ഏപ്രിൽ മൂന്നിന് നടക്കുന്ന നെന്മാറ വല്ലങ്ങി വേലയുടെ നെന്മാറ ദേശം നോട്ടീസ് പ്രകാശനം കെ. ബാബു എംഎൽഎ ഉദ്ഘാടനം ചെയ്തു. നെന്മാറ പോലീസ് സബ് ഇൻസ്പെക്ടർ കെ. രാജേഷ് മുഖ്യാതിഥിയായി. നെന്മാറ ദേശം വേല കമ്മിറ്റി സെക്രട്ടറി കെ. പ്രശാന്ത് സ്വാഗതം പറഞ്ഞ യോഗത്തിൽ ദേശം വേല കമ്മിറ്റി പ്രസിഡന്റ് കെ. രാജഗോപാലൻ അധ്യക്ഷത വഹിച്ചു. ദേശം ആശാൻ എൻ. എം . രാമചന്ദ്രൻ, കെ. രാമചന്ദ്രമേനോൻ, പി. സുധാകരൻ, കെ. സുരേഷ് കുമാർ, പ്രഫ. പി. […]
Read MoreMonth: January 2025
ലോട്ടറി വില്പനക്കാരന് ചിറ്റൂർ പ്രതികരണ വേദിയുടെ സഹായ ഹസ്തം.
പാലക്കാട് ചിറ്റൂർ പ്ലാച്ചിമടയിൽ ടിക്കറ്റ് വിൽപ്പനക്കിടയിൽ ബൈക്കിൽ എത്തിയ യുവാവ് ടിക്കറ്റ് എടുക്കുവാനെന്ന വ്യാജേന ടിക്കറ്റ് മുഴുവൻ വാങ്ങിച്ച് നമ്പർ തിരഞ്ഞെടുക്കുന്ന ഭാവത്തിൽ നിൽക്കുകയും, പെട്ടെന്ന് ടിക്കറ്റുമായി ബൈക്ക് വിട്ടുപോവുകയും ചെയ്തു. ആറുമുഖസ്വാമി (63) യുടെ 33 ടിക്കറ്റുകളാണ് നഷ്ടമായത്. പത്രവർത്തയിലൂടെ സംഭവം അറിഞ്ഞ ചിറ്റൂർ പ്രതികരണവേദി ഭാരവാഹികൾ ആറുമുഖസ്വാമിയെ ബന്ധപ്പെടുകയും നഷ്ടമായ തുക നൽകി സഹായിക്കാമെന്ന് അറിയിക്കുകയും ചെയ്തു. ചിറ്റൂർ പ്രതികരണവേദി ഓഫീസിൽ വച്ച് നഷ്ടമായ ടിക്കറ്റിന്റെ വിലക്കുള്ള തുക കേരള വ്യാപാരി വ്യവസായി ഏകോപന […]
Read Moreഉത്തർപ്രദേശിലെ പ്രയാഗ് രാജിൽ കുംഭമേള നടക്കുന്നതിനിടെ തീപിടിത്തം. ത്രിവേണി സംഗമത്തിനു സമീപം സെക്ടർ 19ലാണ് തീപിടിത്തമുണ്ടായത്. നിരവധി ടെന്റുകൾ തീപിടിത്തത്തിൽ കത്തിനശിച്ചു.
ഭക്ഷണം പാകം ചെയ്തിരുന്ന സിലിണ്ടറിൽനിന്നും തീപടർന്നതായാണ് പ്രാഥമിക വിവരം.
Read Moreനെൽവയലുകൾ കുത്തിമറിച്ച് കാട്ടുപന്നികൾ; കർഷകർ ആശങ്കയിൽ.
കതിര് വരാറായ നെൽപ്പാടങ്ങളിൽ വ്യാപക നാശം വരുത്തി കാട്ടുപന്നികൾ. ഒറവഞ്ചിറ, മരുതഞ്ചേരി, പെരുമാങ്കോട്, ചെട്ടികൊളുമ്പ് തുടങ്ങിയ പാടശേഖരങ്ങളിൽ ആണ് വ്യാപകമായി നെൽകൃഷി നാശം വരുത്തിയിരിക്കുന്നത്. നിറയെ വെള്ളമുള്ള നെൽപ്പാടങ്ങളിൽ വരെ ചെടികൾ വേരോടെ ഉഴുതുമറിച്ച നിലയിൽ മറിച്ചിടുകയും ചവിട്ടിയും കിടന്നുരുണ്ടും നെൽ ചെടികൾ നശിപ്പിച്ചതിന് പുറമേ വെള്ളം കെട്ടി നിർത്തിയ വരമ്പുകളും, വരമ്പുകളുടെ ഉൾഭാഗങ്ങളും കുത്തിമറിച്ച് നാശം വരുത്തി. നെൽച്ചെടികളുടെ നാശത്തിന് പുറമേ നെൽപ്പാടങ്ങളിലെ വെള്ളം സംഭരിച്ചു നിർത്താനും കഴിയാത്ത സ്ഥിതിയാണ് കർഷകർക്ക്. നെൽച്ചെടികളിൽ കതിരുകൾ നിരക്കുന്നതിന് […]
Read Moreതാമരശേരിയിൽ മകൻ അമ്മയെ വെട്ടി കൊന്ന സംഭവം; പ്രതിയുടെ പ്രാഥമിക മൊഴി പുറത്ത്; ജന്മം നൽകിയതിനുള്ള ശിക്ഷ താൻ നടപ്പാക്കിയെന്ന് മകൻ; പ്രതി ലഹരിക്ക് അടിമ ആയതിനാൽ വിശദമായ മൊഴി രേഖപ്പെടുത്താൻ കഴിഞ്ഞിട്ടില്ല!!
