ഭൂനികുതി 50 ശതമാനം വര്‍ധിപ്പിച്ചു. ലക്ഷ്യമിടുന്നത് 100 കോടി അധികവരുമാനം. ഇലക്ട്രിക് കാറുകളുടെ നികുതി 5 ശതമാനമായും 15 വർഷം കഴിഞ്ഞ വാഹനങ്ങളുടെ നികുതി 50 ശതമാനമായും വർധിപ്പിച്ചിട്ടുണ്ട്.
Read MoreMonth: February 2025
കണ്ണൂരിൽ റോഡ് മുറിച്ചുകടക്കുകയായിരുന്ന സ്ത്രീ കാറിടിച്ച് മരിച്ചു.ഇന്ന് രാവിലെയാണ് സംഭവം.
കണ്ണൂർ എരിപുരം സ്വദേശി ഭാനുമതിയാണ് (58) മരിച്ചത്. ഇന്ന് രാവിലെ ആറിനാണ് സംഭവം. സൊസൈറ്റിയിൽ പാല് നൽകി വീട്ടിലേക്ക് മടങ്ങുന്നതിനിടയിലാണ് അപകടമുണ്ടായത്. സ അമിത വേഗത്തിലെത്തിയ കാർ ഭാനുമതിയെ ഇടിച്ചുതെറിപ്പിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ ഇരുന്നൂറ് മീറ്ററോളം ദൂരത്തിൽ ഭാനുമതി തെറിച്ചുവീണുവെന്നാണ് ദൃക്സാക്ഷികൾ പറയുന്നു. ഭാനുമതി സംഭവസ്ഥലത്തുവച്ചുതന്നെ മരിച്ചു.
Read Moreഉൽപ്പന്ന വില നിശ്ചയിക്കാൻ അധികാരമില്ലാത്തവർ കർഷകർ : മന്ത്രി പി. പ്രസാദ്.
അന്തസ്സായി ജീവിക്കാനുള്ള തുക നമ്മുടെ നാട്ടിൽ കർഷകർക്ക് ലഭ്യമാവേണ്ടത് അനിവാര്യമാണ്. ചെറിയ വിഭാഗം ചെയ്യുന്ന കൃഷി വലിയ വിഭാഗത്തിന് വേണ്ടി എന്നത് വിസ്മരിക്കരുത്. അയിലൂർ പാളിയമംഗലത്തെ വി. എഫ്. പി. സി. കെ.ക്ക് വേണ്ടി നിർമ്മിച്ച പുതിയ കെട്ടിടത്തിന്റെ നിർമ്മാണ ഉദ്ഘാടനം നടത്തി സംസാരിക്കുകയായിരുന്നു മന്ത്രി. ഉദ്ഘാടനത്തോടനുബന്ധിച്ച് സമിതി വളപ്പിൽ മന്ത്രി മാവിൻ തൈയും നട്ടു. പുതുതായി പണിത കെട്ടിടം അകത്തുകയറി പരിശോധിച്ചു നിർമ്മാണം വിലയിരുത്തി. ചടങ്ങിൽ മുതിർന്ന കർഷകനായി തങ്കപ്പൻ, മികച്ച കർഷകനായ ലത്തീഫ്, യുവ […]
Read Moreകാതുകുത്താൻ അനസ്തേഷ്യ നല്‍കി; പിഞ്ചുകുഞ്ഞിന് ദാരുണാന്ത്യം. അനസ്തേഷ്യ ഓവർഡോസായി നല്‍കിയതാണ് തങ്ങളുടെ കുഞ്ഞിന്റെ മരണത്തിന് കാരണമായതെന്ന് മാതാപിതാക്കള്‍.
കർണ്ണാടകയിലെ ഗുണ്ടല്‍പെട്ടിലാണ് ദാരുണമായ സംഭവമുണ്ടായത്. സംഭവം നടന്നതാവട്ടെ ബൊമ്മലപുര പ്രാഥമികാരോഗ്യ കേന്ദ്രത്തിലും. അനസ്തേഷ്യ ഓവർഡോസായി നല്‍കിയതാണ് തങ്ങളുടെ കുഞ്ഞിന്റെ മരണത്തിന് കാരണമായതെന്ന് മാതാപിതാക്കള്‍ ആരോപിച്ചു. ഹംഗാല ഗ്രാമത്തിലെ ആനന്ദ്-ശുഭ ദമ്ബതികളുടെ കുഞ്ഞാണ് മരിച്ചത്. കാതുകുത്തുമ്ബോള്‍ വേദനിക്കാതിരിക്കാനായി അനസ്തേഷ്യ നല്‍കാനാണ് ഇവർ കുഞ്ഞിനെ ബൊമ്മലപുര പ്രാഥമികാരോഗ്യ കേന്ദ്രത്തിലെത്തിച്ചത്. ഇവിടെ വെച്ച് ഡോക്ടർ കുട്ടിയുടെ ഇരുചെവിയിലും കുത്തിവെച്ചു. ഇതിനെ പിന്നാലെ കുഞ്ഞ് അബോധാവസ്ഥയിലാകുകയും മരിക്കുകയും ചെയ്തു. അനസ്തേഷ്യ നല്‍കിയ ഡോക്ടറുടെ വീഴ്ചയാണ് കുഞ്ഞിന്റെ മരണത്തിനിടയാക്കിയതെന്ന് മാതാപിതാക്കള്‍ ആരോപിച്ചു. കുഞ്ഞിന്റെ ബന്ധുക്കള്‍ […]
Read Moreഫുട്ബോൾ മത്സരത്തിനിടെ ഗാലറി തകർന്ന് നിരവധി പേർക്ക് പരിക്ക്; സംഭവം പട്ടാമ്പിയിൽ.
അഖിലേന്ത്യാ സെവൻസ് ഫുട്ബോൾ ഫൈനലിനിടെ ഗാലറി തകർന്നു വീണ് നിരവധി പേർക്ക് പരിക്കേറ്റു. വല്ലപ്പുഴ അഖിലേന്ത്യ സെവൻസ് ഫുട്ബോൾ മത്സരത്തിന്റെ ഫൈനലിനിടെയായിരുന്നു സംഭവം. ഗാലറിക്ക് താങ്ങാവുന്നതിലേറെ കാണികളെത്തിയതാണ് അപകടത്തിന് കാരണമായതെന്നാണ് പ്രാഥമിക നിഗമനം. ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന ആരുടെയും പരിക്ക് ഗുരുതരമല്ലെന്ന് അധികൃതർ പറഞ്ഞു. ഫയര്‍ഫോഴ്സും പോലീസും സ്ഥലത്തെത്തി.
Read More