Month: February 2025

നെല്ലിയാമ്പതി ടൂറിസം ഫെസ്റ്റ് ബൈക്ക് റൈഡ് ശ്രദ്ധേയമായി. വീഡിയോ ദൃശ്യം 👇

ജോജി തോമസ് നെല്ലിയാമ്പതി ടൂറിസം ഫെസ്റ്റ്ന്റെ ഭാഗമായി ബൈക്ക് റൈഡ് സങ്കടിപ്പിച്ചു. തൃശൂർ ആസ്ഥാനമായി പ്രവർത്തിക്കുന്ന റോയൽ എൻഫീൽഡ് മോട്ടോർസൈക്കിൾ ഓണർസ് ടീമും അൺചെയിൻഡ് മോട്ടോർസൈക്കിൾ ക്ലബ്ബും സംയുക്തമായാണ് റൈഡ് നടത്തിയത്. വിവിധ ജില്ലകളിൽ നിന്നുള്ള അമ്പതോളം റൈഡേഴ്‌സ് റൈഡിൽ പങ്കെടുത്തു. നെല്ലിയാമ്പതി ഗവണ്മെന്റ് ഓറഞ്ച് ആൻഡ് വെജിറ്റബിൾ ഫാമിൽവച്ച് ഫാം സൂപ്രണ്ട് സാജിദലി റൈഡ് ഉദ്ഘാടനം ചെയ്തു. പശ്ചിമഘട്ട മലനിരകളുടെ സംഭവനയായ നെല്ലിയാമ്പതിയുടെ ദൃശ്യമനോഹാരിത ഇന്ത്യക്കും പുറത്തുമുള്ള ബൈക്ക് റൈഡർസിനു പരിചയപെടുത്തുകയും പ്രചരിപ്പിക്കുകയും ചെയ്യുക കൂടാതെ […]

Read More

കാട്ടാന ആക്രമണത്തിൽ സ്ത്രീയ്ക്ക് ദാരുണാന്ത്യം. ഇടുക്കി പെരുവന്താനത്താണ് സംഭവം.

ഇടുക്കിയിൽ കാട്ടാന ആക്രമണത്തിൽ സ്ത്രീ മരിച്ചു; പെരുവന്താനം ചെന്നാപ്പാറയിൽ വെച്ചായിരുന്നു ആക്രമണം

Read More

ച​രി​ത്ര​വി​ല​യി​ലേ​ക്ക് കു​തി​ച്ച് സ്വ​ർ‌​ണം; 64,000 രൂ​പ​യ്ക്ക​രി​കെ.

സം​സ്ഥാ​ന​ത്ത് ച​രി​ത്ര​വി​ല​യി​ലേ​ക്ക് വീ​ണ്ടും കു​തി​ച്ചു​ക​യ​റി സ്വ​ർ​ണം. പ​വ​ന് 280 രൂ​പ​യും ഗ്രാ​മി​ന് 35 രൂ​പ​യു​മാ​ണ് ഇ​ന്ന് കൂ​ടി​യ​ത്. ഇ​തോ​ടെ, ഒ​രു പ​വ​ൻ സ്വ​ർ​ണ​ത്തി​ന് 63,840 രൂ​പ​യി​ലും ഗ്രാ​മി​ന് 7,980 രൂ​പ​യി​ലു​മാ​ണ് വ്യാ​പാ​രം പു​രോ​ഗ​മി​ക്കു​ന്ന​ത്. പ​വ​ന് 64,000 രൂ​പ​യെ​ന്ന പു​തി​യ നാ​ഴി​ക​ക്ക​ല്ലി​ലേ​ക്ക് ഇ​നി 160 രൂ​പ​യു​ടെ കു​റ​വ് മാ​ത്ര​മാ​ണു​ള്ള​ത്.

Read More

പകൽ നെൽപ്പാടം നാശം വരുത്തിയ കാട്ടുപന്നിയെ വെടിവെച്ചുകൊന്നു.

