Month: February 2025

എൻഎസ്എസ് പുനർജ്ജനി ക്യാമ്പ് സമാപനം.

പാലക്കാട് ഗവ. ജില്ലാ ആശുപത്രിയിലെ പ്രവർത്തനരഹിതമായ ഉപകരണങ്ങളും ഫർണിച്ചറുകളും റിപ്പയർ ചെയ്ത് ഉപയോഗയോഗ്യമാക്കുവാൻ വേണ്ടി സംഘടിപ്പിച്ച, പാലക്കാട് ഗവൺമെൻറ് പോളിടെക്നിക് കോളേജ് നാഷണൽ സർവീസ് സ്കീം യൂണിറ്റിന്റെ പുനർജ്ജനി ക്യാമ്പ് സമാപിച്ചു. ചടങ്ങിൽ ആശുപത്രി സൂപ്രണ്ട് ഡോ. പി. കെ. ജയശ്രീ മുഖ്യാതിഥി ആയി. പോളിടെക്നിക് കോളേജ് പ്രിൻസിപ്പൽ ഡോ. പി. ദിലീപ്, ഡോ. ടി. കൃഷ്ണദാസ്, ഡോ. മജീഷ് , എൻഎസ്എസ് പ്രോഗ്രാം ഓഫീസർ എൻ. വി. ജിതേഷ്, ഹെൽത്ത് ഇൻസ്പെക്ടർ ഹരിപ്രസാദ്, സിസ്റ്റർ സിമിലി, […]

Read More

സെവന്‍സ് ഫൈനലിനിടെ ഉയരത്തില്‍ വിട്ട പടക്കം വീണ് ഗാലറിയിലുള്ള നിരവധി പേര്‍ക്ക് പരിക്ക്. മലപ്പുറത്താണ് സംഭവം.

സെവന്‍സ് ഫുട്‌ബോള്‍ മത്സരത്തിന് മുന്നോടിയായി നടത്തിയ കരിമരുന്ന് പ്രയോഗത്തിന് ഇടയിൽ കാണികള്‍ക്കിടയിലേക്ക് പടക്കം വീണ് അപകടം. അരീക്കോടിനടുത്താണ് രാത്രി എട്ടരയോടെയാണ് അപകടം. 22പേര്‍ക്ക് പരിക്കേറ്റു. മൈതാനത്ത് നിന്ന് ഉയരത്തിൽ വിട്ട പടക്കം ഗാലറിയില്‍ ഇരുന്നവര്‍ക്കിടയിലേക്ക് വീണ് പൊട്ടുകയായിരുന്നു. ഇതോടെ ഗാലറിയില്‍ ഇരുന്നവര്‍ ചിതറിഓടി. ഇതിനിടെയാണ് 19 പേര്‍ക്ക് പരിക്കേറ്റത്. മൂന്ന് പേര്‍ക്ക് പൊള്ളലേറ്റു. 

Read More

വാളയാറിൽ 10 വർഷത്തിനുള്ളിൽ ജീവനൊടുക്കിയത് പ്രായപൂർത്തിയാകാത്ത 27 പെൺകുട്ടികളെ ന്ന കണക്കുമായി സിബിഐ.

പത്ത് വർഷത്തിനുള്ളിൽ വാളയാർ പ്രദേശത്ത് മാത്രം പ്രായപൂർത്തിയാകാത്ത നിരവധി പെൺകുട്ടികൾ ആത്മഹത്യ ചെയ്തിട്ടുണ്ടെന്ന ഞെട്ടിക്കുന്ന കണക്കുമായി സിബിഐ. 2012 മുതൽ 2022 വരെയുള്ള കാലയളവിൽ വാളയാറിൽ നിന്നും 18ൽ താഴെ പ്രായമുള്ള 27 പെൺകുട്ടികളാണ് ആത്മഹത്യ ചെയ്‌തതെന്നാണ് വാളയാർ കേസിലെ സിബിഐ കുറ്റപത്രത്തെ ഉദ്ധരിച്ച് ദേശീയ മാധ്യമമായ ദ ഹിന്ദു റിപ്പോർട്ട് ചെയ്യുന്നത്. വാളയാറിലെ പ്രായപൂർത്തിയാകാത്ത രണ്ട് പെൺകുട്ടികളുടെ മരണവുമായി ബന്ധപ്പെട്ട് സമർപ്പിച്ച കുറ്റപത്രത്തിലാണ് സിബിഐ ഞെട്ടിക്കുന്ന കണക്കുകൾ പറയുന്നത്. ഇക്കാലയളവിൽ 305 പോക്സോ കേസുകൾ വാളയാറിൽ […]

Read More