Month: November 2024
മോഷണം പോയത് ഒരു കോടി രൂപയും 300 പവൻ സ്വർണവും; കണ്ണൂരിൽ വ്യാപാരിയുടെ വീട്ടിൽ വൻകവർച്ച..
വളപട്ടണത്ത് വീടു കുത്തിത്തുറന്ന് വൻകവർച്ച. അരി മൊത്തവ്യാപാരിയായ വളപട്ടണം മന്ന സ്വദേശി അഷ്റഫിന്‍റെ വീട്ടിലാണ് സംഭവം. ഒരു കോടി രൂപയും 300 പവനും മോഷണം പോയതായാണ് പരാതി. മധുരയില്‍ ഒരു സുഹൃത്തിന്‍റെ വീട്ടില്‍ വിവാഹചടങ്ങിനായി പോയ അഷ്‌റഫും കുടുംബവും തിരിച്ചെത്തിയപ്പോഴാണ് മോഷണവിവരം അറിയുന്നത്. കിടപ്പുമുറിയില്‍ സൂക്ഷിച്ചിരുന്ന ലോക്കറില്‍ ഉണ്ടായിരുന്ന പണവും സ്വര്‍ണവുമാണ് കവര്‍ന്നത്.
Read Moreനടൻമാരായ എം.മുകേഷ്, മണിയൻപിള്ള രാജു, ഇടവേള ബാബു, ജയസൂര്യ എന്നിവർക്കെതിരെ നൽകിയ പീഡന പരാതി പിൻവലിക്കില്ലെന്ന് ആലുവ സ്വദേശിനിയായ നടി.
താൻ നൽകിയ പരാതികള്‍ പിന്‍വലിക്കുകയാണെന്ന് കഴിഞ്ഞ ദിവസം പരാതിക്കാരി പറഞ്ഞിരുന്നു.സർക്കാരിൽനിന്ന് പിന്തുണ കിട്ടുന്നില്ല അതിനാലാണ് പരാതി പിൻവലിക്കാൻ തീരുമാനിച്ചത്. താൻ നേരിട്ട അതിക്രമത്തിന് നീതി വേണമെന്നും അതിനാൽ പരാതി പിൻവലിക്കില്ലെന്നും അന്വേഷണ സംഘവുമായി സഹകരിക്കുമെന്നും നടി പറഞ്ഞു. ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്നതിന് പിന്നാലെയാണ് നടൻമാർക്കെതിരെ പരാതിയുമായി നടി രംഗത്ത് എത്തിയത്.
Read Moreഉപതെരഞ്ഞെടുപ്പ് ഫലം ഇങ്ങനെ..
*ഉപതെരഞ്ഞെടുപ്പ്* _ *വയനാട്*യുഡിഎഫ് : 3,51,987 വോട്ടിനു മുന്നിൽ എൽഡിഎഫ് : ബിജെപി: *പാലക്കാട്* രാഹുൽ മാങ്കൂട്ടത്തിൽ 18,724 വോട്ടിനു വിജയിച്ചു. യുഡിഫ് : 18,724 വോട്ടിനു വിജയിച്ചു. ബിജെപി : എൽഡിഫ് : *ചേലക്കര*പ്രദീപ് 12,122 വോട്ടിനു വിജയിച്ചു LDF : 12,122 വോട്ടിനു വിജയിച്ചു UDF : BJP: *മഹാരാഷ്ട്ര :*എൻ ഡി എ :221 കോൺ : 56 മറ്റുള്ളവർ : 11 *ജാർകണ്ട് :*കോൺ : 50 ബി ജെ പി […]
Read Moreറെയില്‍വെ പ്രൊട്ടക്ഷന്‍ ഫോറം നിവേദനം നല്‍കി.
