Month: January 2025
അനധികൃതമായി മണ്ണുകടത്തിയ വാഹനങ്ങൾ പൊലീസ് കസ്‌റ്റഡിയിലെടുത്തു.
അടിപ്പെരണ്ടിയിൽ നിന്നു തൃശൂരിലേക്കു മണ്ണുകടത്തുകയായിരുന്ന വാഹനങ്ങൾ പൊലീസ് കസ്‌റ്റഡിയിലെടുത്തു. 6 ടോറസ് ലോറികളും ഒരു ഹിറ്റാച്ചിയും ഒരു കാറുമാണു പിടിച്ചെടുത്തത്. വാഹനങ്ങളിലെ ഡ്രൈവർമാരായ 3 തൃശൂർ സ്വദേശികൾ ഒഴികെ മറ്റുള്ളവർ ഓടി രക്ഷപ്പെട്ടതായി പൊലീസ് ഇൻസ്പെക്‌ടർ മഹേന്ദ്രസിംഹൻ പറഞ്ഞു. അടിപ്പെരണ്ടയിലെ മണ്ണ് മാഫിയാ സംഘത്തിൻ്റെ സഹായത്തോടെ മണ്ണ് കടത്തുന്നതായ രഹസ്യവിവരത്തെത്തുടർന്ന് നടത്തിയ റെയ്‌ഡിലാണു വാഹനങ്ങൾ പിടികൂടിയത്. പൊലീസ് സ്‌റ്റേഷൻ വളപ്പിൽ പിടിച്ചിട്ട വാഹനങ്ങൾ സംബന്ധിച്ചു ജില്ലാ കലക്‌ടർക്ക് റിപ്പോർട്ട് നൽകുമെന്നു പൊലീസ് ഇൻസ്പെക്‌ടർ അറിയിച്ചു.
Read Moreറയിൽവേ പ്രൊട്ടക്ഷൻ ഫോറം ലോഗോ പ്രകാശനം പ്രസ് ഫോറം പ്രസിഡന്റ് ടി കെ നാരായണന് നൽകിക്കൊണ്ട് പ്രസിഡന്റ് മാനുവൽ കുറിച്ചിത്താനം നിർവഹിച്ചു.
യാത്രക്കാരുടെ എണ്ണം വര്‍ദ്ധിക്കുകയും വരുമാനം കൂടുകയും ചെയ്യുന്ന റെയില്‍വേ സ്റ്റേഷനുകളില്‍ വികസന പ്രവര്‍ത്തനങ്ങള്‍ നടത്തുകയും കൂടുതല്‍ വണ്ടികള്‍ക്ക് സ്റ്റോപ്പ് അനുവദിക്കുകയുമാണ് റെയില്‍വേയിലെ പതിവ്.എന്നാല്‍ കാഞ്ഞങ്ങാട് റെയില്‍വേ സ്റ്റേഷനില്‍ നിലവിലുള്ള സൗകര്യങ്ങള്‍ ഒന്നൊന്നായി പിന്‍വലിക്കുകയാണ്. ആദ്യം എന്‍ക്വയറി കൗണ്ടര്‍ നിര്‍ത്തലാക്കി. പിന്നാലെ റിസര്‍വേഷനുള്ള പ്രത്യേക കൗണ്ടര്‍ നിര്‍ത്തലാക്കി. ഇതോടൊപ്പം തന്നെ പാര്‍സല്‍ ബുക്കിങ്ങും പിന്‍വലിച്ചു. നേരത്തെ കാഞ്ഞങ്ങാട് സ്റ്റോപ്പ് ഉണ്ടായിരുന്ന മംഗള -ലക്ഷദ്വീപ് 12618 വണ്ടിയുടെ തെക്കുഭാഗത്തേക്കുള്ള സ്റ്റോപ്പ് നിര്‍ത്തലാക്കി പകരം നീലേശ്വരം സ്റ്റേഷനില്‍ സ്റ്റോപ്പ് ഏര്‍പ്പെടുത്തി. നിലവില്‍ […]
Read Moreസെമിനാറും വ്യക്തിത്വ വികസന പരിശീലനവും.
