Month: January 2025

പട്ടയ ഭൂമിയിലെ ചട്ട ലംഘനം പരിശോധിക്കാനുള്ള സമിതിയിൽ നിന്നും വനം, കാലാവസ്ഥാ വകുപ്പ് പ്രതിനിധികളെ ഒഴിവാക്കണമെന്ന് കേരള ഇൻഡിപെൻഡൻസ് ഫാർമേഴ്സ് അസോസിയേഷൻ(കിഫ ).

റവന്യു പട്ടയ ഭൂമിയിലെ ചട്ടലംഘനങ്ങൾ പരിശോധിക്കുവാനുള്ള സംസ്ഥാനം, ജില്ല, താലൂക്ക് തലത്തിൽ രൂപീകരിക്കുന്ന സമിതികളിൽ നിന്ന് വനം, കാലാവസ്ഥാ വകുപ്പ് പ്രതിനിധികളെ ഒഴിവാക്കണമെന്ന് കേരള ഇൻഡിപെൻഡൻസ് ഫാർമേഴ്സ് അസോസിയേഷൻ(കിഫ ) ആവശ്യപ്പെട്ടു. റവന്യൂ വകുപ്പിന്റെ പൂർണ്ണ അധികാര പരിധിയിലുള്ള കൃഷി ഭൂമിയിൽ നടക്കുന്ന നിർമ്മാണ പ്രവർത്തനങ്ങൾ ക്രമീകരിക്കുന്നതിനുള്ള സമിതിയിൽ വനംവകുപ്പിന്റെയും കാലാവസ്ഥ വ്യതിയാന വകുപ്പിന്റെയും ഉദ്യോഗസ്ഥരെ ഉൾപ്പെടുത്തുന്നത് ഹൈക്കോടതി നിർദ്ദേശപ്രകാരമുള്ള നടപടികളെ തടസ്സപ്പെടുത്താനാണെന്നാണ് കിഫയുടെ ആക്ഷേപംസംസ്ഥാന തലത്തിൽ ലാൻഡ് റവന്യൂ കമ്മീഷണർ, പ്രിൻസിപ്പൽ ചീഫ് ഫോറസ്റ്റ് കൺസർവേറ്ററുടെ […]

Read More

മലമ്പുഴ ഫ്ലവർ ഷോയോടനുബന്ധിച്ച് മാലിന്യമുക്തം നവകേരളം സന്ദേശത്തിന് തുടക്കം.

മലമ്പുഴ ഫ്ലവർ ഷോയോടനുബന്ധിച്ച് പാലക്കാട് ഗവൺമെൻറ് പോളിടെക്നിക് കോളേജിലെ എൻഎസ്എസ് യൂണിറ്റും മലമ്പുഴ ഗ്രാമപഞ്ചായത്തും ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിലും ജില്ലാ ശുചിത്വമിഷനും സംയുക്തമായി എല്ലാ ദിവസങ്ങളിലും സന്ദർശകർക്ക് പ്ലാസ്റ്റിക് മാലിന്യമുക്ത ബോധവൽക്കരണം നൽകുന്ന യജ്ഞത്തിന് തുടക്കം കുറിച്ചു. പ്ളാസ്റ്റിക് വലിച്ചെറിയൽ, കത്തിക്കൽ എന്നിവ മൂലം ജീവജാലങ്ങളും പ്രകൃതിയും നേരിടുന്ന പ്രതിസന്ധികളെ അനാവരണം ചെയ്യുന്ന സന്ദേശമാണ് നൽകുന്നത്. മലമ്പുഴ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് രാധികാ മാധവൻ ഉദ്ഘാടനം നിർവഹിച്ചു. പോളിടെക്നിക് കോളേജ് പ്രിൻസിപ്പൽ ഡോ. പി. ദിലീപ് അധ്യക്ഷത […]

Read More

മലമ്പുഴയിൽ ‘പൂക്കാല’ത്തിനു തുടക്കമായിട്ടോ.. സന്ദർശകരെ ഇതിലെ..

