Month: January 2025
സംസ്ഥാനത്ത് മോട്ടോര്‍ വാഹനവകുപ്പിന്റെ ചെക്ക് പോസ്റ്റുകള്‍ നിര്‍ത്തലാക്കാന്‍ നീക്കം. ചെക്ക് പോസ്റ്റുകള്‍ വഴി കൈക്കൂലി വാങ്ങുന്നുവെന്ന വിജിലന്‍സ് കണ്ടെത്തലിനെ തുടര്‍ന്നാണ് പുതിയ നീക്കം. കഴിഞ്ഞ ദിവസം നടത്തിയ പരിശോധനയിലാണ് വീണ്ടും കൈക്കൂലി വാങ്ങുന്നതായി കണ്ടെത്തിയിരുന്നു.
ജിഎസ്ടി വകുപ്പുമായി സഹകരിച്ചുകൊണ്ടുള്ള പുതിയ പരിശോധനക്കുള്ള ശുപാര്‍ശ ഗതാഗത കമ്മീഷണര്‍ സര്‍ക്കാറിന് സമര്‍പ്പിക്കും. കഴിഞ്ഞ ദിവസം പാലക്കാട് ജില്ലയിലെ മോട്ടോര്‍ വാഹനവകുപ്പ് ചെക്ക് പോസ്റ്റില്‍ നടത്തിയ പരിശോധനയില്‍ ലക്ഷകണക്കിന് രൂപയുടെ കൈക്കൂലി പിടികൂടിയിരുന്നു. ഇത്തരം സംഭവങ്ങള്‍ വര്‍ധിക്കുന്ന സാഹചര്യത്തിലാണ് ചെക്‌പോസ്റ്റുകള്‍ നിര്‍ത്തലാക്കാന്‍ നീക്കം നടക്കുന്നത്.
Read Moreനെല്ലിയാമ്പതിയിൽ പഞ്ചായത്ത് പ്രസിഡന്റിന്റെ നേതൃത്വത്തിൽ അനിശ്ചിതകാല സത്യാഗ്രഹം. നെല്ലിയാമ്പതി ഹയർസെക്കൻ്ററി സ്‌കൂളിൽ ആവശ്യത്തിന് അദ്ധ്യാപകരെ നിയമിക്കുക.നെല്ലിയാമ്പതി – കാരപ്പാറകെ.എസ്.ആർ.ടി.സി. ബസ് സർവ്വീസ് പുനരാരംഭിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചാണ് സമരം.
നെല്ലിയാമ്പതി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പ്രിൻസ് ജോസഫിന്റെ നേത്യത്വത്തിലാണ് സത്യാഗ്രഹ സമരം ഇ നടത്തുന്നത്. ഇന്ന് നെല്ലിയാമ്പതി പോളച്ചിറയ്ക്കൽ ഹയർ സെക്കൻ്ററി സ്‌കൂൾ കവാടത്തിലാണ് അനിശ്ചിതകാല സമരം നടത്തുന്നത്. പോളച്ചിറക്കൽ സ്കൂളിലെ മൂന്ന് പ്രധാന വിഷയങ്ങളിലെ അധ്യാപകരുടെ കുറവും, കാരപ്പറ മേഖലയിലെ യാത്രക്കാരുടെയും വിദ്യാർത്ഥികളുടെയും ആവശ്യാർത്ഥം നിർത്തിവെച്ച കെ എസ് ആർ ടി സി സർവീസ് പുനരാരംഭിക്കണം എന്നീ ആവശ്യങ്ങൾ ഉന്നയിച്ചാണ് പഞ്ചായത്ത് പ്രസിഡന്റ് സ്കൂളിന് മുന്നിൽ സത്യാഗ്രഹ സമരം നടത്തുന്നത്. സത്യാഗ്രഹ സമരം ഡി.സി. സി. വൈസ് […]
Read Moreഅയിലൂർ രഥോത്സവത്തിനിടെ അക്രമണം നടത്തിയ പ്രതികളെ പോലീസ് പിടികൂടി.
