പോത്തുകളുടെ ആക്രമണത്തില്‍ കോഴിക്കോട് ബീച്ചിലെത്തിയ ആറ് വയസ്സുകാരിക്ക് പരിക്കേറ്റു. മലപ്പുറം മോങ്ങം സ്വദേശി കൊല്ലടിക യാസര്‍ അറാഫത്തിന്‍റെ മകള്‍ ഇസ മെഹക്കിനാണ് (6) പരിക്കേറ്റത്. രാത്രി എട്ടോടെ ബീച്ചിലെ ഓപ്പണ്‍ സ്റ്റേജിന് സമീപത്തായാണ് സന്ദര്‍ശകരെ ഭീതിയിലാഴ്ത്തിയ സംഭവമുണ്ടായത്. രണ്ട് പോത്തുകള്‍ പെട്ടെന്ന് ആളുകള്‍ക്കിടയിലേക്ക് എത്തുകയും, ഇതില്‍ ഒരു പോത്ത് കടലില്‍ കുളിച്ച് കരയിലേക്ക് കയറിയ കുട്ടികള്‍ക്കിടയിലേക്ക് ചെന്ന് ആക്രമിച്ചു. ഇസയുടെ ഇടത് വാരിയെല്ലിനാണ് പരിക്കേറ്റത്. കുത്തേറ്റ് നിലത്തുവീണ കുട്ടിയുടെ വാരിയെല്ലിന് സമീപം പോത്ത് ചവിട്ടുകയായിരുന്നു. മറ്റ് കുട്ടികളെയും […]
Read MoreMonth: April 2025
ബി.എ.ആളൂർ അഭിഭാഷകൻ അന്തരിച്ചു.
ക്രിമിനല്‍ അഭിഭാഷകന്‍ ബി. എ.ആളൂർ അന്തരിച്ചു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ കിഡ്നി സംബന്ധമായ അസുഖത്തിന് ചികിത്സയിൽ കഴിയുന്നതിനിടെയായിരുന്നു അന്ത്യം. സൗമ്യ വധക്കേസില്‍ പ്രതി ഗോവിന്ദച്ചാമിയ്ക്ക് വേണ്ടി ഹാജരായത് ആളൂരാണ്. ഇലന്തൂര്‍ ഇരട്ട നരബരി കേസിലും പ്രതിഭാഗം അഭിഭാഷകനായിരുന്നു ആളൂർ.
Read Moreകൊയ്ത്തു കഴിഞ്ഞ് മാസങ്ങൾ പിന്നിട്ടിട്ടും നെല്ല് സംഭരണം പൂർത്തിയായില്ല!!
രണ്ടാം വിള കൊയ്ത്തു കഴിഞ്ഞ് മാസങ്ങൾ പിന്നിട്ടിട്ടും നെല്ല് സംഭരണം പൂർത്തിയായില്ലെന്ന് കർഷകരുടെ പരാതി. സപ്ലൈകോ നെല്ലിന്റെ പ്രാഥമിക പരിശോധന സ്ലിപ്പ് (മഞ്ഞ ചീട്ട്) കൃഷി വിസ്തീർണ്ണം, ഇനം, ചാക്കിന്റെ എണ്ണം, തൂക്കം, മില്ലിന്റെ പേര് എന്നിവ രേഖപ്പെടുത്തിയ സ്ലിപ്പ് ലഭിച്ചിട്ട് ഒരു മാസത്തോളമായി വിവിധ പാടശേഖരങ്ങളിൽ നിന്ന് മില്ലിന്റെ ഏജന്റ്മാർ പൂർണമായും നെല്ല് സംഭരിച്ചിട്ടില്ല. നെന്മാറ അയിലൂർ പഞ്ചായത്തുകളിലെ നെല്ല് സംഭരണമാണ് പൂർത്തിയാവാത്തത്. ഒറവഞ്ചിറ, അടിപ്പെരണ്ട, പയ്യാങ്കോട് തുടങ്ങി വിവിധ പാടശേഖരസമിതികളിൽ ഭാഗികമായി സംഭരിച്ച് ശേഷിക്കുന്ന […]
Read More