കൊലപ്പെടുത്തിയത്. പിന്നാലെ പ്രതിയായ നിഷാമിനെ ഏഴ് വകുപ്പുകൾ പ്രകാരം 24 വർഷത്തെ തടവും 80,30,000 […]

Read More

സംസ്ഥാനത്ത് മഞ്ഞപ്പിത്തം പടരുന്നു; പലരും ചികിത്സതേടുന്നത് രോ​ഗം മൂർച്ഛിക്കുമ്പോൾ മാത്രം. കരുതൽ വേണമെന്ന് ആരോഗ്യ വകുപ്പ്.

സംസ്ഥാനത്ത് വേനൽച്ചൂട് കനത്തതോടെ മഞ്ഞപ്പിത്തം പടരുന്നു. ഈവർഷം ജനുവരി ഒന്നുമുതൽ ഏപ്രിൽ നാലുവരെ സംസ്ഥാനത്ത് 2,872 പേർ മഞ്ഞപ്പിത്തം ബാധിച്ച് ചികിത്സതേടി. ഇതിൽ 14 പേർ മരിച്ചു.  മലിനജലത്തിലൂടെ പടരുന്ന മഞ്ഞപ്പിത്തമാണ് വ്യാപകമാകുന്നത്. പലരിലും രോഗം ഗുരുതരമാകാത്തതിനാൽ ചെറിയൊരു ശതമാനമേ ചികിത്സതേടുന്നുള്ളു. അതിനാൽ അനൗദ്യോഗിക കണക്കിനേക്കാൾ കൂടുതലായിരിക്കും രോഗബാധിതരുടെ എണ്ണം.  മാർച്ചിലാണ് കൂടുതൽപേർക്ക് മഞ്ഞപ്പിത്തം ബാധിച്ചത് -1,026. ഏഴുപേർ മരിച്ചു. മരണം കൂടുതലും മാർച്ചിലാണ്. പലരും രോഗം മൂർച്ഛിച്ചശേഷമാണ് ചികിത്സതേടുന്നത്. ഇത് ജീവൻ അപകടത്തിലാക്കുമെന്ന് ആരോഗ്യവിദഗ്ധർ മുന്നറിയിപ്പ് […]

Read More

അധ്യാപികയ്ക്ക് ശുചിമുറി തുറന്നു കൊടുത്തില്ല! കോഴിക്കോട്ടിലെ പെട്രോള്‍ പമ്പിന് 1.65 ലക്ഷം പിഴ.

പെട്രോള്‍ പമ്പിലെ ശുചിമുറി തുറക്കാത്തതിന് പൊലീസിനെ വിളിക്കാമോ? അങ്ങനത്തെ ഒരു വിളിയില്‍ പയ്യോളി പൊലീസ് എത്തി ബലമായി ശുചിമുറി തുറന്നു കൊടുത്ത അനുഭവമാണ് പത്തനംതിട്ട ഏഴംകുളം സ്വദേശിനി അധ്യാപിക സി.എല്‍ ജയകുമാരിക്കുള്ളത്. പത്ത് മാസത്തിനിപ്പുറം പെട്രോള്‍ പമ്പിന് 1.65ലക്ഷം പിഴയും കിട്ടി. പത്തനംതിട്ട ഏഴംകുളം സ്വദേശിനി സി.എല്‍.ജയകുമാരിയുടെ പരാതിയില്‍ ആണ് കോഴിക്കോട് പയ്യോളിയിലെ പെട്രോള്‍ പമ്പ് ഉടമ ഫാത്തിമ ഹന്ന പിഴയടയ്ക്കേണ്ടത്. പത്തനംതിട്ട ഉപഭോക്തൃ തര്‍ക്കപരിഹാര കമ്മിഷന്‍റേതാണ് വിധി. 2024മെയ് എട്ടിന് കാസര്‍കോട് നിന്ന് പത്തനംതിട്ടയ്ക്ക് വരും […]

Read More

കാട്ടാന കുത്തി യുവാവ് മരിച്ച സംഭവം: അടിപ്പെരണ്ടയിൽ കിഫ മൗന ജാഥയും പ്രതിഷേധയോഗവും നടത്തി.

കിഫ ( കേരള ഇൻഡിപെൻഡന്റ് ഫാർമേഴ്സ് അസോസിയേഷൻ)യുടെ നേതൃത്വത്തിൽ മൗന ജാഥയും പ്രതിഷേധയോഗവും നടത്തി. മുണ്ടൂർ കണ്ണാടൻ ചോലയിൽ കാട്ടാനയുടെ ആക്രമണത്തിൽ അലൻ ജോസഫ് എന്ന യുവാവ് മരിക്കുകയും അമ്മ വിജി ഗുരുതരമായി പെരക്കേൽക്കുകയും ചെയ്ത സംഭവത്തിലാണ് കിഫ അടിപ്പെരണ്ടയിൽ പ്രതിഷേധം നടത്തിയത്. മലയോരമേഖലകളിലെ പൂർത്തിയാക്കാത്ത തൂക്കുവേലിയും, പ്രവർത്തിക്കാത്ത സൗരോർജ്ജ വേലിയും, നിരന്തരം വന്യമൃഗങ്ങൾ കൃഷിയിടങ്ങളിലേക്ക് എത്തുന്നതിന് കാരണമായെന്നും, മനുഷ്യജീവന് വിലകൽപ്പിക്കാത്ത വന്യമൃഗസംരക്ഷണം ആർക്കുവേണ്ടിയെന്നും പ്രതിഷേധയോഗത്തിൽ സർക്കാറിനും വനം മന്ത്രിക്കും എതിരെ പ്രതിഷേധം ഇരമ്പി. മനുഷ്യജീവന് നിസ്സാര […]

Read More

ഗോവിന്ദാപുരത്ത്‌ രേഖകളില്ലാതെ കടത്തിയ 32.5 ലക്ഷം പിടികൂടി.

