Month: February 2025

ഏപ്രിൽ ഒന്ന് മുതൽ വാഹനങ്ങളിൽ ക്യാമറ നിർബന്ധം; പുതിയ നിർദ്ദേശവുമായി MVD.

ഏപ്രില്‍ ഒന്ന് മുതല്‍ വാഹനങ്ങളില്‍ ക്യാമറ സ്ഥാപിക്കണമെന്ന് MVD യുടെ പുതിയ നിർദേശം. വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ വാഹനങ്ങളിലും, കോണ്‍ട്രാക്‌ട് കാരേജ് വാഹനങ്ങളിലും, സംസ്ഥാനത്ത് രജിസ്റ്റർ ചെയ്തിട്ടുള്ള ഓള്‍ ഇന്ത്യ ടൂറിസ്റ്റ് വാഹനങ്ങള്‍ക്കും പുതിയ നിബന്ധനകള്‍ ബാധകമാണ്. സംസ്ഥാന ട്രാൻസ്പോർട്ട് അതോറിറ്റി യോഗത്തിലെ നിർദേശം കർശനമായി നടപ്പാക്കണമെന്ന് ചൂണ്ടിക്കാട്ടി സർക്കുലർ ഇറക്കി.

Read More

പഴയവാഹനങ്ങളുടെ റോഡ് നികുതി സംസ്ഥാന സർക്കാർ കുത്തനെ കൂട്ടിയതിനുപിന്നാലെ കേന്ദ്രസർക്കാർ ഫിറ്റ്നസ് ടെസ്റ്റിങ് ഫീസുയർത്തുന്നു. നികുതിയിൽ സംസ്ഥാനം 50 ശതമാനം വർധനയാണ് വരുത്തിയതെങ്കിൽ ടെസ്റ്റിങ് ഫീസ് എട്ടിരട്ടിവരെ കൂട്ടാനാണ് കേന്ദ്രനീക്കം.

പഴയവാഹനങ്ങൾ ഉപേക്ഷിക്കാൻ ഉടമകളെ നിർബന്ധിതരാക്കുന്ന ഫീസ് വർധനയാണ് വരാൻ പോകുന്നത്. 15 വർഷം കഴിഞ്ഞ ഇരുചക്രവാഹനത്തിന് 1000 രൂപയും മുച്ചക്രവാഹനങ്ങൾക്ക് 2500 രൂപയും കാറുകൾക്ക് 5000 രൂപയുമാണ് നിർദേശിച്ചിട്ടുള്ളത്. വാഹനത്തിന്റെ പഴക്കംകൂടുന്നതനുസരിച്ച് ഫീസും ഇരട്ടിക്കും. ഇരുചക്രവാഹനങ്ങൾക്ക് 300 രൂപയും കാറുകൾക്ക് 600 രൂപയുമാണ് ഇപ്പോൾ നൽകേണ്ടത്. ഓൾട്ടോ, മാരുതി 800, നാനോ പോലുള്ള ചെറുകാറുകൾക്ക് സംസ്ഥാനസർക്കാർ ബജറ്റിൽ വർധിപ്പിച്ച നികുതിയും, ഫിറ്റനസ് ടെസ്റ്റ് ചെലവുമായി 14,600 രൂപ വേണ്ടിവരും. വാഹനത്തിന്റെ അറ്റകുറ്റപ്പണിച്ചെലവുമുണ്ടാകും. സ്വകാര്യവാഹനങ്ങൾ 15 വർഷത്തിനുശേഷവും തുടർന്ന് […]

Read More

നെന്മാറയിലെ ഇരട്ടകൊലപാതകം.. ചെന്താമര ജാമ്യംതേടി കോടതിയെ സമീപിച്ചു; നിരപരാധിത്വം തെളിയിക്കാൻ അവസരം വേണമെന്ന് പ്രതി.

നെന്മാറ ഇരട്ടക്കൊലക്കേസിൽ ജാമ്യംതേടി പ്രതി ചെന്താമര കോടതിയെ സമീപിച്ചു. ദൃക്സാക്ഷികളില്ലാത്ത കേസാണിതെന്നും കേട്ടുകേൾവിയുടെ അടിസ്ഥാനത്തിലാണ് അറസ്റ്റെന്നുമാണ് വാദം. പ്രതിയായ തനിക്കു നിരപരാധിത്വം തെളിയിക്കാൻ അവസരം വേണം. ജാമ്യവ്യവസ്ഥകൾ അംഗീകരിക്കാൻ തയാറാണെന്നും ആലത്തൂർ കോടതിയിൽ അഡ്വ. ജേക്കബ് മാത്യു മുഖാന്തിരം സമർപ്പിച്ച ജാമ്യാപേക്ഷയിൽ പറയുന്നു.ജാമ്യഹർജി അടുത്ത ദിവസം കോടതി പരിഗണിക്കും. 2019 ൽപോത്തുണ്ടി സ്വദേശി സജിതയെ കൊലപ്പെടുത്തിയ ചെന്താമര ഈ കേസിൽ ജാമ്യംനേടി പുറത്തിറങ്ങിയശേഷമാണ് ഇക്കഴിഞ്ഞ ജനുവരി 27 ന് സജിതയുടെ ഭർത്താവിനെയും അമ്മയെയും കൊലപ്പെടുത്തിയത്.റിമാൻഡിൽ കഴിയുന്ന പ്രതി […]

Read More

കണ്ണൂരിൽ വെടിക്കെട്ടിനിടെ അമിട്ട് ആളുകൾക്കിടയിൽ വീണ് പൊട്ടി; അഞ്ചു പേർക്ക് പരിക്ക്.

വെടിക്കെട്ടിനിടെ നാടൻ അമിട്ട് ആളുകൾക്കിടയിൽ വീണ് പൊട്ടി അപകടം. കണ്ണൂർ അഴീക്കോട് ഇന്ന് പുലർച്ചെ ആണ് അപകടം. നീർക്കടവ് മുച്ചിരിയൻ ക്ഷേത്രത്തിലാണ് സംഭവം.

Read More

ക്ഷേമ പെൻഷൻ ഒരു ഗഡുകൂടി അനുവദിച്ച് സംസ്ഥാന സർക്കാർ.

സാമൂഹ്യ സുരക്ഷ, ക്ഷേമനിധി പെൻഷൻ ഗുണഭോക്താക്കൾക്ക്‌ ഒരു ഗഡു പെൻഷൻ കൂടി സംസ്ഥാന സർക്കാർ അനുവദിച്ചു. ഇതിനായി 812 കോടി അനുവദിച്ചതായി ധനകാര്യ മന്ത്രി കെ.എൻ. ബാലഗോപാൽ അറിയിച്ചു. 62 ലക്ഷത്തോളം പേർക്കാണ്‌ 1,600 രൂപ വീതം ലഭിക്കുന്നത്‌. അടുത്ത ആഴ്ചയിൽ ഗുണഭോക്താക്കൾക്ക്‌ പെൻഷൻ ലഭിച്ചു തുടങ്ങും.

Read More