കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് അസോസിയേഷൻ നെന്മാറ നിയോജക മണ്ഡലം സമ്മേളനം ആരംഭിച്ചു. പന്ത്രണ്ടാം പെൻഷൻ പരിഷ്കരണ കമ്മീഷനെ നിയമിക്കണമെന്ന് നിയോജകമണ്ഡലം നാല്പതാം വാർഷിക സമ്മേളന കൗൺസിൽ ആവശ്യപ്പെട്ടു. രണ്ടു ദിവസങ്ങളിലായി നടക്കുന്ന സമ്മേളനത്തിന്റെ കൗൺസിൽ യോഗം സംസ്ഥാന കമ്മിറ്റി അംഗം കെ. രാമനാഥൻ ഉദ്ഘാടനം ചെയ്തു. നിയോജകമണ്ഡലം പ്രസിഡന്റ് ആർ. രാധാകൃഷ്ണൻ അധ്യക്ഷനായി. എ. ശിവരാമൻ, കെ. വിജയൻ, എ. പി. ബാബു, എ. മോഹനൻ, പി. സുബ്രഹ്മണ്യൻ, കെ. മണികണ്ഠൻ, പി. ആറുമുഖ സ്വാമി, […]
Read MoreMonth: December 2024
എൻ സി ആർ പി എസ് റബ്ബർ കർഷക സംഗമം ശനിയാഴ്ച മണ്ണാർക്കാട്; ദേശീയ രക്ഷാധികാരി അഡ്വ. സുരേഷ് കോശി ഉദ്ഘാടനം ചെയ്യും.
വിലയില്ലെങ്കിൽ റബ്ബറില്ല! മുദ്രാവാക്യമുയർത്തി എൻ സി ആർ പി എസ് മണ്ണാർക്കാട് റീജിയൻ റബർ കർഷക സംഗമം ശനിയാഴ്ച്ച രാവിലെ 10 ന് മണ്ണാർക്കാട് റൂറൽ ബാങ്ക് ഓഡിറ്റോറിയത്തിൽ നടത്തുന്നു. പ്രകടനപത്രികയിൽ പറഞ്ഞിരിക്കുന്ന 250 രൂപ റബറിൻ്റെ താങ്ങുവിലയായി നൽകുക, റബ്ബർ ബോർഡിൽ നിന്ന് ലഭിക്കേണ്ട സഹായധനം യഥാസമയം ലഭ്യമാക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചു കൊണ്ടാണ് റബ്ബർ കർഷകസംഗമം നടത്തുന്നത്. 250 രൂപ ലഭിക്കാതെ റബർ വിൽക്കില്ല എന്ന തീരുമാനത്തിലാണ് എൻ സി ആർ പി എസ് […]
Read Moreആലപ്പുഴ വാഹനാപകടം: ഒരു വിദ്യാർഥി കൂടി മരിച്ചു, മരണം ആറായി.
ആലപ്പുഴ വാഹനാപകടത്തിൽ ഒരു വിദ്യാർഥി കൂടി മരിച്ചു. എടത്വ സ്വദേശി ആൽവിൻ ജോർജാണ് മരിച്ചത്. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരണം. ഇതോടെ അപകടത്തിൽ മരിച്ച വിദ്യാർഥികളുടെ എണ്ണം ആറായി. പരിക്കേറ്റ മൂന്ന് പേർ ചികിത്സയിൽ തുടരുന്നുണ്ട്. കളർകോട് കെഎസ്ആർടിസി ബസും കാറും കൂട്ടിയിടിച്ചായിരുന്നു അപകടം. വണ്ടാനം മെഡിക്കല്‍ കോളജ് വിദ്യാര്‍ഥികള്‍ സഞ്ചരിച്ച ടവേര കാറാണ് അപകടത്തില്‍പ്പെട്ടത്. കെഎസ്ആര്‍ടിസി സൂപ്പര്‍ ഫാസ്റ്റ് ബസിലേക്ക് കാര്‍ ഇടിച്ചുകയറുകയായിരുന്നു.
Read Moreഎസ്എസ്എല്‍സി സര്‍ട്ടിഫിക്കറ്റില്‍ ഇത്തവണയും മാര്‍ക്കുണ്ടാവില്ല!!
