Month: March 2025

ആശാവർക്കർമാർക്ക് പുറമേ അങ്കണവാടി ജീവനക്കാരും സമരത്തിനൊരുങ്ങുന്നു. ഈ മാസം 17 മുതൽ സെക്രട്ടറിയേറ്റിന് മുന്നിൽ സമരമാരംഭിക്കും. വേതന വർധനയുൾപ്പടെ വിവിധ ആവശ്യങ്ങൾ ഉന്നയിച്ചാണ് സമരം.

ഇന്ത്യൻ നാഷണൽ അങ്കണവാടി എംപ്ലോയിസ് ഫെഡറേഷന്റെ നേതൃത്വത്തിലാണ് സമരം. വിഷയത്തിൽ ഇന്നലെ ആരോഗ്യവകുപ്പ് മന്ത്രിയുമായി നടത്തിയ ചർച്ച പരാജയപ്പെട്ടിരുന്നു. സമരം പ്രഖ്യാപിച്ചതിനെ തുടർന്നായിരുന്നു മന്ത്രി വീണ ജോർജ് ചർച്ച നടത്തിയത്. അതേസമയം, സർവീസിൽനിന്ന് വിരമിച്ച അങ്കണവാടി ജീവനക്കാർക്ക് ആനുകൂല്യങ്ങൾ നൽകാൻ സർക്കാരിന് പണമെില്ലന്ന് വനിത ശിശുവികസന വകുപ്പ് അറിയിച്ചു. വിരമിച്ച ഒരു അങ്കണവാടി ജീവനക്കാരി മുഖ്യമന്ത്രിക്ക് നൽകിയ പരാതിയിൽ, അങ്കണവാടി വർക്കേഴ്‌സ് ആൻഡ് ഹെൽപ്പേഴ്‌സ് ക്ഷേമനിധി ബോർഡ് ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസറെ ഉദ്ധരിച്ച് ഇടുക്കി ജില്ലാ വനിത-ശിശു […]

Read More

മീനാക്ഷിപുരത്ത് മർദനമേറ്റതിന് പിന്നാലെ തോട്ടം നടത്തിപ്പുകാരൻ കുഴഞ്ഞ് വീണ് മരിച്ചു; ആക്രമിച്ചത് തോട്ടത്തിൽ അതിക്രമിച്ച് കയറിയ തമിഴ് സംസാരിക്കുന്ന നാലംഗ സംഘമെന്ന് നിഗമനം.

ഗോപാലപുരം സ്വദേശി ജ്ഞാനശക്തിവേൽ (48) ആണ് പുലർച്ചെ മരിച്ചത്. നാലംഗ സംഘം കന്നിമാരി വരവൂരിലെ തോട്ടത്തിൽ അതിക്രമിച്ച് കയറി ആക്രമണം നടത്തുകയായിരുന്നുവെന്നാണ് പൊലീസിന് ലഭിച്ചിരിക്കുന്ന പ്രാഥമിക വിവരം. പരിക്കേറ്റ ജ്ഞാനശക്തിവേലിനെ പൊള്ളാച്ചിയിലെ സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല. പോസ്റ്റ്മോർട്ടത്തിന് ശേഷം ജ്ഞാനശക്തിവേലിന്റെ മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകും. മീനാക്ഷിപുരം പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Read More

അധ്യാപകർക്ക് വടിയെടുക്കാം;ഹൈക്കോടതി. വിദ്യാര്‍ഥികള്‍ക്ക് അധ്യാപകര്‍ നല്‍കുന്ന ചെറിയ ശിക്ഷകള്‍ക്ക് പോലും ക്രിമിനില്‍ കേസ് എടുക്കുന്ന നടപടിക്കെതിരെയാണ് രൂക്ഷവിമര്‍ശനവുമായി ഹൈക്കോടതി.

സ്‌കൂളിലോ കോളജിലോ ഉണ്ടാകുന്ന ഇത്തരം കാര്യങ്ങളുടെ പേരില്‍ പരാതി ലഭിച്ചാല്‍ അന്വേഷണ ഉദ്യോഗസ്ഥന്‍ പ്രാഥമികാന്വേഷണം നടത്തി കേസില്‍ കഴമ്പുണ്ടോ എന്നു പരിശോധിക്കണമെന്നും പ്രാഥമികാന്വേഷണ സമയത്ത് അധ്യാപകനെ അറസ്റ്റ് ചെയ്യാന്‍ പാടില്ലെന്നും ജസ്റ്റിസ് പിവി കുഞ്ഞികൃഷ്ണന്‍ വ്യക്തമാക്കി. ആറാം ക്ലാസുകാരനെ അധ്യാപകന്‍ വടി കൊണ്ട് തല്ലി എന്നു കാട്ടി പിതാവ് നല്‍കിയ ഹര്‍ജിയില്‍ വിഴിഞ്ഞം പൊലീസ് എടുത്ത ക്രിമിനല്‍ കേസിലാണ് ഹൈക്കോടതിയുടെ വിധി. അധ്യാപകന് മുന്‍കൂര്‍ ജാമ്യം അനുവദിക്കാനും കോടതി ഉത്തരവിട്ടു.ഇക്കാലത്ത് വിദ്യാര്‍ഥികളുടെ സ്വഭാവവും അച്ചടക്കവും മറ്റും സംബന്ധിച്ച് […]

Read More

ഇങ്ങനെ ആകാവോ പോലീസേ?..😜 അവധി അനുവദിച്ചില്ല എന്നാരോപിച്ച് പൊലീസ് സ്റ്റേഷനിലെ വാട്‌സ് ആപ്പ് ഗ്രൂപ്പില്‍ നാടക ഗാനം പോസ്റ്റ് ചെയ്ത എസ്.ഐക്ക് സ്ഥലം മാറ്റം.

എലത്തൂര്‍ സ്റ്റേഷനിലെ എസ്‌ഐയെ ആണ് ഫറോക്ക് സ്റ്റേഷനിലേക്ക് മാറ്റിയത്. എലത്തൂര്‍ സ്റ്റേഷനിലെ വാട്‌സാപ്പ് ഗ്രൂപ്പില്‍ ‘പാമ്പുകള്‍ക്ക് മാളമുണ്ട്.. ‘ എന്ന പാട്ടിന്റെ ഓഡിയോഫയല്‍ എസ്‌ഐ പോസ്റ്റ് ചെയ്തതാണ് സംഭവങ്ങൾക്ക് തുടക്കം. ‘ഈ പാട്ടിന് സ്റ്റേഷനിലെസംഭവങ്ങളുമായി ബന്ധമില്ല’ എന്നും എസ്‌ഐ ഗ്രൂപ്പില്‍കുറിച്ചു. അവധിആവശ്യപ്പെട്ടിട്ടും മേല്‍ ഉദ്യോഗസ്ഥന്‍ അനുവദിച്ചില്ല എന്ന് ആരോപിച്ചായിരുന്നു എസ്‌ഐയുടെ പരിഹാസരൂപത്തിലുള്ള പ്രതിഷേധം. പിന്നാലെയാണ്, സംഭവത്തില്‍ നടപടിയും ഉണ്ടായത്.

Read More