ഇനി അപകടം ഉണ്ടാകാതിരിക്കാനുള്ള നടപടിയുണ്ടാവുമെന്നും ഇതിനായി ഉന്നതതല യോഗം ചേരുമെന്നും മന്ത്രി കെ.കൃഷ്ണൻ കുട്ടി അറിയിച്ചു. അപകടം നടന്ന ലോറിയിൽ അമിത ലോഡ് ഇല്ല! ഹൈഡ്രോപ്ലേനിങ് സംഭവിച്ചതാവാമെന്നും അപകട സ്ഥലത്ത് MVD പരിശോധന നടത്തിയതിനു ശേഷം പറഞ്ഞു.
Read MoreMonth: December 2024
മുൻ എഡിഎം നവീൻ ബാബുവിന്റെ മരണം കൊന്നശേഷം കെട്ടിതൂക്കിയതാണെന്ന് സംശയിക്കുന്നതായി ഹർജിക്കാരി ഹൈക്കോടതിയിൽ.
മുൻ എഡിഎം നവീൻ ബാബു തൂങ്ങിമരിച്ചതാണെന്ന് വിശ്വസിക്കാനാകില്ലെന്ന് ഹർജിക്കാരിയായ ഭാര്യ മഞ്ജുഷ ഹൈക്കോടതിയിൽ. നവീൻ ബാബുവിനെ കൊന്നശേഷം കെട്ടിതൂക്കിയതെന്ന് സംശയിക്കുന്നതായി ഹർജിക്കാരി കോടതിയെ അറിയിച്ചു. 55 കിലോയുള്ള നവീൻ ബാബു ചെറിയ കയറിൽ തൂങ്ങിമരിച്ചുവെന്ന് പറഞ്ഞാൽ വിശ്വസിക്കാനാകില്ല. പോസ്റ്റ്മോർട്ടം ശരിയായ വിധത്തിൽ നടന്നിട്ടില്ല. പോസ്റ്റ്മോർട്ടത്തിൽ പല പ്രധാന വിവരങ്ങളും വിട്ടു കളഞ്ഞുവെന്നും ഹർജിക്കാരി കോടതിയെ അറിയിച്ചു. നവീന്‍റെ അടിവസ്ത്രത്തിലെ രക്തക്കറയിലും ഉമിനീർ ഒലിച്ച് ഇറങ്ങിയതിലും അന്വേഷണമുണ്ടായില്ലെന്നും മഞ്ജുഷയുടെ അഭിഭാഷകൻ വാദിച്ചു. ഉത്തരവാദിത്തപ്പെട്ട സ്ഥാനത്തിരുന്ന എടിഎമ്മിന്‍റെ മരണത്തിലാണ് കുടുംബം […]
Read More‘പുഷ്പ 2’ വ്യാജ പതിപ്പ് യൂട്യൂബില്‍; വിഡിയോ കണ്ടത് 26 ലക്ഷം പേർ.
കളക്ഷന്‍ റെക്കോര്‍ഡുകള്‍ ഭേദിച്ച് തിയേറ്ററുകളില്‍ വിജയകരമായി പ്രദര്‍ശനം തുടരുന്നതിനിടെ അല്ലു അര്‍ജുന്‍ ചിത്രം പുഷ്പ 2 ദി റൂളിന്റെ വ്യാജ പതിപ്പ് യൂട്യൂബില്‍. പുഷ്പയുടെ ഹിന്ദി പതിപ്പാണ് യൂട്യൂബില്‍ പ്രത്യക്ഷപ്പെട്ടത്. അപ്ലോഡ് ചെയ്ത് 8 മണിക്കൂറിനുള്ളില്‍ 26 ലക്ഷത്തിലധികം പേരാണ് വിഡിയോ കണ്ടത്. സംഭവം വിവാദമായതോടെ വ്യാജ പതിപ്പിനെതിരെ തെലുഗു ഫിലിം പ്രൊഡ്യൂസര്‍സ് കൗണ്‍സില്‍ പരാതി സമര്‍പ്പിച്ചു. ഇതിനുശേഷം ചിത്രം യൂട്യൂബില്‍ നിന്ന് നീക്കം ചെയ്തു. 1000 കോടി കളക്ഷനിലേക്ക് ചിത്രം നടന്നടുത്തുകൊണ്ടിരിക്കുന്ന വേളയിലാണ് വ്യാജ പതിപ്പ് […]
Read More