Month: November 2024

കാട്ടാന ചരിഞ്ഞ സംഭവം; വീഴ്ചയിലെ പരുക്കുമൂലമെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്.

വീഴ്ചയിലെ പരിക്കു മൂലം ആന്തരിക അവയവങ്ങൾക്ക് ഏറ്റ ക്ഷതമാണ് കാട്ടാന ചരിയാൻ കാരണമെന്ന് പോസ്റ്റ്മോർട്ടം രേഖകൾ. അയിലൂർ പഞ്ചായത്തിലെ നേർച്ചപ്പാറയിലാണ് കഴിഞ്ഞദിവസം വനത്തിനകത്ത് കാട്ടാന ചരിഞ്ഞതായി കണ്ടെത്തിയത്. നെല്ലിയാമ്പതി വനം റേഞ്ച് ജീവനക്കാരുടെയും വെറ്റിനറി സർജന്റെയും നേതൃത്വത്തിൽ കഴിഞ്ഞദിവസം രാത്രി 10 മണിയോടെ വനമേഖലയിൽ തന്നെ പോസ്റ്റുമോർട്ടം നടപടികൾക്ക് ശേഷം ആനയുടെ ജഡം സംസ്കരിച്ചു. കഴിഞ്ഞ കുറെ മാസങ്ങളായി ശാരീരിക അവശത മൂലം തീറ്റ തേടാൻ ബുദ്ധിമുട്ടുകയും പൂർണ്ണമായി ദഹിക്കാതെ ഭക്ഷണം വിസർജിച്ച നിലയിലുമാണ് ആനയെ കണ്ടിരുന്നത്. […]

Read More

എൽഐസി ഏജൻറുമാരുടെ ധർണ ഇന്ന് എറണാകുളം രാജാജി റോഡിൽ. എംപി ബെന്നി ബെഹനാൻ ഉദ്ഘാടനം ചെയ്യും.

എൽഐസിയിൽ പഴയ പോളിസികൾ പിൻവലിച്ച് റീഫയലിംഗ് നടത്തി പുതിയ പദ്ധതികൾ നടപ്പാക്കിയതിനെത്തുടർന്ന് ഏജന്റുമാരടക്കം നേരിടുന്ന പ്രശ്ന‌ങ്ങൾ പരിഹരിക്കണമെന്നാവശ്യപ്പെട്ട് ഓൾ ഇന്ത്യ എൽഐസി ഏജന്റ്സ് ഫെഡറേഷൻ എറണാകുളം ഡിവിഷൻ തലത്തിൽ ഇന്നു ധർണ നടത്തും. ഫെഡറേഷൻ രാജ്യ വ്യാപകമായി നടത്തുന്ന സമരങ്ങളുടെ തുടർച്ചയായാണു ധർണ സംഘടിപ്പിക്കുന്നതെന്ന് ദേശീയ സെക്രട്ടറി പി.അനിൽകുമാർ, ഡിവിഷൻ പ്രസിഡന്റ് ടി.ഡി. സെൽവൻ എന്നിവർ വാർത്താസമ്മേളനത്തിൽ പറഞ്ഞു. എറണാകുളം രാജാജി റോഡിൽനിന്ന് ഇന്നു രാവിലെ 9.30 ന് പ്രകടനമായി എത്തിച്ചേർന്ന് എൽ ഐസി ഡിവിഷൻ ഓഫീസിനു […]

Read More

പാലക്കാടൻ പോരിൻ്റെ വിധിയെഴുത്ത് ഇന്ന്

ഷാഫി പറമ്പിൽ വടകരയിൽ നിന്നും എംപി ആയതിനെ തുടർന്ന് ഒഴിവ് വന്ന പാലക്കാട് നിയമസഭ മണ്ഡലത്തിൽ ഉപതിരഞ്ഞെടുപ്പ് ഇന്ന് നടക്കും.വാശിയേറിയ മത്സരത്തിൽ മൂന്ന് മുന്നണികളും പ്രതീക്ഷ വെക്കുന്ന മണ്ഡലത്തിൽ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചത് മുതൽ വിവാദങ്ങളും കത്തിനിന്നത് പോരാട്ടം ചൂട് പിടിപ്പിച്ചു.യുഡിഎഫ് സ്ഥാനാർത്ഥി രാഹുൽ മാങ്കൂട്ടത്തിൽ, ബിജെപി കൃഷ്ണകുമാർ, എൽഡിഎഫ് സ്വതന്ത്രൻ സരിൻ എന്നിവരാണ് പ്രധാന സ്ഥാനാർത്ഥികൾ.23 നാണ് വോട്ടെണ്ണൽ.

Read More

പാലക്കാട് ഇന്ന് ബൂത്തിലേക്ക്; വോട്ടെടുപ്പ് ഏഴിന് തുടങ്ങി.

