വേനൽ ആരംഭിച്ചതോടെ വാരങ്ങളിലെ ഇഞ്ചി ചെടികൾ മൂപ്പ് എത്തി തുടങ്ങിയതോടെയാണ് വിളവെടുപ്പ് ആരംഭിച്ചത്. ചെടികൾ കരിഞ്ഞു തുടങ്ങിയതോടെ വാരങ്ങളിൽ നിന്നും തണ്ടുകൾ വെട്ടി മാറ്റിയാണ് സ്ത്രീ പുരുഷ തൊഴിലാളികളെ ഉപയോഗിച്ച് വിളവെടുപ്പ് നടത്തുന്നത്. കാലാവസ്ഥ യോജിച്ചതോടെ ഈ വർഷം കാര്യമായ രോഗ കീടബാധയില്ലാതെ ഭേദപ്പെട്ട വിളവ് കിട്ടിയെന്ന് കർഷകർ പറയുന്നു. പുരുഷന്മാർ കിളച്ചുമാറ്റുന്ന ഇഞ്ചി മണ്ണും വേരുകളും കളഞ്ഞു വൃത്തിയാക്കുന്ന ജോലിയാണ് സ്ത്രീ തൊഴിലാളികൾ ചെയ്യുന്നത്. മുൻവർഷത്തെ അപേക്ഷിച്ച് ഇഞ്ചിക്കും ചുക്കിനും നേരിയ വിലക്കുറവ് ഉണ്ടായിട്ടുണ്ട്. വിളവെടുത്ത […]
Read MoreMonth: March 2025
കേരളത്തിൽ ഇന്നും നാളെയും ചൂട് കൂടും.. 3 ഡിഗ്രി സെൽഷ്യസ് വരെ താപനില ഉയരാൻ സാധ്യതയെന്ന് കേന്ദ്രകാലാവസ്ഥാ വകുപ്പ്.
സംസ്ഥാനത്ത് ഉയർന്ന താപനില മുന്നറിയിപ്പ് തുടരുന്നു. കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇന്നും നാളെയും സാധാരണയെക്കാൾ 2 ഡിഗ്രി സെൽഷ്യസ് മുതൽ 3 ഡിഗ്രി സെൽഷ്യസ് വരെ താപനില ഉയരാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. അതുകൊണ്ട് പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് കേന്ദ്രകാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകി.
Read Moreനിയമം പൊളിച്ചെഴുതേണ്ടെ?..
പരീക്ഷയ്ക്ക് കോപ്പിയടിച്ച് പിടിക്കപ്പെട്ടാൽ മൂന്ന് വർഷത്തേയ്ക്ക് ഡീ ബാർ ചെയ്ത്, പരീക്ഷ എഴുതാൻ പറ്റാത്ത നാട്ടിൽ, പത്താം ക്ലാസുകാരനായ ഒരു വിദ്യാർഥിയെ കൂട്ടം ചേർന്ന് തല്ലിക്കൊന്ന അഞ്ച് കൊലയാളികൾക്ക് പരീക്ഷയെഴുതാൻ കാവലായി അഞ്ഞൂറ് പോലീസുകാർ 😳 വല്ലാത്തൊരു നീതിയും ന്യായവും ⚖️നിയമം മാറ്റി എഴുതേണ്ട സമയം അതിക്രമിച്ചിരിക്കുന്നു!
Read MoreADM ന്റെ മരണം; CBI അന്വേഷണമില്ല! കുടുംബത്തിന്റെ ഹർജി തള്ളി ഹൈക്കോടതി ഡിവിഷൻ ബെഞ്ച്. തുടർനടപടികൾ ആലോചിക്കുമെന്ന് കുടുംബം.
‘അഭിപ്രായം പറയാനുള്ള ആർജ്ജവം അടിയറവ് വെക്കരുതെന്ന്’ ADM ന്റെ മരണത്തിൽ CBI അന്വേഷണം ഹൈക്കോടതി ഡിവിഷൻ ബെഞ്ച് തള്ളിയതിന് പിന്നാലെ ഫെയ്‌സ്‌ബുക്ക് പോസ്റ്റുമായി പി. പി. ദിവ്യയും.
Read Moreവടക്കഞ്ചേരിയിൽ വെടിയേറ്റ് മരിച്ച നിലയിൽ കുടുംബനാഥൻ. ഇന്ന് രാവിലെ എട്ടരയോടെയാണ് സംഭവം.
വണ്ടാഴി കിഴക്കേത്തറ ഏറാട്ടുകുളമ്പിൽ കുടുംബനാഥൻ സ്വയം വെടിവെച്ചു മരിച്ച നിലയിൽ. ഏറാട്ടുകുളമ്പ് കൃഷ്ണകുമാർ (52) ആണ് മരിച്ചത്. ഇന്ന് രാവിലെ എട്ടരയോടെയാണ് സംഭവം. എയർ ഗൺ ഉപയോഗിച്ച് സ്വയം വെടി ഉതിർത്തതെന്നാണ് പ്രാഥമിക നിഗമനം. കോയമ്പത്തൂരിൽ താമസിക്കുന്ന ഇയാളുടെ ഭാര്യ സംഗീതയെ (47) കൊലപ്പെടുത്തിയ ശേഷം വണ്ടാഴിയിലെത്തി ആത്മഹത്യ ചെയ്തതായാണ് പ്രാഥമിക റിപ്പോർട്ട്.
Read More