Month: February 2025
കോഴിക്കോട് കൊയിലാണ്ടി കുറുവങ്ങാട് മണക്കുളങ്ങര ക്ഷേത്രത്തിലെ ഉത്സവത്തിനിടെ അനയിടഞ്ഞതിനെ തുടർന്ന് തിക്കിലും തിരക്കിലും പെട്ട് മൂന്ന് പേർക്ക് ദാരുണാന്ത്യം.
ഇന്ന് വൈകുന്നേരം ആറിനുണ്ടായ സംഭവത്തിൽ മൂന്നുപേർക്ക് ദാരുണാ ന്ത്യവും 30 ഓളം പേർക്ക് പരിക്കേൽക്കുകയും ചെയ്തു. പരിക്കേറ്റവരെ കോഴിക്കോട് മെഡിക്കല്‍ കോളജിലും കൊയിലാണ്ടി താലൂക്ക് ആശുപത്രിയിലും പ്രവേശിപ്പിച്ചു. അടുത്തടുത്ത് നിന്ന ആനകൾ തമ്മിൽ പരസ്പരം കുത്തി വിരണ്ട് ഓടുകയായിരുന്നു.
Read Moreകൈക്കൂലിക്കാരുടെ ലിസ്റ്റ് തയ്യാറാക്കി വിജിലൻസ്. സൂക്ഷിച്ചില്ലെങ്കിൽ പണി പാളുവെ..
സംസ്ഥാനത്തെ അഴിമതിക്കാരായ ഉദ്യോഗസ്ഥരുടെ പട്ടിക തയാറാക്കി വിജിലന്‍സ് ഇന്റലിജന്‍സ്. ഈ പട്ടിക റേഞ്ച് എസ്പിമാര്ക്ക് നല്‍കിയിട്ടുണ്ട്. അഴിമതിക്കാരെ കൈയോടെ പിടികൂടണമെന്ന് വിജിലന്‍സ് ഡയറക്ടര്‍ നിര്‍ദേശം നല്കി. വിവിധ വകുപ്പുകളിലായി 300 ഓളം പേരുടെ പട്ടികയാണ് തയ്യാറാക്കിയിരിക്കുന്നത്. ഇതില്‍ കൂടുതല്‍ പേരും റവന്യൂ വകുപ്പിലാണ്. രണ്ടാം സ്ഥാനത്തുള്ളത് തദ്ദേശ സ്വയംഭരണ വകുപ്പാണ്. വിജിലന്‍സിന് ലഭിച്ച പരാതികള്‍, ഓഫീസുകള്‍ കേന്ദ്രീകരിച്ച് വിജിലന്‍സ് ഇന്റലിജന്‍സ് നടത്തിയ പരിശോധനയിലെ കണ്ടെത്തലുകള്‍ എന്നിവയുടെ അടിസ്ഥാനത്തിലാണ് പട്ടിക തയാറാക്കിയിരിക്കുന്നത്.
Read Moreചൂട് ശക്തം സംസ്ഥാനത്ത് ജോലി സമയത്തിൽ പുനക്രമീകരണം.
സംസ്ഥാനത്ത് പകൽ താപനില ക്രമാതീതമായി ഉയരുന്ന സാഹചര്യത്തിൽ വെയിലത്ത് ജോലി ചെയ്യുന്ന തൊഴിലാളികളുടെ ജോലി സമയം മെയ് 10 വരെ പുനക്രമീകരിച്ചു. സൂര്യാഘാത സാധ്യത കണക്കിലെടുത്താണ് തീരുമാനം.രാവിലെ 7:00 മുതൽ വൈകുന്നേരം 7:00 വരെയുള്ള സമയത്തിൽ എട്ട് മണിക്കൂറായി ജോലി സമയം നിജപ്പെടുത്തി. പകൽ സമയം ജോലി ചെയ്യുന്ന എല്ലാ തൊഴിലാളികൾക്കും ഉച്ചയ്ക്ക് 12 മുതൽ വൈകുന്നേരം മൂന്ന് വരെ വിശ്രമവേളയായിരിക്കും. ഷിഫ്റ്റ് വ്യവസ്ഥയിൽ ജോലി ചെയ്യുന്ന തൊഴിലാളികൾക്ക് ഷിഫ്റ്റുകൾ ഉച്ചയ്ക്ക് 12 ന് അവസാനിക്കുന്ന തരത്തിലും […]
Read Moreജപ്തി വിരുദ്ധ ബിൽ കേരള നിയമസഭ പാസ്സാക്കി : ആയിരങ്ങൾക്ക് ആശ്വാസം.
“ഭൂമിയും, വീടും ജപ്തി ചെയ്ത് ജനങ്ങളെ തെരുവിൽ തള്ളുന്ന നയം സർക്കാരിനില്ല. സർക്കാർ ജനങ്ങളെ ചേർത്ത് പിടിക്കും.”കേരളത്തിലെ ആയിരക്കണക്കിന് കുടുംബങ്ങൾക്ക് ആശ്വാസം നൽകുന്ന ജപ്തി വിരുദ്ധ ബിൽ കേരള നിയമസഭ പാസ്സാക്കി. 1968 ലെ നിയമം ഭേദഗതി ചെയ്തു കൊണ്ടാണ് 2024 ലെ നികുതി വസൂലാക്കൽ (ഭേദഗതി ) ബിൽ ( The Kerala Taxation Laws (Amendment) Bill – 2024 ) കേരള നിയമസഭ ഒറ്റക്കെട്ടായി പാസാക്കിയത്. ഇനി കുടുംബങ്ങളെ തെരുവിലേക്ക് ഇറക്കി വിടാനാവില്ല […]
Read More10 സെന്റ് തണ്ണീർത്തട ഭൂമിയിൽ വീട് നിർമിക്കാൻ ഭൂമി തരംമാറ്റ അനുമതി ആവശ്യമില്ല!! ഇളവുമായി സർക്കാർ.
ഭൂമി തരംമാറ്റത്തിൽ ഇളവുമായി സംസ്ഥാന സർക്കാർ. പത്തുസെൻ്റ് വിസ്തൃതിയുള്ള തണ്ണീർത്തട ഭൂമിയിൽ 120 ചതുരശ്ര മീറ്റർ (1291.67 ചതുരശ്ര അടി) വരെ വിസ്‌തീർണമുള്ള വീട് നിർമിക്കുന്നതിന് ഭൂമി തരംമാറ്റ അനുമതി ആവശ്യമില്ല. അതുപോലെ അഞ്ച് സെന്റ് വിസ്തൃതിയുള്ള ഭൂമിയിൽ 40 ചതുരശ്ര മീറ്റർ (430.56 ചതുരശ്ര അടി) വരെ വിസ്തീർണ്ണമുള്ള വാണിജ്യ കെട്ടിടത്തിൻ്റെ നിർമാണത്തിനും 2018-ലെ നെൽവയൽ തണ്ണീർത്തട സംരക്ഷണ (ഭേദഗതി) നിയമത്തിലെ 27(എ) വകുപ്പു പ്രകാരമുള്ള ഭൂമി തരംമാറ്റ അനുമതി ആവശ്യമില്ലെന്നും തദ്ദേശ വകുപ്പ് സ്പെഷ്യൽ […]
Read More