Month: February 2025

ആകാശത്തെ അത്യപൂര്‍വ്വമായ ഗ്രഹ വിന്യാസം നിങ്ങൾക്ക് കാണുന്നുണ്ടോ?..

ഇന്ന് പ്ലാനറ്ററി പരേഡ് ദിനം സൗരയൂഥത്തിലെ എട്ട് ഗ്രഹങ്ങളിൽ ഏഴെണ്ണം ആകാശത്ത് ഒരുമിച്ച് ദൃശ്യമാകുന്ന അത്ഭുതക്കാഴ്ച ഇന്ന് (ഫെബ്രുവരി 28). ഈ വിസ്മയ കാഴ്ചയ്ക്കായി കാത്തിരിക്കുകയാണ് ലോകമെങ്ങുമുള്ള വാനനിരീക്ഷകരും ജ്യോതിശാസ്ത്ര പ്രേമികളും. പ്ലാനറ്ററി പരേഡ് (Planetary Parade 2025) അല്ലെങ്കിൽ ഗ്രഹ വിന്യാസം എന്ന് വിളിക്കപ്പെടുന്ന ഈ പ്രതിഭാസം, ഒരേസമയം ഒന്നിലധികം ഗ്രഹങ്ങൾ സൂര്യന്‍റെ ഒരു വശത്ത് കൂടിച്ചേരുമ്പോഴാണ് സംഭവിക്കുന്നത്. ബഹിരാകാശ ഏജൻസിയായ നാസയുടെ അഭിപ്രായത്തിൽ, ഗ്രഹ പരേഡുകൾ അപൂർവമല്ല. പക്ഷേ എല്ലാ വർഷവും എട്ട് ഗ്രഹങ്ങളും […]

Read More

പാലക്കാട് മുതലമടയിൽ വിദ്യാർത്ഥിനിയും യുവാവും തൂങ്ങിമരിച്ച നിലയിൽ.

പത്താം ക്ലാസ് വിദ്യാർത്ഥിനിയായ അർച്ചന, മിനിക്കുംപ്പാറ സ്വദേശി ഗിരീഷ് എന്നിവരെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത് . പാലക്കാട് മുതലമടയിൽ വിദ്യാർത്ഥിനിയെയും ബന്ധുവായ യുവാവിനെയും തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. മുതലമട പത്തിച്ചിറ സ്വദേശിനിയും പത്താം ക്ലാസ് വിദ്യാർത്ഥിനിയുമായ അർച്ചന, മിനിക്കുംപ്പാറ സ്വദേശി ഗിരീഷ് എന്നിവരെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ഇന്ന് വൈകിട്ട് 5 നാണ് സംഭവം.

Read More

ജിംനേഷ്യത്തിൽ വ്യായാമത്തിനിടെ കുഴഞ്ഞ് വീണ് മരിച്ചു.

ജിംനേഷ്യത്തിൽ വ്യായാമത്തിനിടെ മണ്ണാർക്കാട് വട്ടമ്പലം സ്വദേശി കുഴഞ്ഞ് വീണു മരിച്ചു. വട്ടമ്പലം കടമ്പോട്ടു പാടത്ത് സന്തോഷ് കുമാർ (57) ആണ് മരിച്ചത്. ഇന്ന് രാവിലെ കോടതിപ്പടിയിലുള്ള ജിംനേഷ്യത്തിൽ വ്യായാമം ചെയ്യുന്നതിനിടെയാണ് കുഴഞ്ഞ് വീണത്. ഉടൻ മദർ കെയർ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണപ്പെടുകയായിരുന്നു. വാഹന ഇൻഷുറൻസ് കൺസൾട്ടന്റാണ് സന്തോഷ് കുമാർ.

Read More

പോത്തുണ്ടി അണക്കെട്ട് രണ്ടാംവിള ജലസേചനം നിർത്തുന്നു!!

പോത്തുണ്ടി അണക്കെട്ടിൽ നിന്നും രണ്ടാം വിള ജലവിതരണം നിർത്തുന്നു. വലതുകര കനാൽ ഇന്ന് രാവിലെ അടയ്ക്കും. ഇടതുകര കനാൽ 28ന് വൈകിട്ട് അടയ്ക്കും. ഇതോടെ നവംബർ 14ന് ആരംഭിച്ച രണ്ടാം വിള ജലസേചനം പൂർത്തിയാക്കിയ ശേഷമാണ് ഡാം അടയ്ക്കുന്നത്. മുൻവർഷങ്ങളിൽ ഫെബ്രുവരി 15 ന് അടച്ചിരുന്ന ഡാം ഈ വർഷം വിളയിറക്കാൻ വൈകിയതിനെ തുടർന്നാണ് ഫെബ്രുവരി അവസാനം വരെ ജലസേചനം നീണ്ടത്. 55 അടി സംഭരണശേഷിയുള്ള അണക്കെട്ടിൽ 54 അടി വെള്ളം ഉണ്ടായിരുന്നപ്പോഴാണ് ജലസേചനം ആരംഭിച്ചത്. നിലവിൽ […]

Read More