തമിഴ്‌നാട്ടിൽനിന്നും കേരളത്തിലേക്ക് രേഖകളില്ലാതെ വാഹനത്തിൽ കടത്തിയ 32.5 ലക്ഷം രൂപ എക്സൈസ് സംഘം പിടികൂടി. ഗോവിന്ദാപുരം അതിർത്തിയിൽ ഞായറാഴ്‌ച വൈകീട്ട് എട്ടോടെനടന്ന വാഹന പരിശോധനയ്ക്കിടെയാണ് പലചരക്കുസാധനകൾ കയറ്റിവന്ന മിനി ട്രക്കിൽനിന്ന് അസി. എക്സൈസ് ഇൻസ്പെക്ട‌ർ ജി. സിജിത്തും സംഘവും ചേർന്ന് തുക പിടികൂടിയത്. തുടർനടപടികൾക്കായി വാഹനത്തിന്റെ ഡ്രൈവർ മുടപ്പല്ലൂർ മണലിപ്പാടം ചെറുകാട്ടുതറ മാടമ്പത്ത് വീട്ടിൽ സി. ജയചന്ദ്രനെ എക്സൈസ് കസ്റ്റഡിയിലെടുക്കുകയും പണവും ഡ്രൈവറെയും ഇൻകംടാക്സ് വകുപ്പിന് കൈമാറുകയും ചെയ്‌തു.

Read More

പാലക്കാട് മുണ്ടൂർ കാട്ടാനയുടെ ആക്രമണത്തിൽയുവാവിന് ദാരുണന്ത്യം..

വീണ്ടും ജീവനെടുത്ത് കാട്ടാന. പാലക്കാട് ജില്ലയിൽ മുണ്ടൂർ കയറങ്കോട് കണ്ണാടം അത്താണിപ്പറമ്പ് കുളത്തിങ്കൽ വിനുവിന്റെ മകൻ അലൻ (24) ആണ് കാട്ടാനയുടെ ചവിട്ടേറ്റ് മരിച്ചത്. അലന്റെ മാതാവ് വിജയയെ ഗുരുതര പരുക്കുകളോട് ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്ന് വൈകുന്നേരം 8 മണിയോടുകൂടി വീട്ടിലേക്ക് നടന്നു പോകുന്നതിനിടയിലാണ് കാട്ടാന ഇവരെ ആക്രമിച്ചത്. ഗുരുതരമായി പരിക്കേറ്റ അലനെയും മാതാവ് വിജയത്തെയും ജില്ലാ ആശുപത്രിയിൽ എത്തിച്ചെങ്കിലും അലൻ മരിക്കുകയായിരുന്നു. സ്വന്തം പഞ്ചായത്തിലെ ജനങ്ങളുടെ ജീവൻ രക്ഷിക്കാൻ വനത്തിന് വെളിയിൽ ഇറങ്ങുന്ന വന്യമൃഗങ്ങളെ […]

Read More

റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ (RBI) 500 രൂപയും 10 രൂപയും മൂല്യത്തിലുള്ള പുതിയ കറൻസി നോട്ടുകൾ ഇറക്കാൻ തീരുമാനിച്ചിരിക്കുന്നു.

2024 ഡിസംബറിൽ RBIയുടെ പുതിയ ഗവർണർ സഞ്ജയ് മൽഹോത്രേ ചടങ്ങ് സ്വീകരിച്ച ശേഷം, ആ ഗവർണർ നിലവിൽ വന്നതായി റിപ്പോർട്ടുകൾ പറയുന്നു. പുതിയ നോട്ടുകൾ ഗാന്ധി സീരീസിലുള്ളവയായിരിക്കും. 2023-ൽ ശക്തികാന്ത ദാസ് RBI ഗവർണറായി പദവിയിലിരുന്നപ്പോൾ, അദ്ദേഹത്തിന്റെ ചുമതല അവസാനിച്ചതിനുശേഷമാണ് സഞ്ജയ് മൽഹോത്ര എത്തിയത്.

Read More

ഏഴ് ജില്ലകളിൽ യെല്ലോ അലർട്ട്, ഇന്നും നാളെയും എല്ലാ ജില്ലകളിലും മഴ പെയ്തേക്കും.

കേരളത്തിൽ ഇന്നും നാളെയും വിവിധ ജില്ലകളിൽ ശക്തമായ മഴക്ക് സാധ്യതയെന്ന് മുന്നറിയിപ്പ്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി, പാലക്കാട്, മലപ്പുറം, വയനാട് എന്നീ ഏഴ് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. ഒറ്റപ്പെട്ട ശക്തമായ മഴക്കുള്ള സാധ്യതയാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പ് പ്രവചിച്ചത്. മറ്റ് ഏഴ് ജില്ലകളിൽ നേരിയതോ മിതമായതോ ആയ മഴക്കും സാധ്യതയുണ്ടെന്നും കാലാവസ്ഥാ വകുപ്പ് അറിയിച്ചു, എന്നാൽ ഈ ജില്ലകളിൽ പ്രത്യേക മഴ മുന്നറിയിപ്പില്ല. കാലാവസ്ഥാ വകുപ്പ് ഉച്ചക്ക് ഒന്നിന് നൽകിയ അറിയിപ്പ് പ്രകാരം അടുത്ത […]

Read More