കാശില്ലെങ്കിലും ടിക്കറ്റ് ബുക്ക് ചെയ്യാൻ സംവിധാനം അവതരിപ്പിച്ച് റെയിൽവേ. ഇന്ത്യൻ റെയിൽവേ കാറ്ററിങ് ആന്റ് ടൂറിസം കോർപറേഷനാണ് ‘ബുക്ക് നൗ, പേ ലേറ്റർ’ പദ്ധതി അവതരിപ്പിച്ചത്. ഓൺലൈനിൽ ബുക്ക് ചെയ്യുമ്പോൾ അക്കൗണ്ടിൽ പണം ഇല്ലെങ്കിലും ടിക്കറ്റ് ലഭിക്കുന്ന പദ്ധതിയാണിത്. ഐആർസിടിസി അക്കൗണ്ടിലൂടെ ടിക്കറ്റ് സെലക്ട് ചെയ്‌ത ശേഷം ‘പേ ലേറ്റർ’ ഓപ്‌ഷൻ തെരഞ്ഞെടുത്താൽ 14 ദിവസം കഴിഞ്ഞ് പണമടച്ചാൽ മതി. ഈ സമയപരിധിക്കുള്ളിൽ പണം നൽകിയില്ലെങ്കിൽ 3.5 ശതമാനം സേവന നിരക്ക് ബാധകമാകും.
Read MoreMonth: January 2025
തിരുവനന്തപുരത്ത് സ്‌കൂള്‍ ബസ്സില്‍ കത്തിക്കുത്ത്. പ്ലസ് വൺ വിദ്യാർഥി പോലീസ് പിടിയിൽ.
തിരുവനന്തപുരത്ത് സ്‌കൂള്‍ ബസ്സില്‍ കത്തിക്കുത്ത്. നെട്ടയത്തെ സ്വകാര്യ സ്‌കൂള്‍ ബസ്സില്‍ വച്ച് ഒന്‍പതാം ക്ലാസ് വിദ്യാര്‍ഥിയെയാണ് പ്ലസ് വണ്‍ വിദ്യാര്‍ഥി കത്തി കൊണ്ട് കുത്തിപ്പരിക്കേല്‍പ്പിച്ചത്. പരിക്കേറ്റ വിദ്യാര്‍ഥിയെ തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കുത്തിയ വിദ്യാര്‍ഥിയെ വട്ടിയൂര്‍ക്കാവ് പൊലീസ് കസ്റ്റഡിയിലെടുത്തു. കത്തിയും പൊലീസ് കണ്ടെടുത്തതായാണ് റിപ്പോർട്ട്.
Read Moreഇരട്ടക്കൊലപാതകം: പോലീസ് സ്റ്റേഷനിലേക്ക് തള്ളിക്കയറാൻ ശ്രമിച്ച 14 കോൺഗ്രസ് പ്രവർത്തകർക്കെതിരെ കേസെടുത്തു.
ഇരട്ടക്കൊലപാതകത്തിൽ പ്രതിയെ പുറത്തു കാണിക്കാത്തതിൽ പ്രതിഷേധിച്ച് നെന്മാറ പോലീസ് സ്റ്റേഷനിലേക്ക് ചൊവ്വരാത്രി 11 ന് നടത്തിയ പ്രതിഷേധത്തിനിടെ പോലീസ് സ്റ്റേഷൻ മതിലും ഗേറ്റും തകർത്തതിനെതിരെയും, നെന്മാറ പൊലിസ് സ്റ്റേഷനിലെ മതിലും പടിയും തകർത്ത് സ്റ്റേഷനകത്ത് തള്ളി കയറാൻ ശ്രമിച്ച 14 കോൺഗ്രസ്സ് പ്രവർത്തകർക്കെതിരെ കേസെടുത്തു. പ്രതി ചെന്താമരയെ നെന്മാറ സ്റ്റേഷനിലെത്തിച്ചപ്പോഴാണ് പൊലീസ് സ്റ്റേഷനിൽ തള്ളിക്കയറി സംഘർഷാവസ്ഥ സൃഷ്ടിച്ചത് . യൂത്ത് കോൺഗ്രസ്സ് പ്രവർത്തകരായ വിനീഷ് കരിമ്പാറ, നെന്മാറ സ്വദേശികളായ രാജേഷ്, ധർമൻ, രാധാകൃഷ്ണൻ എന്നിവരുൾപ്പെടെ കണ്ടാലറിയാവുന്ന വിനീഷ് […]
Read Moreനെന്മാറ ഇരട്ടക്കൊലപാതകം; കൊല്ലപ്പെട്ട സുധാകരന്റെ മക്കളെ ഏറ്റെടുക്കും: രാഹുൽ മാങ്കൂട്ടത്തിൽ.