ജോജി തോമസ് മലമ്പുഴ ഡാം ഉദ്യാനത്തിൽ പൂക്കാലം -2025 പുഷ്‌പമേളയുടെ രണ്ടാം പതിപ്പിനു തുടക്കമായി. ജില്ലാ ടൂറിസം പ്രൊമോഷൻ കൗൺസിലും ജലസേചന വകുപ്പും സംയുക്തമായി സംഘടിപ്പിക്കുന്ന മേളയുടെ ഉദ്ഘാടനം എ.പ്രഭാകരൻ എംഎൽഎ നിർവഹിച്ചു. ഉദ്യാനത്തിന്റെ പഴയ പ്രതാപം വീണ്ടെടുക്കുന്നതിനുള്ള ശ്രമങ്ങൾ നടന്നുകൊണ്ടിരിക്കുകയാണെന്നു അദ്ദേഹം പറഞ്ഞു. പഴയകാല സിനിമകളുടെ സ്ഥിരം ഷൂട്ടിംഗ് കേന്ദ്രമായിരുന്ന ഉദ്യാനത്തിനു പഴയപേരു തിരിച്ചു പിടിക്കാനും ലോകോത്തര നിലവാരത്തിലേക്കുയർത്തുന്നതിനുമായി സർക്കാരും ടൂറിസംവകുപ്പും ശ്രമങ്ങൾ നടത്തുന്നുണ്ട് എന്നും എംഎൽഎ പറഞ്ഞു. മലമ്പുഴ ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് രാധിക മാധവൻ […]

Read More

ഭാരതപ്പുഴയിൽ ഒഴുക്കിൽപ്പെട്ട ഒരേ കുടുംബത്തിലെ 4 പേർക്ക് ദാരുണാന്ത്യം.

ചെറുതുരുത്തി സ്വദേശികളായ കബീർ (47), ഭാര്യ റെയ്ഹാന (35), മകൾ സൈറ (10), കബീറിന്റെ സഹോദരിയുടെ മകൻ സനു (12) എന്നിവരാണ് മരിച്ചത്. ഭാരതപ്പുഴ കാണാനാണ് കുടുംബം എത്തിയതെന്നാണു വിവരം. കുട്ടികളിൽ ഒരാൾ പുഴയിൽ വീണതോടെ രക്ഷിക്കാനായി ബാക്കിയുള്ളവരും പുഴയിലേക്ക് ഇറങ്ങുകയായിരുന്നു. ഇതോടെ 4 പേരും ഒഴുക്കിൽപ്പെടുകയായിരുന്നു.

Read More

പണം പന്തയംവെച്ച് കോഴിപ്പോര് നടത്തുന്ന നാലു പേരെ കൊഴിഞ്ഞാമ്പാറ പോലീസ് പിടികൂടി. തമിഴ്നാട് അതിർത്തി മേഖലകളിൽ കോഴിപ്പോര് സംഘങ്ങൾ വിലസുന്നു..

വണ്ണാമട മലയാണ്ടി കൗണ്ടനൂർ സ്വദേശി എ. മുത്തുകുമാർ (40), ചിറ്റൂർ തത്തമംഗലം സ്വദേശി എ. അജ്‌മൽ (24), നാട്ടുകൽ സ്വദേശി എം. ജിജേഷ്, കോയമ്പത്തൂർ കുനിയംമുത്തൂർ സ്വദേശി എസ്. ഷൺമുഖൻ (51) എന്നിവരെയാണ് കൊഴിഞ്ഞാമ്പാറപോലീസ് പിടികൂടിയത്. കോഴിപ്പോര് നടക്കുന്നുണ്ടെന്ന രഹസ്യവിവരത്തെത്തുടർന്ന് കൊഴിഞ്ഞാമ്പാറ പോലീസ് നടത്തിയ പരിശോധനയിലാണ് കൊഴിഞ്ഞാമ്പാറ മുട്ടിമാമ്പള്ളം തെക്കേച്ചള്ളയിലെ ഒഴിഞ്ഞപറമ്പിൽനിന്ന് ഇവരെ പിടികൂടിയത്. ഇവരിൽനിന്ന് ആറ് കോഴികളെയും 1,480 രൂപയും പിടിച്ചെടുത്തു. പിന്നീട് സ്റ്റേഷനിൽ നിന്ന് കോഴികളെ ലേലം ചെയ്ത് കൊടുത്തതായാണ് വിവരം.

Read More