Month: December 2024
എം.ആര്.അജിത് കുമാറിന് ഡിജിപിയായി സ്ഥാനക്കയറ്റം; ശിപാര്‍ശ മന്ത്രിസഭായോഗം അംഗീകരിച്ചു.
ഗുരുതര ആരോപണങ്ങളില്‍ അന്വേഷണം നേരിടുന്ന എഡിജിപി എം.ആര്.അജിത് കുമാറിന് ഡിജിപിയായി സ്ഥാനക്കയറ്റം നല്‍കാനുള്ള ശിപാര്‍ശ മന്ത്രിസഭായോഗം അംഗീകരിച്ചു. ജൂലൈ ഒന്നിന് നിലവിലെ പോലീസ് മേധാവി ഷെയ്ഖ് ദര്‍വേസ് സാഹിബ് സര്‍വീസില്‍നിന്ന് വിരമിക്കുമ്പോള്‍ ഉണ്ടാകുന്ന ഒഴിവിലേക്കാണ് അജിത്കുമാറിന് സ്ഥാനക്കയറ്റം നൽകുക. ചീഫ് സെക്രട്ടറിയുടെ അധ്യക്ഷതയിലുള്ള കമ്മിറ്റിയാണ് അജിത് കുമാറിന് സ്ഥാനക്കയറ്റത്തിന് ശിപാര്‍ശ നല്‍കിയിരുന്നത്. വിജിലന്‍സ് അന്വേഷണം നേരിടുന്നതുകൊണ്ട് മാത്രം സ്ഥാനക്കയറ്റം തടയാനാകില്ലെന്ന് ചീഫ് സെക്രട്ടറി വ്യക്തമാക്കിയിരുന്നു. പൂരം കലക്കല്‍, ആര്‍എസ്എസ് നേതാക്കളുമായുള്ള കൂടിക്കാഴ്ച തുടങ്ങിയ വിഷയങ്ങളിലും അജിത്കുമാറിനെതിരേ അന്വേഷണം […]
Read Moreഗവർണറുടെ ക്രിസ്തുമസ് വിരുന്നിൽ മുഖ്യമന്ത്രിയും മന്ത്രിമാരും പങ്കെടുത്തില്ല!! ഗവർണർക്കെതിരായ പ്രതിഷേധത്തിൽ നാല് SFI പ്രവർത്തകർ അറസ്റ്റിലായി.
സർക്കാർ പ്രതിനിധിയായി ചീഫ് സെക്രട്ടറിയെയാണ് ചടങ്ങിലേക്ക് അയച്ചത്. രാജ്ഭവനിലാണ് ഗവർണറുടെ ക്രിസ്തുമസ് വിരുന്ന് നടക്കുന്നത്. നേരത്തേ ഗവർണർ സംഘടിപ്പിക്കുന്ന വിരുന്നിനായി സർക്കാർ പണം അനുവദിച്ചിരുന്നു. അതിനിടെ കേരള സർവകലാശാലയിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാനെതിരെ എസ്എഫ്ഐ പ്രതിഷേധം സംഘടിപ്പിച്ചിരുന്നു. സെനറ്റ് ഹാളിൽ നടക്കുന്ന സെമിനാറിൽ പങ്കെടുക്കാൻ ഗവർണർ എത്തിയതോടെയാണ് എസ്എഫ്ഐ പ്രതിഷേധവുമായി രംഗത്തെത്തിയത്.
Read Moreവന്യജീവി ആക്രമണം; 8 വർഷത്തിനിടെ കേരളത്തിൽ കൊല്ലപ്പെട്ടത് 909 പേർ.
വന്യജീവി ആക്രമണങ്ങൾ കേരളത്തിൽ വർധിക്കുന്നു. മൂന്നു ദിവസത്തിനിടെ സംസ്ഥാനത്ത് കാട്ടാന ആക്രമണത്തിൽ മരിച്ചത് രണ്ട് പേരാണ്. വനംമന്ത്രി എകെ ശശീന്ദ്രൻ നിയമസഭയിൽവെച്ച കണക്കുപ്രകാരം കഴിഞ്ഞ എട്ടുവർഷത്തിനിടെ സംസ്ഥാനത്ത് വന്യജീവി ആക്രമണങ്ങളിൽ 909 പേരാണ് കൊല്ലപ്പെട്ടത്. 7492 പേർക്ക് സാരമായി പരിക്കേറ്റു. ഇതിൽ പിന്നീടുള്ള ജീവിതം പൂർണ്ണമായും കിടക്കയിൽ ആയിപ്പോയവരും ഏറെയുണ്ട്. 2016 മുതൽ 2023 വരെ മാത്രം കേരളത്തിൽ 55,839 വന്യജീവി ആക്രമണങ്ങളുണ്ടായതായാണ് രേഖകൾ വ്യക്തമാക്കുന്നത്. 2016 മുതൽ 2024 വരെയുള്ള കണക്ക് അനുസരിച്ച് വന്യജീവി ആക്രമണത്തിൽ […]
Read Moreഗവർണറുടെ പരിപാടിയിൽ കറുത്ത വസ്ത്രത്തിന് വിലക്ക്!!?സംഭവം താൻ അറിഞ്ഞിട്ടില്ലെന്ന് ഗവർണർ.
ഗവർണറുടെ പരിപാടിയിൽ കറുത്ത വസ്ത്രം ധരിക്കരുതെന്ന് വിലക്കി. സ്കൂളിന് അവരുടെ യൂണിഫോം ഉണ്ടല്ലോ!! എന്തിനാണ് അങ്ങനെ ഒരു സർക്കുലർ. സംഭവം താൻ അറിഞ്ഞിട്ടില്ലെന്ന് ഗവർണർ പറഞ്ഞു.
Read Moreസഞ്ചാരികളെ ഇതിലെ… നെല്ലിയാമ്പതിയിൽ ഇന്നലെ ടൂറിസ്റ്റ്കളുടെ തിരക്ക് അനുഭവപ്പെട്ടു.
ജോജി തോമസ് ഡിസംബർ ആയതോടെ തണുത്ത അന്തരീക്ഷവും, കോടമഞ്ഞും വനമേഖലയിൽ പച്ചപ്പും നിലനിൽക്കുന്നതിനാൽ നെല്ലിയാമ്പതിയിലേക്ക് സഞ്ചാരികളുടെ ഒഴുക്ക് ആരംഭിച്ചു. രണ്ടാം ശനി, ഞായർ അവധി ദിവസങ്ങളിലായി നെല്ലിയാമ്പതിയിലേക്ക് സഞ്ചാരികളുടെ വാഹനത്തിരക്ക് കൂടി. എല്ലാ റിസോർട്ടുകളിലും കഴിഞ്ഞ രണ്ട് ദിവസമായി നല്ല തിരക്കായിരുന്നു.
Read More