കതിരണിഞ്ഞ നെൽപ്പാടത്ത് പകൽ സമയത്ത് കൃഷിനാശം വരുത്തിയ രണ്ടു കാട്ടുപന്നികളെ വെടിവെച്ചുകൊന്നു. മേലാർകോട് പഞ്ചായത്തിലെ കല്ലചെമ്പുഴി പാടശേഖരത്തിലെ സനലിന്റെ പാടശേഖര നെൽപ്പാടത്താണ് പകൽ സമയത്ത് കതിരുകൾ തിന്നു നശിപ്പിക്കുകയും കുത്തിമറിച്ചും നശിപ്പിച്ചുകൊണ്ടിരുന്ന കാട്ടുപന്നിക്കൂട്ടത്തെ കണ്ടത്. ദിവസങ്ങളായി മേഖലയിലെ നെൽപ്പാടങ്ങളിൽ കാട്ടുപന്നികൾ കൃഷിനാശം തുടരുകയായിരുന്നു. കഴിഞ്ഞ ദിവസങ്ങളിൽ രാത്രി നെൽപ്പാടങ്ങളിൽ നിരീക്ഷണം നടത്തിയെങ്കിലും വെടിവെച്ചുകൊല്ലാൻ കഴിഞ്ഞിരുന്നില്ല. പകൽ സമയത്ത് നാശം തുടരുന്നത് കണ്ടെത്തിയ കർഷകനാണ് ഷൂട്ടർമാരെ വിളിച്ചുവരുത്തിയത്. നെൽപ്പാടത്ത് പതുങ്ങി നിന്ന രണ്ടെണ്ണത്തെ വനം വകുപ്പ് പാനലിൽ ഉൾപ്പെട്ട […]

Read More

നെല്ലിയാമ്പതി ഫാമിൽ സന്ദർശകത്തിരക്ക്; ടൂറിസ്റ്റ് ഫെസ്റ്റ് നാളെ സമാപിക്കും.

ജോജി തോമസ് നെല്ലിയാമ്പതി ഗവ. ഓറഞ്ച് ആൻ്റ് വെജിറ്റബിൾ ഫാമിൽ നടക്കുന്ന അഗ്രി ഹോർട്ടി ടൂറിസം ഫെസ്റ്റ് നാച്യുറ -25 ജനശ്രദ്ധ ആകർഷിച്ച മുന്നേറുന്നു. ഇന്നലെ ഫാമിലെ ഫെസ്റ്റ് സന്ദർശിച്ചവർ പതിനായിരം കടന്നു. അവധി ദിവസമായതിനാൽ നിരവധി പേരാണ് വിവിധ പ്രദേശങ്ങളിൽ നിന്ന് ഫാമിലെ ടൂറിസം ഫെസ്റ്റും നെല്ലിയാമ്പതിയും സന്ദർശിക്കാൻ എത്തിയത്. കെ. എസ്. ആർ. ടി. സി. ഉല്ലാസയാത്രയുടെ ബസ്സുകളും എത്തിയതോടെ സന്ദർശക തിരക്ക് ഏറി. ഫാമിലെ ഉൽപ്പന്നങ്ങളായ ശീതകാല പച്ചക്കറികളും ജ്യൂസ്, സ്ക്വാഷ്, ജെല്ലി, […]

Read More

ബംഗളുരുവിൽ ആശുപത്രിയിൽ ചികിത്സ തേടിയെത്തിയ ഏഴ് വയസുകാരന്റെ മുറിവിൽ തുന്നലിടുന്നതിന് പകരം ഫെവി ക്വിക്ക് പശ കൊണ്ട് ഒട്ടിച്ചു. പരാതിയിൽ നഴ്‌സിനെ സസ്പെൻ്റ് ചെയ്‌തു.

