Month: February 2025

രണ്ടു വർഷമായിട്ടും പണി പൂർത്തീകരിക്കാതെ പാതിവഴിയിൽ മുടങ്ങിക്കിടക്കുന്ന നെന്മാറ – ഒലിപ്പാറ റോഡ് ശോച്യാവസ്ഥ; യൂത്ത് കോൺഗ്രസ് ചക്രസ്തംഭന സമരം നടത്തി.

നെന്മാറ – ഒലിപ്പാറ റോഡിന്റെ ശോച്യാവസ്ഥയിൽ പ്രതിഷേധിച്ച് യൂത്ത് കോൺഗ്രസ്‌ അയിലൂർ, നെന്മാറ മണ്ഡലം കമ്മിറ്റികളുടെ നേതൃത്വത്തിൽ ചക്രസ്തംഭന സമരം നടത്തി. ജില്ല കോൺഗ്രസ്‌ കമ്മിറ്റി സെക്രട്ടറി അഡ്വ. സി.സി. സുനിൽ ഉദ്ഘാടനം ചെയ്തു. യൂത്ത് കോൺഗ്രസ്‌ നെന്മാറ മണ്ഡലം പ്രസിഡന്റ്‌ ശരത് ബാലൻ അധ്യക്ഷത വഹിച്ചു. രണ്ടു വർഷമായിട്ടും പണി പൂർത്തീകരിക്കാതെ പാതിവഴിയിൽ മുടങ്ങിക്കിടക്കുന്ന പദ്ധതി പ്രവർത്തനം അടിയന്തരമായി പുനരാരംഭിച്ചില്ലെങ്കിൽ വലിയ പ്രക്ഷോഭ പരിപാടികൾക്ക് കോൺഗ്രസ് നേതൃത്വം നൽകുമെന്നും അഡ്വ. സി.സി. സുനിൽ പറഞ്ഞു. ജില്ലാ […]

Read More

ചൂട് കൂടുന്നു.. സൂര്യതാപമേൽക്കാതെ ശ്രദ്ധിക്കാം.

രാവിലെ 11 മുതൽ വൈകീട്ട് മൂന്നുവരെയുള്ള സമയത്ത് നേരിട്ട് സൂര്യപ്രകാശം ഏൽക്കുന്നത് ഒഴിവാക്കണം. വയോധികർ, ഗർഭിണികൾ, കുട്ടികൾ, രോഗബാധിതർ തുടങ്ങിയവർ പ്രത്യേകം ശ്രദ്ധിക്കണം നിർജലീകരണം തടയാൻ കുടിവെള്ളം എപ്പോഴും കൈയിൽ കരുതുക പരമാവധി ശുദ്ധജലം കുടിക്കുക. മദ്യം, കാപ്പി, ചായ എന്നീ പാനീയങ്ങൾ പകൽ സമയത്ത് ഒഴിവാക്കുക ഇളംനിറത്തിലുള്ള അയഞ്ഞ പരുത്തിവസ്ത്രങ്ങൾ ധരിക്കുക. വിനോദയാത്ര നടത്തുന്നവർ നേരിട്ട് തീവ്രമായ ചൂടേൽക്കാത്ത രീതിയിൽ സമയക്രമീകരണം നടത്തുക. ഇരുചക്രവാഹനങ്ങളിൽ ഭക്ഷണവിതരണം നടത്തുന്നവർ ഉച്ചസമയത്ത് (11 മുതൽ മൂന്നുവരെ) സുരക്ഷിതരാണെന്ന് അതത് […]

Read More

പത്താം ക്ലാസ് വിദ്യാർഥിനി സ്കൂളിലേക്ക് പോകുംവഴി കുഴഞ്ഞുവീണ് മരിച്ചു. തെലങ്കാനയിലെ കാമറെഡ്‌ഡി ജില്ലയിലാണ് സംഭവം.

ശ്രീ നിധി എന്ന പതിനാറുകാരിക്കാണ് ദാരുണാന്ത്യം സംഭവിച്ചത്. ഹൃദയാഘാതമാണ് മരണകാരണമെന്ന് പ്രാഥമിക പരിശോധനയിൽ കണ്ടെത്തിയതായി ആശുപത്രി വൃത്തങ്ങൾ അറിയിച്ചു.സ്കൂളിനു സമീപത്തുവച്ചാണ് നെഞ്ചുവേദന അനുഭവപ്പെട്ടതിനു പിന്നാലെ ശ്രീ നിധി കുഴഞ്ഞ് വീണത്. അധ്യാപകരിൽ ഒരാൾ ഇത് കാണുകയും ഉടൻ കുട്ടിയെ ആശുപത്രിയിൽ എത്തിക്കുകയും ചെയ്തു. സിപിആർ അടക്കം ചെയ്തുവെങ്കിലും കുട്ടിക്ക് അനക്കമുണ്ടായില്ല.

Read More

കോ​ഴി​ക്കോ​ട് ‌മു​ക്കം കാ​ര​ശേ​രി​യി​ല്‍ വീ​ടി​ന്‍റെ ഓ​ടി​ള​ക്കി 25 പ​വ​ൻ സ്വ​ര്‍​ണം ക​വ​ര്‍​ന്നു. വീ​ട്ടു​കാ​ര്‍ വി​വാ​ഹ​സ​ല്‍​ക്കാ​ര​ത്തി​ന് പോയ സമയത്താണ് ​മോഷ​ണം.

​ ഇന്നലെ രാ​ത്രി എ​ട്ടി​നും പ​ത്തി​നും ഇ​ട​യി​ലാ​യി​രു​ന്നു സം​ഭ​വം. വീ​ട്ടു​കാ​ർ തി​രി​ച്ചു വന്ന​പ്പോ​ഴാ​ണ് അ​ല​മാ​ര​യി​ലെ സാ​ധ​ന​ങ്ങ​ള്‍ വാ​രി​വ​ലി​ച്ചി​ട്ട നി​ല​യി​ല്‍ ക​ണ്ടെ​ത്തി​യ​ത്. ആ​ളി​റ​ങ്ങാ​ന്‍ പാ​ക​ത്തി​ല്‍ ഓ​ടു​ക​ള്‍ മാ​റ്റി​യ നി​ല​യി​ലാ​യി​രു​ന്നു. പോലീസിൽ പരാതി നൽകി.

Read More