ഇരട്ട കൊലപാതകത്തിൽ അനാഥരാക്കപ്പെട്ട സുധാകരന്റെ മക്കളുടെ ആവശ്യങ്ങൾ യൂത്ത് കോൺഗ്രസ് ഏറ്റെടുക്കുമെന്ന് സംസ്ഥാന അധ്യക്ഷൻ രാഹുൽ മാങ്കൂട്ടത്തിൽ അറിയിച്ചു. മക്കളുടെ താല്പര്യവും ആവശ്യങ്ങളും അനുസരിച്ച് മറ്റു തീരുമാനങ്ങൾ എടുക്കുമെന്നും രാഹുൽ അറിയിച്ചു. കൊലപാതകങ്ങൾ നടന്നിട്ട് മൂന്നുദിവസത്തോളമായിട്ടും സർക്കാർ സംവിധാനത്തിന്റെ ഭാഗമായി യാതൊരു ഉറപ്പും ആ കുടുംബത്തിന് ലഭിക്കാതിരിക്കുന്നത് ആശ്ചര്യപ്പെടുത്തുന്നുവെന്നും എംഎൽഎ പറഞ്ഞു. പ്രതിയെ പിടികൂടി പോലീസ് സ്റ്റേഷനിൽ എത്തിച്ചപ്പോൾ സ്വാഭാവികമായി നാട്ടുകാർക്ക് ഉണ്ടായ പ്രതിഷേധത്തെ പോലീസ് കുരുമുളക് പൊടി വിതറി നേരിട്ട രീതി പ്രാകൃതവും വിവേക രഹിതവുമാണെന്നും […]
Read Moreമകനെ ഒളിപ്പിച്ച ശേഷം കാണാനില്ലെന്ന് കാട്ടി പൊലീസിൽ പരാതി നൽകിയ പിതാവ് അറസ്റ്റിൽ. കൊല്ലം ഓയൂരിലാണ് സംഭവം.
ഭാര്യയുമായി പിണങ്ങിക്കഴിയുന്ന നിസാമിനെക്കാണാൻ കഴിഞ്ഞ ദിവസം വീട്ടിലെത്തിയതായിരുന്നു മകൻ. മകനെ വീടിന്റെ ടെറസിൽ ഒളിപ്പിച്ച ശേഷം കാണാനില്ലെന്ന് നാട്ടിൽ പ്രചരിപ്പിക്കുകയായിരുന്നു. പൂയപ്പള്ളി പൊലീസിൽ പരാതി നൽകുകയും ചെയ്തു. പൊലീസും നാട്ടുകാരും മണിക്കൂറുകളോളം നടത്തിയ അന്വേഷണത്തിനൊടുവിൽ കുട്ടിയെ വീടിന്റെ ടെറസിൽ നിന്നും കണ്ടെത്തുകയായിരുന്നു. കുട്ടിയോട് വിവരങ്ങൾ ആരാഞ്ഞപ്പോഴാണ് നിസാറാണ് കുട്ടിയെ ടെറസിൽ ഒളിപ്പിച്ചതെന്ന് മനസിലാക്കാനായത്. പൊലീസിനെ തെറ്റിദ്ധരിപ്പിച്ചതിനും വ്യാജപരാതി നൽകിയതിനുമാണ് ഇയാൾക്കെതിരെ കേസെടുത്തത്. ചെറിയ വെളിനല്ലൂർ റോഡുവിള ദാരുൽ സലാമിൽ നിസാമിനെയാണ് പൂയപ്പള്ളി പൊലീസ് അറസ്റ്റ് ചെയ്തത്.
Read Moreധനസഹായം തിരികെ നൽകി മാതൃകയായി ലോട്ടറി വിൽപ്പനക്കാരൻ ആറുമുഖസ്വാമി. പാലക്കാട് ചിറ്റൂരിലാണ് സംഭവം.
കഴിഞ്ഞയാഴ്ച പാലക്കാട് ചിറ്റൂർ കന്നിമാരി ഭാഗത്ത് വച്ച് വൃദ്ധനായ ലോട്ടറി വിൽപ്പനക്കാരൻ ആറുമുഖസ്വാമിയുടെ കൈയ്യിൽ നിന്നും ബൈക്കിലെത്തിയ ഒരു തട്ടിപ്പുകാരൻ 33 ടിക്കറ്റ് കബളിപ്പിച്ച് കടന്നുകളഞ്ഞു. ആ വാർത്ത അറിഞ്ഞതിനെ തുടർന്ന് ചിറ്റൂർ പ്രതികരണവേദി നഷ്ടപ്പെട്ട ടിക്കറ്റിന്റെ വിലയോടൊപ്പം കുറച്ച് തുക അധികം ചേർത്തി 1800രൂപ നൽകുകയുണ്ടായി. ശേഷം കുറച്ചു ദിവസങ്ങൾക്കു മുമ്പ് മോഷ്ടാവിനെ പോലീസ് പിടികൂടുകയും ആറുമുഖ സ്വാമിയുടെ നഷ്ടപ്പെട്ട ടിക്കറ്റിന്റെ തുക പോലീസ് മോഷ്ടാവിൽ നിന്നും തിരികെ വാങ്ങിച്ചു നൽകുകയും ചെയ്തു. നഷ്ടപ്പെട്ട ടിക്കറ്റ് […]
Read More