Month: January 2025

പോത്തുണ്ടി കനാൽ വെള്ളം വാലറ്റങ്ങളിൽ എത്തുന്നില്ല! നെൽപ്പാടങ്ങൾ ഉണക്കു ഭീഷണിയിൽ.

ജോജി തോമസ് പോത്തുണ്ടി ഡാം വെള്ളം വാലറ്റ പ്രദേശങ്ങളിലെത്തുന്നില്ലെന്നു കർഷകരുടെ പരാതി. അണക്കെട്ടിലെ ഷട്ടർ തകരാറിലായതിനെത്തുടർന്ന് 20 ദിവസം കഴിഞ്ഞിട്ടും വെള്ളമെത്താത്തതിനെ തുടർന്നാണ് നെൽപ്പാടങ്ങൾ വീണ്ടു കീറി ഉണക്കു ഭീഷണിയിലായത്. തിരുവഴിയാട്, തട്ടാൻ പാറ, മങ്ങാട്ടുപാടം, അയിലൂരിലെ പുതുച്ചി, ചീതാവ്, പാലമുക്ക്, വണ്ടാഴി പഞ്ചായത്തിലെ തണ്ടലോട്, ആന്തൂർ കുളമ്പ് പ്രദേശങ്ങളിലും വെള്ളം ലഭിക്കാതെ നെൽപ്പാടങ്ങൾ വിണ്ടു കീറി തുടങ്ങി. ജലവിതരണ കലണ്ടർ പ്രകാരം നിശ്ചയിച്ച ദിവസത്തിൽ നിന്നും അഞ്ചുദിവസത്തോളം വൈകിയാണ് മൂന്നാം ഘട്ടം ജലവിതരണം ആരംഭിക്കാൻ കഴിഞ്ഞത്. […]

Read More

സംസ്ഥാന സ്കൂള്‍ കലോത്സവത്തില്‍ ജേതാക്കളായി തൃശൂർ ജില്ല. 1008 പോയിന്‍റ് നേടി തൃശൂർ സ്വർണകിരീടം സ്വന്തമാക്കി.1007 പോയിന്‍റോടെ പാലക്കാട് ജില്ലയാണ് രണ്ടാമത്.

അവസാന മത്സരഫലം വരെ സാധ്യതകള്‍ മാറിമറിഞ്ഞ പോയിന്‍റ് നിലയില്‍ ഫോട്ടോഫിനിഷിലാണ് തൃശൂരുകാർ ജേതാക്കളായത്. 1003 പോയിന്‍റോടെ മുൻവർഷ ജേതാക്കളായ കണ്ണൂരാണ് മൂന്നാംസ്ഥാനത്ത്. 1000 പോയിന്‍റ് നേടിയ കോഴിക്കോട് നാലാമതുണ്ട്.  *പോയിൻറ് പട്ടിക* തൃശൂർ 1008  പാലക്കാട് 1007  കണ്ണൂർ 1003  കോഴിക്കോട് 1000  എറണാകുളം 980  മലപ്പുറം 980  കൊല്ലം 964  തിരുവനന്തപുരം 957  ആലപ്പുഴ 953  കോട്ടയം 924  കാസർകോട് 913  വയനാട് 895  പത്തനംതിട്ട 848  ഇടുക്കി 817 കൂടുതല്‍ പോയിൻറ് നേടിയ സ്കൂളുകളുടെ […]

Read More

വിനോദ സഞ്ചാരത്തിനെത്തിയ സംഘത്തിലെ 9 വയസുകാരൻ ചിത്തിരപുരത്തെ റിസോ‍ർട്ടിലെ ആറാം നിലയിൽ നിന്ന് ജനാല വഴി താഴേക്ക് വീണ് ദാരുണാന്ത്യം