അയിലൂർ രഥോത്സവത്തിനിടെ അക്രമണം അഴിച്ചുവിട്ട് പരസ്പരം ഏറ്റുമുട്ടിയ 16 പേർക്കെതിരെ പോലീസ് കേസെടുത്തു. അയിലൂർ രഥോത്സവം നടക്കുന്ന സ്ഥലത്ത് വെച്ച് പരസ്പരം അക്രമിച്ച് ഭീതി പരത്തി പൊതുജനങ്ങൾക്ക് സമാധാന ലംഘനം ഉണ്ടാക്കിയ പ്രതികളെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. സംഘം ചേർന്ന് ആക്രമിക്കുന്നത് കണ്ട് സ്ഥലത്ത് എത്തിയ പോലീസ് സംഘങ്ങളെ കണ്ടതോടെ അഞ്ചുപേർ സ്ഥലത്തുനിന്ന് ഓടിപ്പോയി. തത്തമംഗലം പെരുംകുളങ്ങര സ്വദേശി ജിഷ്ണു (27), നെന്മാറ ചക്കാത്തറയിൽ ആഷിഖ് (27), കയറാടി കല്ലമ്പറമ്പ് മനീഷ് (34), കടവന്തറ പുന്നക്കാട്ടിൽ സ്റ്റെബിൻ […]
Read Moreമദ്യപിച്ച് കെഎസ്ആർടിസി ബസ് ഓടിച്ച ഡ്രൈവർ പിടിയിൽ. ഇന്ന് വൈകിട്ട് അഞ്ചിനെ തലശ്ശേരിയിലാണ് സംഭവം.
മദ്യപിച്ച് കെഎസ്ആർടിസി ഡീലക്സ് ബസ് ഓടിച്ച ഡ്രൈവറെ പോലീസ് അറസ്റ്റ് ചെയ്തു. തലശേരി – തിരുവനന്തപുരം റൂട്ടിൽ സർവീസ് നടത്തുന്ന ബസിലെ ഡ്രൈവറാണ് പിടിയിലായത്. ഇന്ന് വൈകുന്നേരം അഞ്ചിന് ബസ് തലശേരി സ്റ്റാൻഡിലേക്ക് കയറുന്നതിനിടെ ഒരു കാറിൽ ഇടിച്ചതിനെ തുടർന്നുള്ള പരിശോധനയിലാണ് ഡ്രൈവര്‍ ബലരാജ് മദ്യപിച്ചെന്ന് വ്യക്തമായത്. അറസ്റ്റ് ചെയ്തത് നടപടികൾ സ്വീകരിച്ചു.
Read Moreചെക് പോസ്റ്റുകളിൽ വീണ്ടും കൊള്ള..😎 ഇന്നലെ വീണ്ടും മിന്നൽ പരിശോധന നടത്തിയതിൽ പിടികൂടിയത് 1.77 ലക്ഷം കൈക്കൂലി പണം.
ശനിയാഴ്‌ച പുലർച്ചെ നടന്ന റെയ്‌ഡിൽ ഒന്നരലക്ഷം രൂപയോളം കൈക്കൂലി പിടികൂടിയ ആർടിഒ ചെക്പോസ്റ്റുകളിൽ വിജിലൻസ് വീണ്ടും നടത്തിയ മിന്നൽപരിശോധനയിൽ ഇന്നലെ 1,77,490 രൂപ പിടികൂടി. വാളയാർ ഇൻ, വാളയാർ ഔട്ട്, ഗോപാലപുരം, നടുപ്പുണി, ഗോവിന്ദാപുരം തുടങ്ങി 5 ചെക്പോസ്റ്റുകളിലാണ് 48 മണിക്കൂർ ഇടവേളയിൽ വീണ്ടും കൈക്കൂലിപ്പണം പിടികൂടിയത്. വെള്ളിയാഴ്‌ച രാത്രി തുടങ്ങി ശനിയാഴ്ച്‌ച പുലർച്ചെ വരെ നടത്തിയ റെയ്‌ഡിന്റെ അടിസ്ഥാനത്തിൽ 13 ഉദ്യോഗസ്‌ഥർക്കെതിരെ അച്ചടക്ക നടപടിക്കു ശുപാർശ ചെയ്തതിരിക്കെയാണ് ഉദ്യോഗസ്‌ഥർ വീണ്ടും കൈക്കൂലി വാങ്ങിയത്.
Read More