ടി.പി. ചന്ദ്രശേഖരന്‍ വധക്കേസിലെ മൂന്നാം പ്രതി കൊടി സുനിക്ക് പരോള്. 30 ദിവസത്തെ പരോളില്‍ സുനി തവനൂര്‍ ജയിലില്‍ നിന്ന് കഴിഞ്ഞദിവസം പുറത്തിറങ്ങി. പരോളിനായി കൊടിസുനിയുടെ അമ്മ മനുഷ്യാവകാശ കമ്മീഷന് നല്‍കിയ അപേക്ഷ പരിഗണിച്ചുകൊണ്ടാണ് തീരുമാനം. എങ്കിലും കൊടി സുനിക്ക് പരോൾ അനുവദിച്ചത് എങ്ങനെയെന്നും, ആഭ്യന്തര വകുപ്പ് മന്ത്രി അറിയാതെ ജയിൽ ഡിജിപിക്ക് പരോൾ അനുവദിക്കാൻ കഴിയില്ലെന്നും ടിപി ചന്ദ്രശേഖരന്റെ ഭാര്യ കെ. കെ. രമ പറഞ്ഞു.
Read MoreMonth: December 2024
കൊച്ചി കലൂർ സ്റ്റേഡിയത്തിന്റെ വിഐപി ഗാലറിയിൽ നിന്ന് വീണ് ഉമ തോമസ് എംഎൽഎ ക്ക് ഗുരുതര പരിക്ക്. ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ തുടരുന്നു. 24 മണിക്കൂർ നിരീക്ഷണം വേണമെന്ന് മെഡിക്കൽ ബുള്ളറ്റിൻ.
കൊച്ചി കലൂർ ജവഹർലാൽ നെഹ്റു ഇൻ്റർനാഷണൽ സ്റ്റേഡിയത്തിൻ്റെ വിഐപി ഗാലറിയിൽ നിന്ന് വീണ് ഉമ തോമസ് എംഎൽഎയ്ക്ക് ഗുരുതര പരിക്ക്. തൃക്കാകര എംഎൽഎയും കോൺഗ്രസ് നേതാവുമായ ഉമ തോമസിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കോൺക്രീറ്റിൽ തലയടിച്ചാണ് വീണതെന്ന് ദൃക്സാക്ഷികൾ പറയുന്നു. എംഎൽഎയുടെ തലക്ക് ഗുരുതരമായി പരുക്കേറ്റിട്ടുണ്ടെന്നാണ് ലഭിക്കുന്ന വിവരം. കലൂർ സ്റ്റേഡിയത്തിൽ ഇന്ന് നടന്ന നൃത്ത പരിപാടിയിൽ പങ്കെടുക്കാൻ എത്തിയതായിരുന്നു എംഎൽഎ. വിഐപി ഗാലറിയിൽ നിന്ന് 20 അടിയോളം താഴ്‌ചയിലേക്ക് എംഎൽഎ വീണുവെന്നാണ് മനസിലാക്കുന്നത്. പരിപാടിയിൽ പങ്കെടുക്കാൻ മന്ത്രി […]
Read Moreനടന് ദിലീപ് ശങ്കര്‍ ഹോട്ടലിനുള്ളില്‍ മരിച്ച നിലയിലയിൽ. ഇദ്ദേഹം താമസിച്ച ഹോട്ടൽ മുറിയില്‍ നിന്ന് ദുര്‍ഗന്ധം വമിച്ചതോടെ മുറി തുറന്ന് നോക്കിയപ്പോഴാണ് നടനെ മരിച്ച നിലയില്‍ കണ്ടെത്തിയത്.
സിനിമാ സീരിയല്‍ നടന് ദിലീപ് ശങ്കറിനെ ഹോട്ടലിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. തിരുവനന്തപുരം വാൻറോസ് ജംഗ്ഷനിലെ സ്വകാര്യ ഹോട്ടലിലാണ് ഇദ്ദേഹത്തെ മരിച്ച നിലയിൽ കണ്ടെത്തിയത്. മരണകാരണം വ്യക്തമായിട്ടില്ല.നാല് ദിവസം മുമ്പാണ് ദിലീപ് ശങ്കര്‍ ഹോട്ടലില്‍ മുറിയെടുത്തത്. സീരിയൽ അഭിനയത്തിനായാണ് ഇദ്ദേഹം മുറിയെടുത്തത് എന്നാണ് വിവരം. എന്നാൽ രണ്ട് ദിവസമായി അദ്ദേഹം മുറിവിട്ട് പുറത്തേക്കു പോയിട്ടില്ലെന്നാണ് ഹോട്ടൽ അധികൃതർ നല്കുന്ന വിവരം. ഒപ്പം അഭിനയിക്കുന്നവര്‍ ദിലീപിനെ ഫോണില്‍ വിളിച്ചിരുന്നെങ്കിലും കിട്ടിയിരുന്നില്ല. ഇവരും ഹോട്ടലിലേക്ക് അന്വേഷിച്ച് എത്തിയിരുന്നു. ഇന്ന് മുറിയില്‍ […]
Read Moreന്യൂ ഇയർ ആശംസകൾ ക്ലിക്ക് ചെയ്യുന്നവർക്ക് മുന്നറിയിപ്പുമായി കേരള പൊലീസ്.
