Month: March 2025

പാടത്ത് ക്രിക്കറ്റ് കളിക്കുന്നതിനിടെ മിന്നലേറ്റ് യുവാവിനെ ദാരുണാന്ത്യം.

പരുക്കേറ്റ അഖിലിനെ എടത്വയിലെ സ്വകാര്യ ആശുപത്രിയിലെ പ്രാഥമിക ചികിത്സയ്ക്കു ശേഷം ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിലേക്കു കൊണ്ടുപോയെങ്കിലും ജീവൻ രക്ഷിക്കാനായില്ല!!

Read More

നെന്മാറ വല്ലങ്ങി വേലയ്ക്ക് കൂറയിട്ടു..✨

ജോജി തോമസ് നെന്മാറ വല്ലങ്ങി വേലയ്ക്ക് തുടക്കം കുറിച്ച് നെല്ലിക്കുളങ്ങര ഭഗവതി ക്ഷേത്രത്തിൽ കൂറയിട്ടു. ഏപ്രിൽ 3 നാണ് നെന്മാറ വല്ലങ്ങി വേല. വല്ലങ്ങി കുറുമ്പ ഭഗവതി ക്ഷേത്രത്തിൽ നിന്ന് ആചാരപ്രകാരം അവകാശമുള്ള പ്രത്യേക സമുദായക്കാർ വാദ്യമേളങ്ങളുടെ അകമ്പടിയോടെ ഓലക്കുട ചൂടി നെല്ലിക്കുളങ്ങര ഭഗവതി ക്ഷേത്രത്തിലെത്തി രാത്രി 7.30 ഓടെ ഓരോ സമുദായക്കാരുടെയും ജാതി പേര് വിളിച്ച് എത്തിയിട്ടുണ്ടോ എന്ന് വിളിച്ചു ചൊല്ലിയാണ് കൂറയിടൽ ചടങ്ങ് നടത്തിയത്. ക്ഷേത്ര പൂജാരിയും ദേവസ്വം അധികൃതരും കൂറ ഇടാൻ എത്തിയവരെ […]

Read More

നെന്മാറയിൽ കൊയ്ത്തു യന്ത്രവുമായി വന്ന ലോറി കനാലിലേക്ക് മറിഞ്ഞു.

നെന്മാറ കൈതച്ചിറയില്‍ ലോറി ജലസേചന കനാലിലേക്ക് മറിഞ്ഞു. ലോറിയിൽ കുടുങ്ങിയ ഡ്രൈവറെ ഒന്നര മണിക്കൂര്‍ പരിശ്രമത്തിനൊടുവില്‍ പുറത്തെടുത്തു. അയിലൂര്‍ കൈതച്ചിറ അങ്കണവാടിയ്ക്ക് സമീപമാണ് ശനിയാഴ്ച രാത്രി 7.30 ഓടെ സംഭവം. ലോറി ഡ്രൈവര്‍ തമിഴ്‌നാട് ഈറോഡ് സ്വദേശിയായ പൂവ്വരശ്ശനെയാണ് (40) പരിക്കുകളോടെ പുറത്തെടുത്തു.തമിഴ്‌നാട്ടില്‍ നിന്ന് കൊയ്ത്ത് യന്ത്രവുമായി വന്നലോറിയാണ് അപകടത്തില്‍പ്പെട്ടത്. കൊയത്ത് യന്ത്രം വാഹനത്തില്‍ കയറ്റുന്നതിനായി വരുന്നതിനിടെയാണ് ജലസേചന കനാലിലേക്ക് നിയന്ത്രണം വിട്ട് മറിഞ്ഞത്. കനാലിനുള്ളിലേക്ക് ലോറി വീണതോടെ ഡ്രൈവര്‍ കുടുങ്ങുകയായിരുന്നു. നെന്മാറ പോലീസും, ആലത്തൂരില്‍ നിന്നുള്ള […]

Read More

നെന്മാറ കയറാടി സെന്റ് തോമസ് സ്പെഷൽ സ്കൂളിന്റെ പതിനെട്ടാം വാർഷികാഘോഷം കെ. രാധാകൃഷ്ണൻ എംപി ഉദ്ഘാടനം ചെയ്തു.

നെന്മാറ കയറാടി സെന്റ് തോമസ് സ്പെഷൽ സ്കൂളിന്റെ പതിനെട്ടാം വാർഷികാഘോഷംകെ. രാധാകൃഷ്ണൻ എംപി ഉദ്ഘാടനം ചെയ്തു. പാലാ ഡിഎസ്ടി സാന്തോം പ്രൊവിൻസ് പ്രൊവിൻഷ്യൽ സുപ്പീരിയർ സിസ്റ്റർ ആഗ്നറ്റ് അധ്യക്ഷത വഹിച്ചു. കയറാടി വിശുദ്ധ മദർ തെരേസ പള്ളി വികാരി ഫാദർ ജോസ് പ്രകാശ്, അയിലൂർ പഞ്ചായത്ത് പ്രസിഡൻറ് എസ്. വിഘ്നേഷ് , സ്കൂൾ പ്രിൻസിപ്പൽ സിസ്റ്റർ ജോയ്സി, പിടിഎ പ്രസിഡന്റ് കെ. പി. ഏലിയാസ്, അധ്യാപിക ആർ. ജ്യോതി എന്നിവർ സംസാരിച്ചു.

Read More