Month: November 2024

വോളിബോൾ ടൂർണമെന്റ് സംഘടിപ്പിക്കുന്നു.

ഗ്രാമോത്സവം 2024 എന്ന പേരിൽ വോളിബോൾ ടൂർണമെന്റ് സംഘടിപ്പിക്കുന്നു. ജില്ലാ വോളിബോൾ ടെക്നിക്കൽ കമ്മിറ്റിയും ഇഷാ യോഗ ഫൗണ്ടേഷൻ കോയമ്പത്തൂരും സംയുക്തമായാണ് ടൂർണമെന്റ് സംഘടിപ്പിക്കുന്നത്. അയിലൂർ എസ് എം ഹൈസ്കൂൾ ഗ്രൗണ്ടിലും യുപി സ്കൂൾ ഗ്രൗണ്ടിലുമായി നവംബർ 30 ഡിസംബർ 1 തീയതികളിൽ ആയാണ് മത്സരം നടക്കുക. 15 നും 50 നും ഇടയിൽ പ്രായമുള്ള പുരുഷന്മാർക്കാണ് മത്സരം. വിജയിക്കുന്ന ടീമുകൾക്ക് സോണൽ മത്സരങ്ങളിൽ പങ്കെടുക്കാൻ അവസരവും ക്യാഷ് അവാർഡ് നൽകും. മത്സരത്തിൽ പങ്കെടുക്കാൻ താല്പര്യമുള്ള ടീമുകൾ […]

Read More

കാസർകോട് താർ ജീപ്പ് ഡിവൈഡറിലിടിച്ചു മറിഞ്ഞു. നാല് വിദ്യാർഥികൾക്ക് പരിക്കേറ്റു. രണ്ടുപേരുടെ നില ഗുരുതരം.

ഇന്ന് വൈകിട്ട് 7 മണിയോടെ കുമ്പള – മുള്ളേരിയ കെഎസ്ടിപി റോഡിൽ നാരായണമംഗലത്താണ് അപകടം. ഉപ്പള പത്വാടി സ്വദേശി സാഹിദ്, മുളിയടുക്ക സ്വദേശി അഫലാൽ, ബംബ്രാണ സ്വദേശി കാഷിഫ്, റുമൈദ് എന്നിവർക്കാണ് പരിക്ക്. ഇവരിൽ സാഹിദിനെയും റുമൈദിനെയും മംഗളൂരുവിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മറ്റു രണ്ടുപേരെ കുമ്പളയിലെ ആശുപത്രികളിലും പ്രവേശിപ്പിച്ചു. ഷേണിയിൽ സ്‌കൂൾ കലോത്സവം കഴിഞ്ഞ് മടങ്ങുകയായിരുന്ന വിദ്യാർഥികൾ സഞ്ചരിച്ച ജീപ്പാണ് അപകടത്തിൽപ്പെട്ടത്. ആറ് പേരാണ് വാഹനത്തിൽ ഉണ്ടായിരുന്നത്. അപകടത്തിൽപ്പെട്ടപ്പോൾ രണ്ടുപേർ ഓടി രക്ഷപ്പെട്ടു.

Read More

തദ്ദേശസ്ഥാപനങ്ങൾക് കീഴിലെ വാർഡ് വിഭജനം സംസ്ഥാന ഇലക്ടറൽ വാർഡ് നിർണ്ണയം നടപ്പിലാക്കി. അതാതു ജില്ലക്കാർ സ്വന്തം വാർഡ് നോക്കി മനസ്സിലാക്കുക.👇

തദ്ദേശസ്ഥാപനങ്ങൾക് കീഴിലെ വാർഡ് വിഭജനം സംസ്ഥാന ഇലക്ടറൽ വാർഡ് നിർണ്ണയം നടപ്പിലാക്കി. 14 ജില്ലകളിലെ 6 കോർപ്പറേഷനുകൾ, 86 മുനിസിപ്പാലിറ്റികൾ, 940 ഗ്രാമപഞ്ചായത്തുകൾ എന്നിവിടങ്ങളിലെ 20,999 വാർഡുകൾക്കായുള്ള കരട് ഭൂപടം തയ്യാറാക്കിയിട്ടുണ്ട്. അതാതു ജില്ലക്കാർ സ്വന്തം വാർഡ് നോക്കി മനസ്സിലാക്കുക.

Read More

നെന്മാറദേശം വേലക്കമ്മിറ്റി

നെന്മാറ: ഏപ്രിൽ മൂന്നിന് ആഘോഷിക്കുന്ന നെന്മാറ-വല്ലങ്ങി വേലയ്ക്ക് നെന്മാറ ദേശത്തിന് കമ്മിറ്റി തിരഞ്ഞെടുത്തു. കെ. രാജഗോപാലൻ (പ്രസി.), പി. ശ്രീകുമാർ, ടി. ഹരിദാസ് (വൈ.പ്രസി.), കെ. പ്രശാന്ത് (സെക്ര.), കെ. സുരേഷ് കുമാർ, ടി. അരവിന്ദ്, സുഗേഷ് (ജോ.സെക്ര.), സി .എസ്. ഗോപകുമാർ (ഖജാ.), എം. മാധവൻകുട്ടി (കോഡിനേറ്റർ) എന്നിവരാണ് പുതിയ ഭാരവാഹികൾ.

Read More