Month: January 2025
തെറ്റായി വാങ്ങിയ അധിക നികുതി തുക തിരികെ നൽകാൻ തീരുമാനം. പാലക്കാട് ചിറ്റൂരിൽ നടന്ന അദാലത്തിലാണ് തീരുമാനം.
തത്തമംഗലം സ്വദേശി കെ. ആർ. പരമേശ്വരൻ വർഷങ്ങളായി അധിക തുക നികുതി അടച്ചിരുന്നത് നഗരസഭ മടക്കി നൽകണമെന്ന് മന്ത്രി എം.ബി രാജേഷ് നിർദ്ദേശിച്ചു. ചിറ്റൂർ താലൂക്കിൽ നടന്ന കരുതലും കൈത്താങ്ങും അദാലത്തിലാണ് തീരുമാനം.2006- 2007 വർഷം മുതൽ 2022- 2023 വരെ യുള്ള കാലയളവിൽ 282 രൂപ നൽകേണ്ട സ്ഥാനത്ത് 2640 രൂപ വീതം ഇദ്ദേഹത്തിൽ നിന്ന് ഈടാക്കിയിരുന്നു. അധികമായി ഈടാക്കിയ മുഴുവൻ തുകയും ഉടനെ തിരിച്ചു നൽകാൻ ചിറ്റൂർ നഗരസഭാ സെക്രട്ടറിയെ മന്ത്രി ചുമതലപ്പെടുത്തി.ഇദ്ദേഹത്തിൻ്റെ മകൻ […]
Read Moreഇടുക്കി പുല്ലുപാറക്ക് സമീപം കെ.എസ്.ആർ.ടി.സി ബസ് താഴ്‌ചയിലേക്ക് മറിഞ്ഞ് മൂന്ന് പേർക്ക് ദാരുണാന്ത്യം. മാവേലിക്കരയില്‍ നിന്നും തഞ്ചാവൂരിലേക്ക് വിനോദ യാത്ര പോയ സംഘം സഞ്ചരിച്ച ബസാണ് അപകടത്തില്‍ പെട്ടത്. ഇന്ന് രാവിലെ 6 നാണ് അപകടം.
മാവേലിക്കരയില്‍ നിന്നും തഞ്ചാവൂരിലേക്ക് വിനോദ യാത്ര പോയ സംഘം സഞ്ചരിച്ച ബസാണ് അപകടത്തില്‍ പെട്ടത്. ഇന്ന് രാവിലെ 6 നാണ് അപകടം. 34 യാത്രക്കാരും രണ്ട് ജീവനക്കാരും ബസിലുണ്ടായിരുന്നു. മാവേലിക്കര സ്വദേശികളായ രണ്ട് പുരുഷന്മാരും ഒരു സ്ത്രീയുമാണ് മരിച്ചത്. ഇവരുടെ വിശദാംശങ്ങള്‍ ലഭ്യമായിട്ടില്ല. പീരുമേടില്‍നിന്നും മുണ്ടക്കയത്തുനിന്നുമാണ് ഫയർ ഫോഴ്സ് സംഘം സംഭവ സ്ഥലത്തേക്ക് എത്തിയത്. ഹൈവേ പൊലീസ് സംഘവും മോട്ടോർ വാഹന വകുപ്പ് സംഘവും സ്ഥലത്ത് എത്തിയിട്ടുണ്ട്. നിരവധി യാത്രക്കാർക്ക് പരുക്കേറ്റിട്ടുണ്ടെന്നാണ് ലഭിക്കുന്ന വിവരം. ഇവരെ പീരുമേട്ടിലെയും […]
Read Moreനെല്ലിയാമ്പതി ചുരം റോഡിൽ മാലിന്യ സംഭരണിയിലെ മാലിന്യം ചിതറി കിടക്കുന്നു.
നെല്ലിയാമ്പതി ചുരം റോഡിലെ വ്യൂ പോയന്റിന് സമീപമുള്ള മാലിന്യ സംഭരണിക്ക് ചുറ്റും മാലിന്യം ചിതറിക്കിടക്കുന്നു. കുപ്പികൾ നിക്ഷേപിക്കാനുള്ള മാലിന്യ സംഭരണിയാണെങ്കിലും വിനോദസഞ്ചാരികൾ ഭക്ഷണ മാലിന്യങ്ങളും ഇതേ സംഭരണിയിലാണ് നിക്ഷേപിക്കുന്നത്. സമീപത്ത് സ്ഥിരമായി തമ്പടിച്ചിരിക്കുന്ന വാനര പടയാണ് ഈ മാലിന്യ സംഭരണിയിൽ നിന്നും ഭക്ഷണ അവശിഷ്ടങ്ങളും മറ്റും പുറത്തേക്ക് വലിച്ച് ചിതറിയിടുന്നത്. പതിനാലാം മൈലിന് സമീപമുള്ള വ്യൂ പോയന്റ് കെട്ടിടത്തിന് സമീപമായി കാറ്റു മുഖേനയും കുരങ്ങന്മാർ കടിച്ചുവലിച്ചും എത്തിക്കുന്നു. നേരത്തെ ഇവിടെ വനം വാച്ചർമാർ സ്ഥിരമായി ഡ്യൂട്ടിയിൽ ഉണ്ടായിരുന്നപ്പോൾ […]
Read More