ബുധനാഴ്‌ച സംസ്ഥാന ചീഫ് സെക്രട്ടറിയുടെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് നഴ്‌സിനെതിരെ നടപടി വന്നത്. ഹാവേരി ജില്ലയിലെ ഹനഗൽ താലൂക്കിലുള്ള ആടൂർ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിൽ ജനുവരി 14 നാണ് പരാതിക്ക് ആസ്‌പദമായ സംഭവം നടന്നത്. കവിളിലേറ്റ ആഴത്തിലുള്ള മുറിവുമായാണ് ഏഴ് വയസുകാരൻ ഗുരുകിഷൻ അന്നപ്പ ഹൊസമണിയെ മാതാപിതാക്കൾ ഹെൽത്ത് സെൻ്ററിൽ കൊണ്ടുവന്നത്. എന്നാൽ മുറിവിൽ തുന്നലിട്ടാൽ മുഖത്ത് മാറാത്ത പാടുണ്ടാവുമെന്ന് പറഞ്ഞ നഴ്‌സ് ഫെവി ക്വിക്ക് ഉപയോഗിച്ച് ഒട്ടിക്കുകയായിരുന്നു.

Read More

നെടുമ്പാശ്ശേരി വിമാനത്താവളത്തിലിറങ്ങിയ 3 വയസുകാരി മാലിന്യക്കുഴിയില്‍ വീണു ദാരുണാന്ത്യം. ഇന്ന് ഉച്ചയോടെയാണ് അപകടം. അധികൃതരുടെ അനാസ്ഥയാണ് അപകടത്തിന് കാരണമായതെന്ന് വിമാനയാത്രക്കാർ.

കൊച്ചി നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ തുറന്ന് വെച്ച മാലിന്യക്കുഴിയില്‍ വീണ് മൂന്ന് വയസുകാരി മരിച്ചു. രാജസ്ഥാനില്‍ നിന്നും എത്തിയ യാത്രാക്കാരുടെ ഒപ്പമുണ്ടായിരുന്ന കുട്ടിയാണ് മാലിന്യക്കുഴിയിലേക്ക് വീണത്. കുട്ടിയെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഡൊമസ്റ്റിക് ആഗമന ടെര്‍മിനലിനടുത്ത് വെച്ച് ഇന്ന് ഉച്ചയോടെയാണ് അപകടം.

Read More

ഇത് പൊള്ളയായ ബജറ്റ്…24 വർഷത്തിൽ ആദ്യമായാണ് ഇങ്ങനെയൊരു ബജറ്റെന്ന് പ്രതിപക്ഷനേതാവ് വി. ഡി. സതീശൻ.15 വർഷം കഴിഞ്ഞ വാഹനങ്ങളുടെ നികുതി 50 ശതമാനമായി കൂട്ടിയിട്ടുണ്ട്.

ഭൂനികുതി 50 ശതമാനം വര്‍ധിപ്പിച്ചു. ലക്ഷ്യമിടുന്നത് 100 കോടി അധികവരുമാനം. ഇലക്ട്രിക് കാറുകളുടെ നികുതി 5 ശതമാനമായും 15 വർഷം കഴിഞ്ഞ വാഹനങ്ങളുടെ നികുതി 50 ശതമാനമായും വർധിപ്പിച്ചിട്ടുണ്ട്.

Read More

കണ്ണൂരിൽ റോഡ് മുറിച്ചുകടക്കുകയായിരുന്ന സ്ത്രീ കാറിടിച്ച് മരിച്ചു.ഇന്ന് രാവിലെയാണ് സംഭവം.

കണ്ണൂർ എരിപുരം സ്വദേശി ഭാനുമതിയാണ് (58) മരിച്ചത്. ഇന്ന് രാവിലെ ആറിനാണ് സംഭവം. സൊസൈറ്റിയിൽ പാല് നൽകി വീട്ടിലേക്ക് മടങ്ങുന്നതിനിടയിലാണ് അപകടമുണ്ടായത്. സ അമിത വേഗത്തിലെത്തിയ കാർ ഭാനുമതിയെ ഇടിച്ചുതെറിപ്പിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ ഇരുന്നൂറ് മീറ്ററോളം ദൂരത്തിൽ ഭാനുമതി തെറിച്ചുവീണുവെന്നാണ് ദൃക്സാക്ഷികൾ പറയുന്നു. ഭാനുമതി സംഭവസ്ഥലത്തുവച്ചുതന്നെ മരിച്ചു.

Read More