കോഴിക്കോട്: എസ്എസ്എല്‍സി സര്‍ട്ടിഫിക്കറ്റില്‍ ഇത്തവണയും മാര്‍ക്ക് രേഖപ്പെടുത്തില്ല. മാര്‍ക്കിന് പകരം ഗ്രേഡായിരിക്കും രേഖപ്പെടുത്തുകയെന്ന് 2025 മാര്‍ച്ചിലെ പരീക്ഷാവിജ്ഞാപനം പറയുന്നു. പരീക്ഷാഫലം പ്രഖ്യാപിച്ച് മൂന്നുമാസത്തിനുള്ളില്‍ വിദ്യാര്‍ഥികള്‍ക്ക് മാര്‍ക്ക് വിവരം നല്‍കില്ല. 90 മുതല്‍ 100 ശതമാനംവരെ മാര്‍ക്ക് ലഭിക്കുന്ന വിദ്യാര്‍ഥികളെ ഒന്നിച്ച് എ പ്ലസ് എന്ന ഒറ്റഗ്രേഡില്‍ ഉള്‍പ്പെടുത്തിക്കൊണ്ട് ഉന്നതകോഴ്‌സ് പ്രവേശനത്തിനുള്ള പട്ടിക തയ്യാറാക്കുമ്പോള്‍ ഒട്ടേറെപ്പേര്‍ ഒരേ റാങ്കിലെത്തുന്നുവെന്ന പ്രശ്‌നം ഈ വര്‍ഷവും തുടരാനാണ് സാധ്യത. മാര്‍ക്ക് അധിഷ്ഠിതമായ പരീക്ഷാസമ്പ്രദായം കുട്ടികളില്‍ കൂടുതല്‍ അനാരോഗ്യകരമായ മത്സരം ക്ഷണിച്ചുവരുത്തുമെന്നാണ് പരീക്ഷാ […]
Read Moreഅയിലൂർ പഞ്ചായത്തിൽ കേരഗ്രാമം പദ്ധതി നടപ്പിലാക്കുന്നു.
നെന്മാറ : അയിലൂർ പഞ്ചായത്തിലെ 100 ഹെക്ടർ പ്രദേശത്ത് കൃഷിവകുപ്പിന്റെ കേരഗ്രാമം പദ്ധതി നടപ്പിലാക്കുന്നു. ഇതിന്റെ ഭാഗമായി വാർഡ് തല സമിതികളുടെ രൂപീകരണം ആരംഭിച്ചു. പദ്ധതിയുടെ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് വിഗ്നേഷ് നിർവ്വഹിച്ചു. കൃഷി ഓഫീസർ കൃഷ്ണ അധ്യക്ഷത വഹിച്ചു. തെങ്ങ് കൃഷി കൂടുതലുള്ള പഞ്ചായത്തുകളെയാണ് കേരഗ്രാമം പദ്ധതിയിലേക്ക് തിരഞ്ഞെടുത്തിരിക്കുന്നത്. രണ്ട് ഹെക്ടറിൽ താഴെയുള്ള ചെറുകിട നാമ മാത്ര കർഷകരെയാണ് കേരഗ്രാമം പദ്ധതിയിൽ ഉൾപ്പെടുത്തി ആനുകൂല്യങ്ങൾ നൽകുക. നെൽപ്പാടങ്ങളിലെ വരമ്പുകളിലെ തെങ്ങ് കൃഷിയെ പദ്ധതിയിൽ ഉൾപ്പെടുത്തിയിട്ടില്ല. ഈ […]
Read Moreകൊഴിഞ്ഞാമ്പാറ അപ്പുപ്പിള്ളയൂരിൽ കെഎസ്ആർടിസി ബസും സ്വകാര്യ ബസ്സും കൂട്ടിയിടിച്ചു.
ഇന്ന് വൈകിട്ട് 6.30 ന് പൊള്ളാച്ചിയിൽ നിന്നും പാലക്കാട് ഭാഗത്തേക്ക് പോകുന്ന കെഎസ്ആർടിസി ബസും പാലക്കാട് നിന്നും കൊഴിഞ്ഞാമ്പാറ ഭാഗത്തേക്ക് വരുന്ന സ്വകാര്യ ബസ്സുമാണ് കൂട്ടിയിടിച്ചത്. നിസ്സാര പരിക്കേറ്റ രണ്ട് ബസുകളിലുമായി ഉണ്ടായിരുന്ന മുപ്പതോളം യാത്രക്കാരെ നാട്ടുകല്ലിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ച് പ്രാഥമിക ചികിത്സ നൽകി വിട്ടയച്ചു. ഗുരുതരപരിക്കുകളോടെ സ്വകാര്യ ബസിന്റെ ഡ്രൈവർ കൊഴിഞ്ഞാമ്പാറ നെല്ലിപ്പള്ളം സ്വദേശി ശരവണൻ (34 ) കോയമ്പത്തൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടി.
Read More