Month: November 2024
നാട്ടികയിലെ വാഹനാപകടത്തിൽ അഞ്ചു പേർ മരിച്ച സംഭവം; മദ്യലഹരിയിൽ ലോറി ഓടിച്ചത് ക്ലീനർ!
നാട്ടികയിലെ വാഹനാപകടം; മദ്യലഹരിയിൽ ലോറി ഓടിച്ചത് ക്ലീനർ! അപകടമുണ്ടാക്കിയത് അമിതവേഗതയിലുള്ള അലക്ഷ്യമായ ഡ്രൈവിങ്. അഞ്ചുപേരുടെ മരണത്തിന് ഇടയാക്കിയ സംഭവത്തിൽ മനഃപൂർവമായ നരഹത്യയ്ക്ക് കേസെടുത്തു.
Read Moreതൃശൂർ തടി കയറ്റിവന്ന ലോറി നാടോടി സംഘത്തിനിടയിലേക്കു പാഞ്ഞുകയറി 5 മരണം. തൃശ്ശൂർ നാട്ടികയിലാണ് സംഭവം.
നാടോടി സംഘത്തിനിടയിലേക്കു പാഞ്ഞുകയറി 5 മരണം. മരിച്ചവരിൽ 2 കുട്ടികളുമുണ്ട്. പരുക്കേറ്റവരിൽ 3 പേരുടെ നില ഗുരുതരമാണ്. നാട്ടിക ജെ.കെ. തിയറ്ററിനടുത്തു പുലർച്ചെ നാലിനായിരുന്നു അപകടം.മരിച്ചവരിൽ കാളിയപ്പൻ (50), നാഗമ്മ (39), ബംഗാഴി (20), ജീവൻ (4) എന്നിവരെ തിരിച്ചറിഞ്ഞു. കണ്ണൂരിൽനിന്നു വന്ന ലോറിയാണ് അപകടത്തിൽപ്പെട്ടത്. ഹൈവേയിൽ വഴിയരികിൽ ടെന്റു കെട്ടി താമസിച്ചവരാണ് അപകടത്തിൽപ്പെട്ടതെന്നു പൊലീസ് പറഞ്ഞു. പുലർച്ചെ നാലിനാണ് അപകടം.
Read Moreനെല്ലിയാമ്പതിയിൽ ബൈക്ക് യാത്രക്കാരായ യുവതിക്കും യുവാവിനും നേരെ കാട്ടാനയുടെ ആക്രമണം: രണ്ട് പേർക്ക് പരിക്ക്.
ജോജി തോമസ് നെല്ലിയാമ്പതിയിൽ ബൈക്ക് യാത്രക്കാരെ മരപാലത്തിനു സമീപം ചുരം റോഡിൽ വച്ച് കാട്ടാന ആക്രമിച്ചു. ഇന്നലെ ഉച്ചക്ക് 2.30 നാണ് സംഭവം. നെല്ലിയാമ്പതിയിൽ നിന്നും നെന്മാറ ഭാഗത്തേക്ക് വരികയായിരുന്നു ബൈക്ക് യാത്രികർ. ബൈക്കിൽ യാത്ര ചെയ്യുന്ന സുഹൃത്തുക്കളായ സ്ത്രിയും പുരുഷനുമാണ് ആനയുടെ ആക്രമണത്തിൽ പരിക്കേറ്റത്. കൈയ്യെല്ലിനും കാലിനും പരിക്കുണ്ട്. ഇരുചക്ര വാഹനത്തിനും ആന നാശം വരുത്തിയിട്ടുണ്ട്. വടക്കഞ്ചേരി സ്വദേശിയായ പുരുഷനും ഒപ്പമുണ്ടായിരുന്ന കോട്ടയംക്കാരിയായ സ്ത്രീയ്ക്കുമാണ് പരുക്കേറ്റതെന്നാണ് പ്രാഥമികവിവരം. വനപാലകരും പോലീസും സംഭവ സ്ഥലത്ത് എത്തി മേൽ […]
Read Moreപബ്ലിക്കേഷൻ വിഭാഗം മാനേജരെ സസ്‌പെൻഡ് ചെയ്ത് ഡി സി ബുക്സ്. ഇപിയുടെ പുസ്തകത്തിന്റെ ചുമതലയുണ്ടായിരുന്ന എ. വി. ശ്രീകുമാറിനെതിരെയാണ് നടപടി.
ഇ. പി. ജയരാജന്റെ ആത്മകഥാ വിവാദം; പബ്ലിക്കേഷൻ വിഭാഗം മാനേജരെ സസ്‌പെൻഡ് ചെയ്ത് ഡി സി ബുക്സ്. ഇ പിയുടെ പുസ്തകത്തിന്റെ ചുമതലയുണ്ടായിരുന്ന എ വി ശ്രീകുമാറിനെതിരെയാണ് നടപടിയുണ്ടായത്.
Read More