പെട്രോൾപമ്പുകളിൽനിന്ന് ലഭ്യമാകുന്ന സേവനങ്ങൾ സംബന്ധിച്ച് ഉപയോക്താക്കൾക്ക് പരാതികളറിയിക്കാം. തിങ്കളാഴ്ച വൈകീട്ട് അഞ്ചുവരെ തപാൽ മുഖേനയോ നേരിട്ടോ പരാതികൾ അതത് തപാൽ ഓഫീസുകളിൽ ഏൽപ്പിക്കണം. പരാതികൾക്ക് പരിഹാരംകണ്ടെത്താൻ ആറിന് 2.30-ന് ജില്ലാ കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ പെട്രോ പ്രോഡക്ട്സ് ഗ്രീവൻസ് റീഡ്രസൽഫോറം ചേരും. അഡീഷണൽ ജില്ലാ മജിസ്ട്രേറ്റിന്റെ അധ്യക്ഷതയിൽ ജനപ്രതിനിധികൾ, പോലീസ് അധികൃതർ, ലീഗൽ മെട്രോളജി അധികൃതർ, പെട്രോൾപമ്പ് ഉടമകൾ, ഓയിൽകമ്പനി പ്രതിനിധികൾ, ഉപഭോക്തൃസംഘടനാ പ്രതിനിധികൾ എന്നിവർ പങ്കെടുക്കും.
Read MoreMonth: February 2025
പി.പി. ദിവ്യയ്ക്ക് സിപിഐഎം കണ്ണൂർ ജില്ല കമ്മിറ്റിയുടെ വിമർശനം.
ഒരിക്കലും ന്യായീകരിക്കാനാവാത്ത തെറ്റായ പരാമർശമാണു പി.പി.ദിവ്യ കണ്ണൂർ എഡിഎമ്മിന്റെ യാത്രയയപ്പു യോഗത്തിൽ നടത്തിയതെന്ന് സിപിഎം. ജില്ലാ സമ്മേളനത്തിൽ സെക്രട്ടറി എം.വി.ജയരാജൻ അവതരിപ്പിച്ച റിപ്പോർട്ടിലാണ് ഇക്കാര്യം ഉൾപ്പെടുത്തിയിരിക്കുന്നത്. ജില്ലാ കമ്മിറ്റിയിൽനിന്നു ചിലരെ ഒഴിവാക്കേണ്ടിവന്ന സാഹചര്യം പരാമർശിക്കുന്നതിനൊപ്പമാണു ദിവ്യയുടെ ഭാഗത്തുനിന്നുണ്ടായ വീഴ്ച വിലയിരുത്തിയിരിക്കുന്നത്.
Read More