Month: February 2025
സംസ്ഥാനത്ത് ഇന്ന് ഒറ്റപ്പെട്ട ഇടങ്ങളില്‍ രണ്ടു മുതല്‍ മൂന്നു ഡിഗ്രി വരെ അധിക താപനിലയ്ക്ക് സാധ്യതയെന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി.
ഉയര്‍ന്ന ചൂട് റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന സാഹചര്യത്തില്‍ പൊതുജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി മുന്നറിയിപ്പ് നല്‍കി.നേരിട്ട് സൂര്യപ്രകാശം ഏല്‍ക്കുന്നത് ഒഴിവാക്കണം. ദാഹമില്ലെങ്കിലും വെള്ളം കുടിക്കുന്നത് തുടരണം. അസ്വസ്ഥകള്‍ അനുഭവപ്പെട്ടാല്‍ ഉടനെ വിശ്രമിക്കുകയും വൈദ്യസഹായം തേടുകയും ചെയണമെന്നും മുന്നറിയിപ്പില്‍ പറയുന്നു.
Read Moreജനങ്ങളുടെ പ്രയാസവും വിഷമവും അറിഞ്ഞ് നിലപാട് സ്വീകരിക്കുന്ന ഗവൺമെന്റ്; മന്ത്രി ജി. ആർ. അനിൽ
നെന്മാറയിൽ ഓട്ടോറിക്ഷ ഫെയർ മീറ്റർ പരിശോധന കേന്ദ്രം ഉദ്ഘാടനം ചെയ്തു. ലീഗൽ മെട്രോളജി വകുപ്പിന്റെ നേതൃത്വത്തിലുള്ള മീറ്റർ പരിശോധന കേന്ദ്രം മന്ത്രി ജി. ആർ. അനിൽ നെന്മാറയിൽ ഉദ്ഘാടനം ചെയ്തത്. ഉദ്ഘാടനത്തോടനുബന്ധിച്ച് പുതുതായി മീറ്റർ മുദ്ര ചെയ്ത വാഹനങ്ങൾക്കുള്ള സർട്ടിഫിക്കറ്റും അവയുടെ ഫ്ലാഗ് ഓഫും മന്ത്രി നിർവഹിച്ചു. എല്ലാ മാസവും നിശ്ചിത ദിവസം നെന്മാറയിൽ മീറ്ററുകൾ പരിശോധിച്ച് സാക്ഷ്യപത്രം നൽകും. ഇപ്പോൾ 30 മുതൽ 50 വരെ കിലോമീറ്റർ സഞ്ചരിച്ചാണ് നെല്ലിയാമ്പതി അയിലൂർ നെന്മാറ എലവഞ്ചേരി പല്ലശ്ശന […]
Read Moreഒന്നാം ക്ലാസിലെ കുട്ടികൾക്ക് എൻട്രൻസ് പരീക്ഷ അനുവദിക്കില്ല! മന്ത്രി വി. ശിവൻകുട്ടി.
കേരളത്തിന്റെ വിദ്യാഭ്യാസ രംഗത്ത് കച്ചവട താൽപര്യത്തോടെ ചില സ്‌കൂളുകൾ പ്രവർത്തിക്കുന്നുണ്ടെന്നും അത്തരം സ്‌കൂളുകൾക്കെതിരെ സർക്കാർ കർശന നടപടി സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു. ജൂൺ ഒന്നാം തീയതിയാണ് സ്‌കൂൾ തുറക്കുന്നത്. എനിക്ക് കിട്ടിയ ഊഹം ശരിയാണെങ്കിൽ ചില സ്കൂകൂളുകളിൽ ഒന്നാം ക്ലാസ് അഡ്‌മിഷൻ ഇപ്പോഴേ ആരംഭിച്ചു കഴിഞ്ഞു. ഒന്നാം ക്ലാസിന്റെ അഡ്‌മിഷൻ ആരംഭിച്ചതു മാത്രമല്ല, കുട്ടിക്ക് എൻട്രൻസ് പരീക്ഷയുമുണ്ട്. അത് കേരളത്തിൽ അംഗീകരിച്ചു കൊടുക്കാൻ കഴിയുന്ന കാര്യമല്ല. ബാലപീഡനമാണ് നടക്കുന്നത്. അത് കഴിഞ്ഞിട്ട് രക്ഷകർത്താവിന് ഇൻ്റർവ്യൂ ഉണ്ട്. ഇക്കാര്യങ്ങൾ […]
Read Moreകർഷകന് കുമ്പിളിൽ തന്നെ.. സാമ്പത്തിക പ്രതിസന്ധികാരണം കൃഷിവകുപ്പിൻ്റെ പദ്ധതിച്ചെലവിൽ ഈ വർഷം 44.5 ശതമാനത്തിൻ്റെ കുറവ് വരുത്തി.
