Month: March 2025
നെന്മാറ വല്ലങ്ങി വേല; അവലോകന യോഗം നടത്തി.
ജോജി തോമസ് ഏപ്രിൽ മൂന്നിന് നടക്കുന്ന നെന്മാറ വല്ലങ്ങി വേലയുടെ അവലോകനയോഗം നടത്തി. നെന്മാറ, വല്ലങ്ങി ദേശ ഭാരവാഹികൾ ഈ വർഷത്തെ വേല നടത്തിപ്പിനുള്ള നടപടിക്രമങ്ങൾ യോഗത്തിൽ വിശദീകരിച്ചു. പഞ്ചായത്തും വിവിധ വകുപ്പുകളും വേലയുടെ സുഗമമായ നടത്തിപ്പിന് ആവശ്യമായ ഒരുക്കങ്ങളും നടപടികളും വിവിധ വകുപ്പ് പ്രതിനിധികൾ വിശദീകരിച്ചു. പോലീസ്, റവന്യൂ, വനം, സോഷ്യൽ ഫോറസ്റ്ററി, മൃഗസംരക്ഷണം, പൊതുജനാരോഗ്യം, ഭക്ഷ്യസുരക്ഷ, അഗ്നി രക്ഷാസേന, എക്സൈസ്, മോട്ടോർ വാഹന വകുപ്പ്, വൈദ്യുതി ബോർഡ്, ജല അതോറിറ്റി, ജൽ ജീവൻ മിഷൻ, […]
Read Moreഅദാലത്ത് ഇന്ന് അവസാനിക്കും.
നെന്മാറ, പാടഗിരി, ആലത്തൂർ, വടക്കഞ്ചേരി, മംഗലംഡാം പോലീസ് സ്റ്റേഷൻ പരിധിയിൽ രജിസ്റ്റർ ചെയ്തിട്ടുള്ള കേസുകളിൽ കുറഞ്ഞ നിരക്കുകളിൽ പിഴ അടച്ച് തീർപ്പാക്കുന്നതിനുള്ള പ്രത്യേക അദാലത്ത് ആലത്തൂർ ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് – 1 കോടതിയിൽ പ്രത്യേക അദാലത്തിൽ തീർപ്പാക്കാൻ ഇന്നുകൂടി അവസരം ഉണ്ടെന്നും, കേസുകൾ ഉള്ളവർ ഈ അവസരം വിനിയോഗിക്കണമെന്നും നെന്മാറ പോലീസ് അറിയിച്ചു.
Read Moreനശാ മുക്ത് ഭാരത് അഭിയാൻ പ്രോഗ്രാമിന്റെ ഭാഗമായി സാമൂഹ്യ നീതി വകുപ്പ് പാലക്കാട് ജില്ലാ ഓഫീസും, നെന്മാറ എൻഎസ്എസ് കോളേജ് നാഷണൽ സർവീസ് സ്കീം യൂണിറ്റും സംയുക്തമായി സംഘടിപ്പിച്ച ലഹരി വിരുദ്ധ ബോധവൽക്കരണ പരിപാടിയുടെ ഉദ്ഘാടനം കോളേജ് പ്രിൻസിപ്പൽ ഡോ. വി. ശാലിനി നിർവഹിച്ചു.
സാമൂഹ്യനീതി വകുപ്പ് ജൂനിയർ സൂപ്രണ്ട് ആദർശ്, എക്സൈസ് ഇൻസ്പെക്ടർ പി. എൻ. സുരേഷ് ബാബു, എൻഎസ്എസ് ആസാദ് സേന ജില്ലാ കോർഡിനേറ്റർ എൻ. വി. ജിതേഷ്, ഡോ. ജി. ശ്രീജ, കെ. അഭിലാഷ്, എൻഎസ്എസ് പ്രോഗ്രാം ഓഫീസർമാരായ എസ്. സനൽകുമാർ, ഡോ. ആശാ ഭരതൻ തുടങ്ങിയവർ സംസാരിച്ചു.
Read More