കാഞ്ഞങ്ങാട് റെയില്‍വേ സ്റ്റേഷനിലെ നിര്‍ത്തലാക്കിയ ഇന്‍ഫര്‍മേഷന്‍ സെന്‍റര്‍, റിസര്‍വേഷന്‍ അഡീഷണല്‍ കൗണ്ടര്‍, പാര്‍സല്‍ സര്‍വ്വീസ് എന്നിവ പുന:സ്ഥാപിക്കുക, കോവിഡ് കാലത്ത് നിര്‍ത്തല്‍ ചെയ്ത തീവണ്ടികളുടെ സ്റ്റോപ്പ് പുന:സ്ഥാപിക്കുക, ഓവര്‍ ബ്രിഡ്ജും ഫുട്ട് പാത്തും നിര്‍മ്മിക്കുക, നിരന്തര അപകടങ്ങള്‍ ഒഴിവാക്കാന്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കുക, ടൗണില്‍ നിന്ന് റെയില്‍വെ സ്റ്റേഷനിലേക്കുള്ള റോഡുകള്‍ വികസിപ്പിച്ച് ഗതാഗത സൗകര്യം വര്‍ദ്ധിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ച് ദക്ഷിണ റെയില്‍വെ പാലക്കാട് ഡിവിഷന്‍ അഡീഷണല്‍ മാനേജര്‍ എസ് ജയകൃഷ്ണന്‍, റെയില്‍വെ ഡെപ്യൂട്ടി ചീഫ് എഞ്ചിനിയര്‍ […]
Read Moreഉപതെരഞ്ഞെടുപ്പ് ഫലം..
ഉപതെരഞ്ഞെടുപ്പ് 2024* *പാലക്കാട്* UDF : 4980 വോട്ടിനു മുന്നിൽ* LDF : *BJP : *ചേലക്കര* UDF : *LDF : 10010 വോട്ടിനു മുന്നിൽ* BJP : *വയനാട്* *UDF : 290256 വോട്ടിനു മുന്നിൽ* LDF : BJP:
Read Moreസംസ്ഥാനത്തെ ഉപതെരഞ്ഞെടുപ്പ് ഫലം അറിയാൻ ഇനി മണിക്കൂറുകൾ മാത്രം.
വയനാട്ലോക്‌സഭ സീറ്റിലും ചേലക്കര, പാലക്കാട് അസംബ്ലി മണ്ഡലങ്ങളിലുമാണ് വോട്ടെടുപ്പ് നടന്നത്. നാളെ രാവിലെ 8ന് വോട്ടെണ്ണല്‍ തുടങ്ങുക.10മണിയോടെ വിജയികള്‍ ആരാണ് എന്നതില്‍ വ്യക്തതയുണ്ടാകും. ആദ്യം എണ്ണുന്നത് ഹോസ്റ്റൽ ബാലറ്റുകളായിരക്കും. ശേഷമാണ് വോട്ടിങ് യന്ത്രത്തിലെ വോട്ടുകള്‍എണ്ണിത്തുടങ്ങുക.
Read Moreതൃശൂരിൽ ഡിവൈന്‍ നഗര്‍ റെയില്‍വേ സ്‌റ്റേഷനില്‍ ട്രെയിന്‍ ഇടിച്ച് പരിക്കേറ്റ രണ്ട് സത്രീകളില്‍ ഒരാള്‍ മരിച്ചു. കാഞ്ഞങ്ങാട് സ്വദേശിനി റോസമ്മ ജെയിംസാണ് മരിച്ചത്. ഇന്ന് രാവിലെ 6.40നാണ് അപകടം.
തൃശൂരിൽ ഡിവൈന്‍ നഗര്‍ റെയില്‍വേ സ്‌റ്റേഷനില്‍ ട്രെയിന്‍ ഇടിച്ച് പരിക്കേറ്റ രണ്ട് സത്രീകളില്‍ ഒരാള്‍ മരിച്ചു. കാഞ്ഞങ്ങാട് സ്വദേശിനി റോസമ്മ ജെയിംസാണ് മരിച്ചത്. വടക്കന്‍ പറവൂര്‍ സ്വദേശി ഉഷയ്ക്ക് ഗുരുതരമായി പരിക്കേറ്റു. ഒരേസമയം ട്രാക്ക് മുറിച്ചു കടക്കുന്നതിനിടെയായിരുന്നു അപകടം. അര മണിക്കൂറോളം റെയിൽവേ ട്രാക്കിൽ പരിക്കേറ്റ് കിടന്ന ശേഷമാണ് പോലീസെത്തി ഉഷയെ ആശുപത്രിയിലേക്ക് മാറ്റിയത്. എഗ്മോര്‍ – ഗുരുവായൂര്‍ ട്രെയിന്‍ ആണ് ഇടിച്ചത്.
Read More