ജോജി തോമസ് സാമ്പത്തികപ്രതിസന്ധികാരണം കൃഷിവകുപ്പിൻ്റെ പദ്ധതിച്ചെലവിൽ ഈ വർഷം 44.5 ശതമാനത്തിൻ്റെ കുറവ് വരുത്തി. പദ്ധതികൾക്ക് മുൻഗണന നിശ്ചയിച്ച് പകുതിയോളം ചെലവ് ഒഴിവാക്കാൻ വകുപ്പുകളോട് മന്ത്രിസഭ നിർദേശിച്ചതിന്റെ ഭാഗമായാണിത്. കൃഷിവകുപ്പിന്റെ വിവിധപദ്ധതികൾക്ക് ഇത്തവണ വകയിരുത്തിയത് 518.20 കോടിയാണ്. ഇതിൽ 230.55 കോടി കുറയ്ക്കും. ശേഷിക്കുന്ന 287.65 കോടിയുടെ പദ്ധതികൾ നടപ്പാക്കാനാണ് ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തിലുള്ള പദ്ധതിച്ചെലവ് പുനരവലോകനസമിതി അനുവാദം നൽകിയത്. കാർഷികമേഖലയുടെ വികസനത്തെ ബാധിക്കുന്ന തീരുമാനമാണിത്. സർക്കാർ ജീവനക്കാർക്ക് ഉൾപ്പെടെ ആനുകൂല്യങ്ങളിലെ കുടിശ്ശിക നൽകാൻ വകുപ്പുകൾ പദ്ധതികൾക്ക് […]
Read Moreചര്‍ച്ച പരാജയം; ചൊവ്വാഴ്ച 24 മണിക്കൂര്‍ കെഎസ്ആര്‍ടിസി പണിമുടക്ക്
ശമ്പളവും പെന്‍ഷനും കൃത്യമായി വിതരണം ചെയ്യണമെന്നാവശ്യപ്പെട്ടുകൊണ്ട് ചൊവ്വാഴ്ച കെഎസ്ആര്‍ടിസി പണിമുടക്ക്. തിങ്കളാഴ്ച 12 മണി മുതല്‍ ചൊവ്വാഴ്ച രാത്രി പന്ത്രണ്ട് വരെ പണിമുടക്കുമെന്ന് ഐഎന്‍ടിയുസി യൂണിയനുകളുടെ കൂട്ടായ്മയായ ട്രാന്‍സ്‌പോര്‍ട്ട് ഡെമോക്രാറ്റിക്ക് ഫെഡറേഷന്‍ (ടിഡിഎഫ്) അറിയിച്ചു. കെഎസ്ആര്‍ടിസി സിഎംഡി പ്രമോജ് ഷങ്കര്‍ സംഘടന നേതാക്കളുമായി നടത്തിയ ചര്‍ച്ച പരാജയപ്പെട്ടതോടെയാണ് പണിമുടക്ക് പ്രഖ്യാപിച്ചത്. ഡിഎ കുടിശ്ശിക അനുവദിക്കുക, ദേശസാത്കൃത റൂട്ടുകളുടെ സ്വകാര്യവത്കരണം നിര്‍ത്തുക, ശമ്പളപരിഷ്‌കരണ കാരാറിന്റെ സര്‍ക്കാര്‍ ഉത്തരവ് ഇറക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് പണിമുടക്ക്. ശമ്പള പരിഷ്‌കരണത്തില്‍ പോലും […]
Read More