താമരശ്ശേരി പുതുപ്പാടിയിൽ മയക്കുമരുന്നിന് അടിമയായ മകൻ മാതാവിനെ വെട്ടിക്കൊന്ന സംഭവം അടിവാരം 30 ഏക്കർ കായിക്കൽ സുബൈദ (53)യെയാണ് മകൻ ആഷിഖ് (25) വെട്ടിക്കൊന്നത്.സുബൈദയുടെ സഹോദരി ഷക്കീലയുടെ ഈങ്ങാപ്പുഴ ചോയിയോട് ഉള്ള വീട്ടിൽ വെച്ചാണ് സംഭവം. ബാംഗ്ലൂരിലെ ഡി അഡിഷൻ സെൻ്ററിലായിരുന്ന മകൻ മാതാവിനെ കാണാൻ എത്തിയതായിരുന്നു. ബ്രൈൻ ട്യൂമറിന് ഓപ്പറേഷൻ കഴിഞ് സഹോദരിയുടെ വീട്ടിൽ തളർന്നു കിടക്കുകയായിരുന്നു സുബൈദ, ഏക മകനാണ് ആഷിഖ്. മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. താമരശ്ശേരി പോലീസ് സ്ഥലത്തെത്തി […]
Read Moreമലമ്പുഴ പുഷ്പമേളയിൽ ഇന്നു നാടൻപാട്ട്.
ജോജി തോമസ് മലമ്പുഴ പുഷ്പമേളയിൽ ഇന്നു വൈകുന്നേരം കൈതോല ടീം അവതരിപ്പിക്കുന്ന നാടൻപാട്ട് വൈകുന്നേരം ആറുമുതൽ രാത്രി എട്ടു വരെ നടക്കും. കെടിഡിസിയും ജലസേചന വകുപ്പും സംയുക്തമായി സംഘടിപ്പിക്കുന്ന ഫ്ളവർഷോ 22 ന് സമാപിക്കും. രാവിലെ ഒമ്പതുമുതൽ രാത്രി എട്ടുവരെയാണ് പ്രവേശനം.
Read Moreനെന്മാറ ആതനാട് കുന്നിൻ ചെരുവിൽ പൊന്മല, നെടുങ്ങോട് മേഖലയിൽ വീണ്ടും കാട്ടാനയിറങ്ങി കൃഷി നശിപ്പിച്ചു.
പാടശേഖരങ്ങളിലാണ് കാട്ടാനയിറങ്ങി നെല്ല്, തെങ്ങ്, വാഴ എന്നിവ വ്യാപകമായി തിന്നും ചവിട്ടിനടന്നും നശിപ്പിച്ചു. ഒരു മാസത്തെ ഇടവേളയ്ക്ക് ശേഷമാണ് നെന്മാറ വല്ലങ്ങി മേഖലയിലെ കൃഷിയിടങ്ങളിൽ വീണ്ടും കാട്ടാന എത്തിയത്. കർഷകനായ രവീന്ദ്രന്റെ നെൽപ്പാടത്തും അജിയുടെ തെങ്ങ്, വാഴ എന്നിവയുമാണ് നശിപ്പിച്ചത്. നെൽപ്പാടങ്ങൾക്ക് നടുവിലൂടെയും വരമ്പുകളിലൂടെയും നടന്നതിനാൽ നെൽകൃഷി നാശത്തിന് പുറമേ നെൽപ്പാടങ്ങളിൽ സംഭരിച്ചു വെച്ച വെള്ളവും നഷ്ടപ്പെട്ടു. കഴിഞ്ഞമാസം വനംജീവനക്കാരുടെ നേതൃത്വത്തിൽ കാട്ടാനയെ കാട്ടിലേക്ക് കയറ്റിയതിനുശേഷം കുറച്ചുദിവസമായി മേഖലയിൽ ആനയുടെ സാന്നിധ്യം ഉണ്ടായിരുന്നില്ല.
Read Moreകരിങ്കയം സെന്റ് മേരിസ് പള്ളിയിൽ തിരുനാളും സുവർണ്ണ ജൂബിലി ഉദ്ഘാടനവും.
കരിങ്കയം സെന്റ് മേരിസ് പള്ളിയിൽ ഇടവക മദ്ധ്യസ്ഥയായ പരി. കന്യകാ മറിയത്തിന്റെയും രക്തസാക്ഷിയായ വിശുദ്ധ സെബാസ്ത്യാനോസിന്റെയും വിശുദ്ധ ഗീവർഗീസിന്റെയും തിരുനാളിന് മംഗലം ഡാം ഫൊറോന പള്ളി വികാരി ബഹു. സുമേഷ് നാൽപതാംകളം കൊടിയേറ്റി. കൂടാതെ ഇടവകയുടെ സുവർണ ജൂബിലിയും ഉദ്ഘാടനം ചെയ്യപ്പെട്ടു. ഇന്ന് വൈകീട്ട് 4:30 മണിക്ക് നടക്കുന്ന ആഘോഷമായ തിരുനാൾ കുർബാനയ്ക്കും മറ്റു തിരുക്കർമ്മങ്ങൾക്കും പാലക്കാട് രൂപതക്ക് വേണ്ടി പട്ടം സ്വീകരിച്ച നവവൈദികർ കാർമ്മികത്വം വഹിക്കും. പ്രധാന തിരുനാളായ നാളെ വൈകീട്ട് 4 ന് മേലാർകോട് […]
Read More