Month: November 2024

പാലക്കാട് ഇന്നും നാളെയും ഡ്രൈ ഡേ

ഉപതെരഞ്ഞെടുപ്പിനോടനുബന്ധിച്ച് പാലക്കാട് നിയമസഭാ മണ്ഡലപരിധിയിൽ 20ന് വോട്ടെടുപ്പ് അവസാനിക്കുന്നതിന്റെ 48 മണിക്കൂർ മുമ്പും വോട്ടെണ്ണൽ ദിനമായ 23നും ഡ്രൈ ഡേ പ്രഖ്യാപിച്ച് കലക്ടർ ഉത്തരവിട്ടു.

Read More

ഒലിപ്പാറ വനമേഖലയിൽ കാട്ടാന ചരിഞ്ഞ നിലയിൽ.

വനത്തിനകത്ത് കാട്ടാന ചരിഞ്ഞു. നെല്ലിയാമ്പതി വനം റേഞ്ചിൽ പെട്ട തിരുവഴിയാട് സെക്ഷനു കീഴിലാണ് മോഴയാനയെ ചരിഞ്ഞ നിലയിൽ കണ്ടെത്തിയത്. അയിലൂർ പഞ്ചായത്തിലെ നേർച്ചപ്പാറക്ക് സമീപം ഒലിപ്പാറ പുഴയ്ക്ക് മുകളിലായി കിടപ്പ് കല്ല് ഭാഗത്താണ് കാട്ടാനയുടെ ജഡം രാവിലെ 9 മണിയോടെ കണ്ടെത്തിയത്. തൂക്കുവേലി നിർമ്മാണവുമായി ബന്ധപ്പെട്ട തൊഴിലാളികളാണ് കാട്ടാനയെ ചരിഞ്ഞനിലയിൽ കാട്ടിനുള്ളിൽ കണ്ടത്. തുടർന്ന് വനം ജീവനക്കാരെ വിവരമറിയിച്ചത്. നെന്മാറ ഡി. എഫ്. ഒ. കെ പ്രവീണിന്റെ നേതൃത്വത്തിൽ മേൽ നടപടികൾ സ്വീകരിച്ചു. നെല്ലിയാമ്പതി റെയിഞ്ച് ഫോറസ്റ്റ് […]

Read More

ട്രെയിനിലോ, പാളത്തിലോ റീല്‍ ചെയ്താല്‍ ഇനി ജയിലില്‍ പോകും. ജാഗ്രതൈ..⚠️

ഇനി മുതല്‍ രാജ്യത്ത് റെയില്‍വേ സ്റ്റേഷനുകളിലും, ട്രെയിനുകളിലും നിന്ന് റീല്‍ ചെയ്യുന്നവർക്കെതിരെ കർശന നടപടി. സുരക്ഷിതമായ തീവണ്ടി ഗതാഗതത്തിന് ഭീഷണിയും കോച്ചുകള്‍ക്കും റെയില്‍വേ പരിസരത്ത് യാത്രക്കാർക്കും അസൗകര്യവും ഉണ്ടായാല്‍ കർശന നടപടി സ്വീകരിക്കുമെന്നാണ് റെയില്‍വേയുടെ മുന്നറിയിപ്പ്.  ഇത്തരത്തില്‍ കേസുകള്‍ രജിസ്റ്റർ ചെയ്യാൻ എല്ലാ സോണുകളിലെയും ഉദ്യോഗസ്ഥർക്ക് ബോർഡ് നിർദ്ദേശം നല്‍കിയിട്ടുണ്ട്. റെയില്‍വേ ട്രാക്കുകളിലെയും ഓടുന്ന ട്രെയിനുകളിലെയും സ്റ്റണ്ടുകള്‍ മൊബൈല്‍ ഫോണില്‍ പകർത്തി സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിക്കുന്നതിന് പിന്നാലെയാണ് റെയില്‍വേ ബോർഡിന്റെ ഉത്തരവ്. അടുത്തിടെ സമാനമായ വീഡിയോകള്‍ നിരവധി […]

Read More