ദേശീയ യുവജനദിനമായ സ്വാമി വിവേകാനന്ദ ജയന്തിയുടെ മുന്നോടിയായി നെഹ്റു യുവകേന്ദ്രയുടേയും, പാലക്കാട് ഗവൺമെൻറ് പോളിടെക്നിക് കോളേജ് നാഷണൽ സർവീസ് സ്കീം യൂണിറ്റിന്റെയും സംയുക്തമായുള്ള സെമിനാറും വ്യക്തിത്വ വികസന പരിശീലനവും സംഘടിപ്പിച്ചു. പോളിടെക്നിക്ക് കോളജ് പ്രിൻസിപ്പൽ ഡോ. പി. ദിലീപ് ഉദ്ഘാടനം നിർവ്വഹിച്ചു. എൻഎസ്എസ് പ്രോഗ്രാം ഓഫീസർ എൻ. വി. ജിതേഷ് അദ്ധ്യക്ഷത വഹിച്ചു. മുഹമ്മദ് ആഷിഖ് കുമരംപുത്തൂർ പരിശീലനങ്ങൾക്ക് നേതൃത്വം നൽകി. കെ. എം. സുധേഷ്, എൻ. എസ്. അൻസില, എൽ. രേവതി എന്നിവർ സംസാരിച്ചു.
Read Moreഡോക്ടർ നിയമനം..
പാലക്കാട് കൊടുവായൂർ സാമൂഹിക ആരോഗ്യ കേന്ദ്രത്തിലേക്ക് ബ്ലോക്ക് പഞ്ചായത്ത് പദ്ധതി മുഖേന താൽക്കാലികാടിസ്ഥാനത്തിൽ ഡോക്ടറെ നിയമിക്കുന്നു. എംബിബിഎസ് ബിരുദവും, കേരള ട്രാവൻകൂർ മെഡിക്കൽ കൗൺസിൽ റജിസ്ട്രേഷൻ ലഭിച്ചവരും, പ്രായം 45 കവിയാത്തവരുമായിരിക്കണം. നിശ്ചിത യോഗ്യതയുള്ള അപേക്ഷകർ അപേക്ഷ, ബയോഡേറ്റ (ഫോൺനമ്പർ ഉൾപ്പെടെ) എന്നിവ തപാൽ മുഖേനയോ നേരിട്ടോ ഇമെയിൽ മുഖേനയോ 23ന് വൈകിട്ട് 5ന് മുൻപേ ആശുപത്രി ഓഫിസിൽ എത്തിക്കണം.
Read Moreവാളയാറിൽ മരിച്ച പെൺകുട്ടികളുടെ കേസിൽ അച്ഛനെയും അമ്മയെയും പ്രതി ചേർത്ത് സിബിഐ കുറ്റപത്രം.
തിരുവനന്തപുരം സിബിഐ യൂണിറ്റാണ് കൊച്ചി സിബിഐ മൂന്നാം കോടതിയിൽ കുറ്റപത്രം സമർപ്പിച്ചത്. ആറു കേസുകളിലാണ് കുറ്റപത്രം. പ്രേരണകുറ്റം ചുമത്തിയ കുറ്റപത്രത്തിൽ കുട്ടികളുടെ അച്ഛനും അമ്മയും പ്രതികളാണ്. കുട്ടികൾ ബലാൽസംഗത്തിന് ഇരയായ വിവരം മുൻകൂട്ടി അറിഞ്ഞിട്ടും മാതാപിതാക്കൾ പോലീസിനെ അറിയിച്ചില്ലായെന്ന കുറ്റം ചുമത്തിയാണ് ഇവരെ പ്രതികളാക്കിയത്. നേരെത്തെ കേസുമായി ബന്ധപ്പെട്ട തുടരന്വേഷണത്തിന് കോടതി നിർദ്ദേശിച്ചിരുന്നു. ഉത്തരവിന്റെ അടിസ്ഥാനത്തിൽ പ്രദേശവാസികളെ പ്രതിയാക്കി കുറ്റപത്രം നൽകിയതു തള്ളിയ കോടതി വിശദമായ അന്വേഷണത്തിന് ഉത്തരവിട്ടു. തുടർന്നുള്ള അന്വേഷണത്തിലാണ് മാതാപിതാക്കൾക്ക് കുറ്റപത്രം നൽകിയത്.
Read More