ഉപതെരഞ്ഞെടുപ്പിനുള്ള എല്ലാ ഒരുക്കളും പൂർത്തിയായതായി തെരഞ്ഞെടുപ്പ് കമ്മീഷൻ. അന്തിമ വോട്ടര്‍ പട്ടിക പ്രകാരം ആകെ 1,94,706 വോട്ടര്‍മാരാണ് ഇത്തവണ വോട്ടു രേഖപ്പെടുത്തുന്നത്. ഇതില്‍ 1,00,290 പേര്‍ സ്ത്രീ വോട്ടര്‍മാരാണ്. 2306 പേര്‍ 85 വയസിനു മുകളില്‍ പ്രായമുള്ളവരും 780 പേര്‍ ഭിന്നശേഷിക്കാരും നാലു പേര്‍ ട്രാന്‍സ്ജെന്‍ഡേഴ്സുമാണ്.2445 കന്നിവോട്ടര്‍മാരും 229 പ്രവാസി വോട്ടര്‍മാരുമുണ്ട്. രാവിലെ ഏഴു മുതല്‍ വൈകുന്നേരം ആറു വരെയാണ് വോട്ടെടുപ്പ്. പാലക്കാട് ഗവ.വിക്ടോറിയ കോളജിലെ കേന്ദ്രത്തില്‍ നിന്ന് പോളിംഗ് ഉദ്യോഗസ്ഥര്‍ക്കുള്ള സാമഗ്രികള്‍ വിതരണം ചെയ്തു. വോട്ടെടുപ്പിനു […]

Read More

എ.ആര്‍. റഹ്‌മാനും ഭാര്യയും വേര്‍പിരിഞ്ഞു! ഭര്‍ത്താവുമായി വേര്‍പിരിയുന്നതായി സൈറ തന്നെ തുറന്നു പറഞ്ഞു.

സംഗീത സംവിധായകനും ഗായകനുമായ എ.ആര്‍. റഹ്‌മാനും ഭാര്യ സൈറയും വിവാഹമോചനം നേടി. ഭര്‍ത്താവുമായി വേര്‍പിരിയുന്നതായി സൈറ തന്നെയാണ് തുറന്ന് പറഞ്ഞത്. സൈറയുടെ അഭിഭാഷക വന്ദന ഷായാണ് ഇരുവരും വേര്‍പിരിയാനുള്ള തീരുമാനത്തെക്കുറിച്ച് ഔദ്യോഗികപ്രസ്താവന പുറത്തിറക്കിയത്. 1995 ല്‍ ആയിരുന്നു റഹ്‌മാന്‍ – സൈറ വിവാഹം.

Read More

കേന്ദ്രം നൽകുന്ന നെല്ലിൻ്റെ താങ്ങുവിലയായ 23 രൂപ കർഷകർക്ക് നേരിട്ട് അക്കൗണ്ടിലേക്ക് നൽകണം; കർഷക സംരക്ഷണ സമിതി.

കേന്ദ്രം നൽകുന്ന നെല്ലിൻ്റെ താങ്ങുവിലയായ 23 രൂപ കർഷകർക്ക് നേരിട്ട് അക്കൗണ്ടിലേക്ക് നൽകുവാൻ വേണ്ട നടപടികൾ സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്രമന്ത്രി സുരേഷ് ഗോപിയുമായി കർഷക സംരക്ഷണ സമിതി ഭാരവാഹികൾ ചർച്ച നടത്തി.രക്ഷാധികാരി ചിദംബരൻ കുട്ടി മാസ്റ്റർ, പ്രസിഡൻറ് സി. വിജയൻ, വൈസ് പ്രസിഡൻറ് ശിവാനന്ദൻ, ജനറൽ സെക്രട്ടറി സി. പ്രഭാകരൻ തുടങ്ങിയവർ ചർച്ചയിൽ പങ്കെടുത്തു.

Read More

ദൃശ്യം മോഡൽ കൊലപാതകം.. കരുനാഗപ്പള്ളിയിൽ നിന്നും കാണാതായ സ്ത്രീയെ കൊന്ന് കുഴിച്ചുമൂടി. സുഹൃത്ത് ജയചന്ദ്രൻ കസ്റ്റഡിയിൽ.

വിജയലക്ഷമിയും സുഹൃത്തായ ജയചന്ദ്രനും അടുപ്പത്തിലായിരുന്നു. പരിശോധനയിൽ മൃതദേഹം കണ്ടെത്തി. അമ്പലപ്പുഴ പോലീസ് കേസെടുത്തു.

Read More

പുല്ല് വെട്ടാൻ പോയ സ്ത്രീയെ പുലി കടിച്ചു കൊന്നു!സംസ്ക്കാര ചടങ്ങുകള്‍ക്കിടെ വീണ്ടും മൃതദേഹം കടിച്ചെടുത്ത് പോകാൻ ശ്രമം. ബെംഗളൂരു ഗൊല്ലറഹട്ടിയിലെ കമ്ബളുവിലാണ് സംഭവം.

വീടിന് സമീപത്തെ കൃഷിയിടത്തില്‍ പുല്ല് വെട്ടാൻ പോയതായിരുന്നു കരിമമ്മ (45) ക്കാണ് ദാരുണാന്ത്യം സംഭവിച്ചത് . വനത്തോട് ചേർന്ന ഇടമായതിനാല്‍ പലപ്പോഴും ഇവിടെ പുള്ളിപ്പുലികള്‍ എത്താറുണ്ട്. സമീപകാലത്ത് ഗ്രാമവാസികള്‍ക്ക് സമീപത്തേക്ക് പോകരുതെന്ന് മുന്നറിയിപ്പ് നല്‍കിയിരുന്നു. പുല്ല് വെട്ടാൻ പോയ കരിമമ്മയെ ഏറെ നേരം കഴിഞ്ഞിട്ടും കാണാതായതോടെ വീട്ടുകാർ തിരച്ചില്‍ നടത്തുകയും പാതി ഭക്ഷിച്ച നിലയില്‍ മൃതദേഹം കണ്ടെത്തുകയും ചെയ്തു. തുടർന്ന് ഇവർ വിവരം വനംവകുപ്പ് ഉദ്യോഗസ്ഥരെ അറിയിക്കുകയായിരുന്നു. പിന്നാലെ ടാസ്‌ക് ഫോഴ്‌സിന്റെ 30 അംഗ സംഘവും വനംവകുപ്പിലെ […]

Read More