Month: February 2025

ജില്ലയിലെ നെല്ല് സംഭരണത്തോടനുബന്ധിച്ച് സപ്ലൈക്കോ ഫീല്‍ഡ് തലത്തില്‍ പ്രവര്‍ത്തിക്കുന്നതിനായി താല്‍പര്യമുള്ള ഉദ്യോഗാര്‍ത്ഥികളെ ദിവസ വേതനാടിസ്ഥാനത്തില്‍ നിയമിക്കു ന്നു.

കൂടിക്കാഴ്ച്ച നടത്തും ജില്ലയിലെ നെല്ല് സംഭരണത്തോടനുബന്ധിച്ച് സപ്ലൈക്കോ ഫീല്‍ഡ് തലത്തില്‍ പ്രവര്‍ത്തിക്കുവാന്‍ താല്‍പര്യവും നിശ്ചിത യോഗ്യതയുമുള്ള ഉദ്യോഗാര്‍ത്ഥികളെ ദിവസ വേതനാടിസ്ഥാനത്തില്‍ നിയമിക്കുന്നതിനായി ഫെബ്രുവരി 17 ന് പാലക്കാട് സപ്ലൈകോ പാഡി മാര്‍ക്കറ്റിങ് ഓഫീസില്‍ കൂടിക്കാഴ്ച്ച നടത്തുന്നു. താല്‍പര്യമുള്ള ഉദ്യോഗാര്‍ഥികള്‍ വിദ്യഭ്യാസ യോഗ്യത, വയസ്സ്, ആധാര്‍, മേല്‍വിലാസം, ഇമെയില്‍ വിലാസം, എന്നിവ ഉള്‍ക്കൊള്ളിച്ച് ഫോട്ടോ പതിച്ച ബയോഡാറ്റ, സര്‍ട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകള്‍ എന്നിവ സഹിതം നേരിട്ട് ഓഫിസില്‍ എത്തിച്ചേരണമെന്ന് പാഡി മാര്‍ക്കറ്റിങ് ഓഫീസര്‍ അറിയിച്ചു. വിശദവിവരങ്ങള്‍ക്ക് ഫോണ്‍ […]

Read More

നെല്ലിയാമ്പതി ചുരം റോഡിൽ പുലി. വീഡിയോ ദൃശ്യം👇

നെല്ലിയാമ്പതി ചുരം റോഡിൽ പതിനാലാം മൈലിനു സമീപമായി പുലിയെ കണ്ടു. ഇന്നലെ വൈകീട്ട് അഞ്ചുമണിയോടെ നെല്ലിയാമ്പതിയിലെ ഫാമിൽനിന്നു ജോലി കഴിഞ്ഞു ജീപ്പിൽ വരുന്ന തൊഴിലാളികളാണ് പുലിയെ കണ്ടത്. അഞ്ചുമിനിറ്റോളം റോഡിൽനി ന്ന പുലി പിന്നീട് ഉൾക്കാട്ടിലേക്കു കയറിപ്പോവുകയായിരുന്നെന്നു തൊഴിലാളികൾ പറഞ്ഞു.

Read More

അളുവശേരി പള്ളി തിരുനാളിന് കൊടിയേറി.

നെന്മാറ: അളുവശേരി സെബസ്ത്യാനോസിന്റെ ദേവാലയത്തിൽ വിശുദ്ധ സെബസ്ത്യാനോസിന്റെ തിരുനാളിന് ഇന്നലെ കൊടിയേറി. ഇന്ന് വൈകീട്ട് 4.30ന് ഫാ. വിമൽ ആരോഗ്യരാജ് മുഖ്യകാർമികനായുള്ള വിശുദ്ധ കുർബ്ബാനയിൽ ഫാ. ബിബിൻ വർഗീസ് വചനപ്രഘോഷണം നടത്തും. പ്രധാന തിരുനാളായ നാളെ വൈകിട്ട് നാലിന് ബിഷപ്പ് റവ. ഡോ. അന്തോണിസാമി പീറ്റർ അബീർ (സുൽത്താൻപേട്ട രൂപത മെത്രാൻ) മുഖ്യകാർമികത്വം വഹിക്കുന്ന ആഘോഷമായ വിശുദ്ധ കുർബാന. ശേഷം വിവിധ വാദ്യമേളങ്ങളോടെയുള്ള നഗരം ചുറ്റിയുള്ള പ്രദക്ഷിണം. വികാരി ഫാ. വിനോദ് (ഒഡിഇഎം) തിരുനാൾ കമ്മറ്റി അംഗങ്ങൾ […]

Read More