Month: January 2025

വീണ്ടും.. ഗൂ​ഡ​ല്ലൂ​രി​ല്‍ യുവാ​വി​നെ കാ​ട്ടാ​ന കു​ത്തി​ക്കൊ​ന്നു. വെ​ള്ളി​യാ​ഴ്ച അ​ര്‍​ധ​രാ​ത്രി​യോ​ടെ​യാ​ണ് സം​ഭ​വം.

ത​മി​ഴ്നാ​ട്ടി​ലെ ഗൂ​ഡ​ല്ലൂ​രി​ല്‍ യു​വാ​വി​നെ കാ​ട്ടാ​ന കു​ത്തി​ക്കൊ​ന്നു. വെ​ള്ളി​യാ​ഴ്ച അ​ര്‍​ധ​രാ​ത്രി​യോ​ടെ​യാ​ണ് സം​ഭ​വം. കാ​ട്ടാ​ന എ​ത്തി കൃ​ഷി ന​ശി​പ്പി​ക്കു​ന്ന സ​മ​യ​ത്ത് ഒ​രു സം​ഘം ആ​ളു​ക​ള്‍ ചേ​ര്‍​ന്ന് ആ​ന​യെ തു​ര​ത്തു​ക​യാ​യി​രു​ന്നു. ഇ​തി​നി​ടെ പെ​ട്ടെ​ന്ന് ആ​ന തി​രി​ഞ്ഞ് ജം​ഷി​ദി​നെ ആക്ര​മി​ച്ചു. സം​ഭ​വ​സ്ഥ​ല​ത്തു​വ​ച്ച് ത​ന്നെ ജംഷീദ് മ​രി​ച്ചു. ബം​ഗ​ളൂ​രു​വി​ല്‍ ഹോ​ട്ട​ല്‍ ജീ​വ​ന​ക്കാ​ര​നാ​യി​രു​ന്നു ജം​ഷി​ദ്.

Read More

പഞ്ചാര കൊല്ലിയിൽ നരഭോജി കടുവ കൊന്ന രാധയുടെ മരണത്തിൽ കത്തോലിക്കാ കോൺഗ്രസ് നെന്മാറ യൂണിറ്റ് പ്രതിഷേധിച്ചു.

കാപ്പി പറിക്കാൻ തോട്ടത്തിലെത്തിയ വീട്ടമ്മയെ കടുവ കൊന്നതിലാണ് കത്തോലിക്ക കോൺഗ്രസ് നെന്മാറ ടൗണിൽ പന്തം കൊളുത്തി പ്രതിഷേധ പ്രകടനം നടത്തിയത്. വനംവകുപ്പിന്റെ കാട്ടാളത്ത നയമാണ് വന്യമൃഗങ്ങളുടെ ആക്രമണം കൂടുന്നതിന് കാരണമാകുന്നതെന്നും കടുവയുടെ സാന്നിധ്യം ദിവസങ്ങൾക്ക് മുമ്പേ അറിഞ്ഞിട്ടും ജനവാസ മേഖലയിൽ എത്തിയ കടുവയെ പിടിക്കാൻ വനം വകുപ്പ് നടപടി സ്വീകരിക്കാതിരുന്നത് ജനങ്ങളോടുള്ള സർക്കാരിൻെറ വെല്ലുവിളിയാണെന്നും യോഗത്തിൽ വിമർശിച്ചു. കത്തോലിക്ക കോൺഗ്രസ് രൂപത വൈസ് പ്രസിഡൻറ് ആൻറണി ഫ്രാൻസിസ് കുറ്റിക്കാടൻ ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡൻറ് ജോജി തോമസ് […]

Read More

വയനാട് കടുവയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടതിൽ കിഫ പ്രതിഷേധിച്ചു.