മൂന്നാർ ചിത്തിരപുരത്ത് റിസോർട്ടിന്റെ ആറാം നിലയിൽ നിന്ന് വീണ് ഒൻപതു വയസ്സുകാരന് ദാരുണാന്ത്യം. മൂന്നാർ ടി കാസ്റ്റിൽ റിസോർട്ടിലാണ് അപകടം നടന്നത് . മധ്യപ്രദേശ് സ്വദേശി ഒൻപത് വയസുകാരനായ പ്രഭാ ദയാലാണ് മരിച്ചത്. ഇന്നലെ പുലർച്ചെയാണ് അപകടം നടന്നത്. റിസോർട്ടിലെ മുറിയിൽ കസേരയിൽ കയറി നിന്ന് സ്ലൈഡിങ് ജനൽ തുറന്ന കുട്ടി കസേര മറിഞ്ഞപ്പോൾ ജനലിൽ കൂടി താഴേക്ക് വീണുവെന്നാണ് വിവരം. വീഴ്ചയിൽ തലയോട്ടിക്ക് ഗുരുതരമായി പരുക്കേറ്റു. ഉടൻ തന്നെ കുട്ടിയെ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും രക്ഷിക്കാനായില്ല.

Read More

നേപ്പാൾ ടിബറ്റൻ അതി‍‌ർത്തിയിലെ ഭൂചലനം മരണസംഖ്യ 97 ആയി. മരണസംഖ്യ ഉയർന്നേക്കാം..

നേപ്പാളിനെ പിടിച്ചു കുലുക്കിയ ഭൂചലനത്തിൽ മരണം 97 ആയി. മരണസംഖ്യ ഇനിയും ഉയർന്നേക്കാമെന്നാണ് ചൈനീസ് മാധ്യമങ്ങളുടെ റിപ്പോർട്ട്. ഒരു മണിക്കൂറിനിടെ ആറ് തുടർചലനങ്ങളാണ് റിപ്പോ‍ർട്ട് ചെയ്തത്. നേപ്പാൾ ടിബറ്റ് അതിർത്തിയിൽ 7.1 തീവ്രതയുള്ള ഭൂചലനമാണ് റിക്ടർ സ്കെയിലിൽ രേഖപ്പെടുത്തിയത്. നിരവധി കെട്ടിടങ്ങൾ തക‍ർന്നു. കെട്ടിടങ്ങൾക്കിടയിൽ കുടുങ്ങി കിടക്കുന്നവരെ രക്ഷപ്പെടുത്താനുള്ള ശ്രമങ്ങളും പുരോ​ഗമിക്കുന്നു. ഭൂചലനത്തിൻ്റെ തീവ്രത വ്യക്തമാകുന്ന ദൃശ്യങ്ങളും സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നു.

Read More

വനനിയമ ഭേദഗതി ബിൽ വന്നാൽ അപകടം: പി വി അൻവർ.

അൻവറിനെ കുറിച്ചോ….അൻവറിന്റെ ക്രെഡിബിലിറ്റിയെക്കുറിച്ചോ….അൻവർ ഇപ്പോൾ മൃഗങ്ങളിൽ നിന്നും മനുഷ്യനെ രക്ഷിക്കാൻ ഇറങ്ങിത്തിരിച്ചതിന്റെ ഉദ്ദേശശുദ്ധിയെ കുറിച്ചൊ….അൻവറിന്റെ അറസ്റ്റിനെ കുറിച്ചോ…ഈ അറസ്റ്റ് അൻവറിന് ഉണ്ടാക്കിക്കൊടുത്ത റീച്ചിനെ കുറിച്ചോ ഒന്നും എനിക്കറിയില്ല!! പക്ഷേ അൻവർ ഉയർത്തിയ ഒരു വിഷയം ഉണ്ട്.പതുക്കെ പതുക്കെ കേരളീയർ കേരളത്തിൽ നിന്നും കുടിയിറക്കപ്പെടുന്നതും,കേരളം മൃഗാധിപത്യത്തിലേക്ക് നീങ്ങിക്കൊണ്ടിരിക്കുന്നതും,കേരളത്തിൽ മൃഗങ്ങളുടെ അതിപ്രസരം നിമിത്തം മലയോര ജനതയുടെ ജീവിതം താളം തെറ്റിയതും,9 ദിവസത്തിനുള്ളിൽ എട്ടോളം പേരെ ആന ചവിട്ടി കൊന്നതും,മാസത്തിൽ രണ്ടുമൂന്നു മനുഷ്യർ എന്ന കണക്കിൽ പുലിക്ക് ആഹാരമാകുന്നതും,മൃഗങ്ങളെ പേടിച്ച് മനുഷ്യർക്ക് […]

Read More