ന്യൂ ഇയർ ആശംസകൾ ക്ലിക്ക് ചെയ്യുന്നവർക്ക് മുന്നറിയിപ്പുമായി കേരള പൊലീസ്. അടുത്ത കുറച്ച് ദിവസങ്ങളിൽ, സൈബർ തട്ടിപ്പുകാർക്ക് നിങ്ങളുടെ വാട്സ് ആപ്പിലേക്ക് പുതുവത്സരാശംസ അയക്കാൻ കഴിയും, അതിൽ ഒരു പുതിയ എ.പി.കെ ഫയൽ തരം മാൽവെയറിലേക്കുള്ള ലിങ്ക് അടങ്ങിയിരിക്കാം. നിങ്ങളുടെ പേരിൽ നിങ്ങളുടെ സുഹൃത്തുക്കൾക്ക് പുതുവത്സരാശംസകൾ അയക്കാം. നിങ്ങൾക്ക് താൽപര്യമുണ്ടെങ്കിൽ, കാർഡ് ലഭിക്കാൻ ഇതോടൊപ്പമുള്ള ലിങ്കിൽ ക്ലിക്കുചെയ്യുക എന്ന് അറിയിക്കും.അത്തരമൊരു ലിങ്ക് അയച്ചാൽ, ആ ലിങ്കിൽ ക്ലിക്ക് ചെയ്യരുതെന്നാണ് കേരള പൊലീസ് മുന്നറിയിപ്പ് നൽകിയത്. സൈബർ കുറ്റവാളികൾ […]
Read Moreഓടികൊണ്ടിരുന്ന ബസ്സിൽ നിന്നും തെറിച്ചു വീണ യുവതിക്കു ദാരുണാന്ത്യം.
ഇന്ന് രാവിലെ 6.30ന് തിരുവില്വാമല – പഴയന്നൂർ റോഡിൽ കാട്ടുകുളം സ്കൂളിനു സമീപമാണ് അപകടം. കാടാമ്പുഴ ക്ഷേത്രദർശനത്തിനായി പോവുകയായിരുന്ന കൂട്ടുപാതയിലെ ഇന്ദിരദേവിക്കാണ് ധരുണാന്ത്യം സംഭവിച്ചത്. അപകടത്തെ തുടർന്ന് ഒറ്റപ്പാലം സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല!.
Read Moreഇനി കുത്തിവെപ്പിനെ പേടിക്കേണ്ട! സൂചിയില്ലാ സിറിഞ്ചുകൾ വികസിപ്പിച്ച് ബോംബെ ഐഐടി.
ഇനി സൂചിയെ പേടിച്ച് കുത്തിവെപ്പ് ഒഴിവാക്കേണ്ട. സൂചിയില്ലാ സിറിഞ്ചുകൾ വികസിപ്പിച്ച് ബോംബെ ഐഐടി. ഷോക്ക് സിറിഞ്ച് എന്ന് അറിയപ്പെടുന്ന ഇവ തൊലിക്ക് നാശമുണ്ടാക്കുകയോ അണുബാധയുണ്ടാക്കുകയോ ചെയ്യില്ല. എയറോസ്‌പേസ് എൻജിനിയറിങ് അടിസ്ഥാനപ്പെടുത്തിയാണ് ഇവ വികസിപ്പിച്ചിരിക്കുന്നത്. ശബ്ദത്തേക്കാൾ വേഗത്തിൽ സഞ്ചരിക്കാൻ കഴിയുന്ന ഊർജ സമ്മർദതരംഗങ്ങളിലൂടെയാണ് (ഷോക്ക് വേവ്‌സ്) സിറിഞ്ചിലുള്ള മരുന്ന് ശരീരത്തിൽ പ്രവേശിക്കുന്നത്. ചെറിയൊരു മുറിവുണ്ടാക്കുന്നുണ്ട്. എന്നാൽ അത് തലമുടിയുടെ വീതിയോളം മാത്രമാണ്. ഒരു വിമാനം വേഗത്തിൽ പറക്കുമ്പോൾ അത് വായുവിനെ ശക്തമായി തള്ളിമാറ്റുന്നു. അതേപോലെയുള്ള തരംഗം ഇവിടെ സൃഷ്ടിക്കപ്പെടുമ്പോൾ […]
Read More