പഞ്ചാര കൊല്ലിയിൽ നരഭോജി കടുവ കൊന്ന രാധയുടെ മരണത്തിൽ കിഫ പ്രതിഷേധിച്ചു. കാപ്പി പറിക്കാൻ തോട്ടത്തിലെത്തിയ വീട്ടമ്മയെ കടുവ കൊന്നതിലാണ് കേരള ഇൻഡിപെൻഡന്റ് ഫാർമേഴ്സ് അസോസിയേഷൻ പന്തം കൊളുത്തി പ്രതിഷേധ പ്രകടനം നടത്തിയത്. കടുവയുടെ സാന്നിധ്യം ദിവസങ്ങൾക്ക് മുമ്പേ അറിഞ്ഞിട്ടും ജനവാസ മേഖലയിൽ എത്തിയ കടുവയെ പിടിക്കാൻ വനം വകുപ്പ് നടപടി സ്വീകരിച്ചില്ല. കാട്ടിലെ വന്യമൃഗങ്ങൾക്ക് നാട്ടിലെ മനുഷ്യരെ തീറ്റക്ക് കൊടുക്കുന്ന കാട്ടാളത്തമാണ് വനം വകുപ്പ് നടത്തുന്നത് എന്ന് പ്രതിഷേധക്കാർ ആരോപിച്ചു. മലയോര മേഖലയിൽ കിഫ അരാഷ്ട്രീയ […]

Read More

പരീക്ഷ ഹാളിൽ അധ്യാപകർക്ക് മൊബൈൽ ഫോൺ വിലക്ക്!

ഹയർസെക്കൻഡറി പരീക്ഷ വിഭാഗമാണ് ഉത്തരവ് ഇറക്കിയത്. ഫോൺ സ്വിച്ച് ഓഫ് ചെയ്താലും പരീക്ഷ ഹാളിൽ അനുവദിക്കില്ല. പരീക്ഷ ക്രമക്കേട് തടയാനാണ് നടപടി. പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ ഉത്തരവാണ് പുറത്തുവന്നത്. കൃത്യവും സുഗമവുമായ പരീക്ഷാ നടത്തിപ്പിന് പരീക്ഷാ ഹാളിൽ ഇൻവെജിലേറ്റർമാർ മൊബൈൽ ഫോൺ കൊണ്ടുവരുന്നത് ഇനിമുതൽ അനുവദനീയമല്ലെന്നും ഉത്തരവിൽ പറയുന്നു.

Read More

തൃശ്ശൂർ മണലൂരിൽ മധ്യവയസ്കയുടെ മൃതദേഹം അയൽവാസിയുടെ പറമ്പിൽ കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തി.

തൃശ്ശൂർ മണലൂരിൽ മധ്യവയസ്കയുടെ മൃതദേഹം അയൽവാസിയുടെ പറമ്പിൽ കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തി. വേളയിൽ വീട്ടിൽ ലത (56)യെ ആണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ഇവരെ കാണാതായതിനെ തുടർന്ന് നടത്തിയ തെരച്ചിലിലാണ് കത്തിക്കരിഞ്ഞ നിലയിൽ മൃതദേഹം കണ്ടെത്തിയത്.

Read More

സംവിധായകൻ ഷാഫി ഗുരുതരാവസ്ഥയിൽ.

ആന്തരിക രക്തസ്രാവത്തെത്തുടര്‍ന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലുള്ള സംവിധായകന്‍ ഷാഫി ഗുരുതരാവസ്ഥയിലെന്ന് റിപ്പോര്‍ട്ട്. വെന്‍റിലേറ്റര്‍ സഹായത്തോടെയാണ് ജീവന്‍ നിലനിര്‍ത്തുന്നത്. 16നാണ് ഷാഫിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ആശുപത്രി അധികൃതര്‍ ഷാഫിയുടെ ആരോഗ്യസ്ഥിതി സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണ്. വിദഗ്ധ ഡോക്ടര്‍മാരുടെ സംഘമാണ് ഷാഫിയെ ചികിത്സിക്കുന്നത്. 

Read More